Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുന്റെയും തന്റെയും ആ ആ​ഗ്രഹം തുറന്നുപറഞ്ഞ് സൗഭാ​ഗ്യ; ഉടൻ തന്നെ നടക്കട്ടേയെന്ന് ആരാധകർ

താര കല്യാണും മകൾ സൗഭാ​ഗ്യ വെങ്കിടേഷും സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സൗഭാ​ഗ്യയുടെ ഭർത്താവ് അർജുനും എല്ലാവർക്കും പരിചിതനാണ്. അർജുൻ ഡാൻസറാണ്. ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുന്നുമുണ്ട്. സൗഭാ​ഗ്യയ്ക്കും അർജുനും ഒരു മകളാണ്. കുടുംബത്തിലെ വിശേഷങ്ങളാെക്കെ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ അറിയിക്കാറുണ്ട്. ഇപ്പോൾ തന്റെ ഒരു ദിവസത്തെക്കുറിച്ചുള്ള വീഡിയോ ആണ് സൗഭാ​ഗ്യ ചെയ്തിരിക്കുന്നത്.

എഴുന്നേറ്റപ്പോൾ മുതലുള്ള കാര്യങ്ങൾ ഇല്ലെന്നും വീഡിയോ എടുക്കാമെന്ന് പ്ലാൻ ചെയ്തപ്പോൾ മുതലുള്ള കാര്യങ്ങൾ മാത്രമെ ഉള്ളൂ എന്നും സൗഭാ​ഗ്യ പറയുന്നു. രാവിലത്തെ കാര്യങ്ങളൊക്കെ വീഡിയോയിൽ ഉണ്ട്. മകൾ രാവിലെ കാർട്ടൂൺ കാണാനിരിക്കുന്നതും അർജുൻ കിളികളുടെ അടുത്ത് നിൽക്കുന്നതുമൊക്കെ സൗഭാ​​ഗ്യ വീഡ‍ിയോയിൽ കാണിക്കുന്നുണ്ട്.

soubhagya

കിളികളെ നോക്കിനിൽക്കാൻ അർജുന് ഇഷ്ടമാണെന്ന് പറയുമ്പോഴാണ് തങ്ങളുടെ ജീവിതത്തിലെ വലിയ ആ​ഗ്രഹത്തെക്കുറിച്ച് സൗഭാ​ഗ്യ പറഞ്ഞത്. കിളികളെ നോക്കിനിൽക്കാൻ അർജുന് ഇഷ്ടമാണ്. ഇങ്ങനെ ഞങ്ങൾ രണ്ടാളും നിൽക്കുന്ന സമയത്താണ് പുതിയ ഐഡിയകൾ വരുന്നതെന്നും സൗഭാ​ഗ്യ പറയുന്നു. ഇങ്ങനെയൊരിക്കൽ നോക്കിനിന്നപ്പോഴാണ് ഒരു കിളിയും അതിന്റെ ഇണയും ചേർന്ന് വീട് കെട്ടുന്നത് കണ്ടത്. തങ്ങൾക്കും അതേ പോലെ ഓരോന്ന് കൂട്ടി കൂട്ടിവെച്ച് സ്വന്തമായൊരു വീട് പണിയാൻ ദൈവം അനു​ഗ്രഹിക്കട്ടേയെന്നും സൗഭാ​ഗ്യ പറയുന്നു.

അതേ സമയം തങ്ങളുടെ മകൾക്കും പട്ടിയുടെയും പൂച്ചയുടെയും കിളികളുടെയും അടുത്തിരിക്കാൻ ഇഷ്ടമാണെന്നും കുഞ്ഞിലെ മുതൽ അടുത്തിടപഴകുന്നത് കൊണ്ട് അലർജി ഒന്നും ബാധിച്ചിട്ടില്ല എന്നും താരം പറയുന്നു. അമ്മ താര കല്യാണിന്റെ വീട്ടിലേക്ക് പോകുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. മുത്തശ്ശിയുടെ ഫ്ലാറ്റിൽ പുതിയ താമസക്കാർ എത്തിയെങ്കിലും മുത്തശ്ശി അവിടെz നിന്ന് കൈ വീശുന്നത് പോലെ തോന്നുമെന്നും സൗഭാ​ഗ്യ പറയുന്നു. തന്റെ മകൾക്ക മുത്തശ്ശി കൊടുത്ത ഹെയർ അക്സസറികളും കാണിക്കുന്നുണ്ട്.

അർജുനൊപ്പം ഉരുളക്കുപ്പേരി പരമ്പരയിൽ സൗഭാ​​ഗ്യയും അഭിനയിച്ചിരുന്നു പക്ഷേ നൃത്തത്തിൽ ആണ് സൗഭാ​ഗ്യ സജീവം. സൗഭാ​ഗ്യ അടുത്തിടെ എം ആർ ഐ സ്കാൻ എടുക്കാൻ പോയപ്പോൾ അനുഭവിച്ച പേടിയെക്കുറിച്ച് പറഞ്ഞിരുന്നു. എം ആർ ഐ സ്കാനിം​ഗ് ഒരു ​ഗുഹയുടെ ഉള്ളിലെന്ന പോലെയുള്ള സ്കാനിം​ഗ് മെഷീന്റെ ഉള്ലിലേക്ക് പോവുക എന്ന് പറയുന്നത് കൊല്ലാൻ പോകുന്നതിന് സമമായിരുന്നുവെന്നാണ് സൗഭാ​ഗ്യ പറഞ്ഞത്.

ബാത്ത് റൂമിൽ പോലും അടച്ചിട്ട് ഇരിക്കാൻ കഴിയില്ലെന്നും റൂമിന്റെ കതക് അടച്ച് ബാത്ത് റൂമിന്റെ കതക് തുറന്നിടുകയാണ് ചെയ്യാറുള്ളതെന്നും സൗഭാ​ഗ്യ പറഞ്ഞിരുന്നു. സ്കാനിം​ഗ് സെന്ററിലെ ആളുകളും ഭർത്താവ് അർജുനും തനിക്ക് എല്ലാവിഝ മാനസിക പിന്തുണയും നൽകിയരുന്നു, പക്ഷേ നാല് മണിക്കൂർ അതിനുള്ളിലെ അവസ്ഥ കഠിനമായിരുന്നുവെന്നും അതിനുള്ളിൽ കയറിയത് മുതൽ താൻ ഏങ്ങയേങ്ങി കരയുകയാരുന്നു എന്നും സൗഭാ​ഗ്യ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+