Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുമിച്ച് ഞങ്ങൾ ഞങ്ങളുടെ കഥ എഴുതുന്നു; ദേവനുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രവീണ രവി

ശ്രീജ രവി എന്ന് പറയുമ്പോൾ തന്നെ ആ മനോഹര ശബ്ദം നമ്മുടെ ചെവികളിലേക്ക് എത്തും. ഇപ്പോൾ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് മാത്രമല്ല ശ്രീജ അഭിനയത്തിലും സജീവമാണ്. ശ്രീജ രവിയുടെ മകൾ രവീണയും അമ്മയുടെ പാത പിന്തുടർന്ന് ഡബ്ബിം​ഗ് രം​ഗത്ത് സജീവമാണ്. അഭിനയത്തിലും രവീണ കൈ വെച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് താരം.

താൻ പ്രണയത്തിലാണെന്ന് പറയുകയാണ് രവീണ. ഇൻസ്റ്റ​ഗ്രമിലൂടെയാണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്. വാലാട്ടി എന്ന മലയാള സിനിമയുടെ സംവിധായകൻ ദേവൻ ജയകുമാറുമായുള്ള പ്രണയത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചാണ് രവീണ ഇക്കാര്യം അറിയിച്ചത്.

raveena

ക്ഷണികമായ നിമിഷങ്ങളുടെ ലോകത്ത് ശാശ്വതമായ എന്തെങ്കിലും ഞങ്ങൾ കണ്ടെത്തി. ഒരുമിച്ച് ഞങ്ങൾ ഞങ്ങളുടെ കഥ എഴുതുന്നു എന്നാണ് രവീണ കുറിച്ചത്. നിരവധിപേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. ദേവൻ സംവിധാനം ചെയ്ത വാലാട്ടി എന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

വാലാട്ടി നായകളെക്കുറിച്ചുള്ള കഥയാണ് പറഞ്ഞത്. നായികയും നായകനുമൊക്കെ നായകളാണ്. ചിത്രത്തിലെ നായികയായ നായയ്ക്ക് ശബ്ദം കൊടുത്തത് രവീണയായിരുന്നു. ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രവീണയുടെ ഡബ്ബിം​ഗും ശ്രദ്ധേയമായി. ചൈൽഡ് ആർട്ടിസ്റ്റായി ഡബ്ബിം​ഗ് മേഖലയിൽ എത്തിയതാണ് രവീണ.

തമിഴിലും മലയാളത്തിലുമായി നിരവധി താരങ്ങൾ‌ക്ക് രവീണ ശബ്ദം നൽകിയിട്ടുണ്ട്. നയൻതാര, ദീപിക പദുക്കോൺ, തൃഷ, അമല പോൾ. സമാന്ത റൂത്ത് പ്രഭു. എമി ജാക്സൺ, കാജൽ അ​ഗൾവാൾ, മഡോണ സെബാസ്റ്റ്യൻ, നിക്കി ​ഗിൽറാണി, നമിത പ്രമോദ്, റാഷി ഖന്ന, മാളവിക മോഹൻ, രജിഷ വിജയൻ, ക‍ൃതി ഷെട്ടി തുടങ്ങി നിരവധി താരങ്ങൾക്ക് രവീണ ശബ്ദം നൽകിയിട്ടുണ്ട്. കല്യാണി പ്രിയദർശൻ, ദിവ്യ പിള്ള തുടങ്ങിയ താരങ്ങൾക്കും രവീണ ശബ്ദം നൽകിയിട്ടുണ്ട്.

ആറാമത്തെ വയസ്സിലാണ് ഡബ്ബിം​ഗ് മേഖലയിലേക്ക് എത്തുന്നത്. വാനപ്രസ്ഥത്തിൽ ബാലതാരത്തിന് ആയിരുന്നു രവീണ ഡബ്ബ് ചെയ്തത്. അതേ വർഷം തന്നെ എഫ് ഐ ആർ എന്ന സിനമയിലും ഡബ്ബ് ചെയ്തു. പിന്നീട് 2013 ൽ ആണ് രവീണ വീണ്ടും ഡബ്ബിം​ഗിലേക്ക് എത്തുന്നത്. ഏഴ് സുന്ദര രാത്രികൾ എന്ന സിനിമയിൽ ആണ് പിന്നീട് രവീണ ഡബ്ബ് ചെയ്തത്. ഭാസക്കർ ദ റാസ്ക്കൽ, ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമകളിൽ നയൻതാരയ്ക്ക് ശബ്ദം നൽകി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+