'സ്വന്തം സഹോദരന്‍ മരിച്ചിട്ട് ശ്രീനിവാസന്‍ തിരിഞ്ഞ് നോക്കിയില്ല': ധ്യാനും പോയില്ല; ശാന്തിവിള ദിനേശ്
നടന്‍ ശ്രീനിവാസന്റെ സഹോദരനും കലാകാരനുമായ പികെ രവീന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെടുന്നത്. ഇപ്പോഴിതാ സഹോദരന്റെ മരണത്തില്‍ ശ്രീനിവാസനെതിരേയും ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ശ്രീനിവാസന് എല്ലാ രാഷ്ട്രീയക്കാരേയും പുച്ഛമാണ്. പിണറായി വിജയനെക്കുറിച്ചൊക്കെ എന്തും പറയും. എന്നാല്‍ മോദിയെക്കുറിച്ച് ഒരക്ഷരം പറയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അസുഖത്തിനുള്ള മരുന്ന് കഴിക്കുന്നതിന്റെ പ്രശ്നം കൊണ്ടാണ് അദ്ദേഹം മോഹന്‍ലാലിനേയും പിണറായിയേയും തെറിവിളിക്കുന്നതെന്ന് എന്നോട് ആരോ പറഞ്ഞു. മോഹന്‍ലാലിനെയും പിണറായിയേയും തെറിവിളിക്കാനുള്ള അസുഖമാണ് അദ്ദേഹത്തിനുള്ള ബാക്കിയാരേയും തെറി വിളിക്കുന്നില്ല. അത് എന്തൊരു അസുഖമാണ്. അദ്ദേഹത്തിന്റെ അനാരോഗ്യം വെച്ച് മുതലെടുക്കുകയാണെന്നാണ് എനിക്ക് പറയാനുള്ളത്.

പികെ രവീന്ദ്രന് ശ്രീനിവാസന്റെ വളർച്ചയില്‍ മോശമല്ലാത്ത പങ്കുണ്ട്. എത്ര വലിയ കലാകാരനാണ് ശ്രീനിവാസന്‍ എന്ന് പറഞ്ഞാലും അദ്ദേഹത്തിന്റെ ജേഷ്ഠനാണല്ലോ മരിച്ചത്. ശ്രീനിവാസന്‍ അനാരോഗ്യവാനാണെങ്കിലും അദ്ദേഹത്തിന് സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പോകാന്‍ അനാരോഗ്യം ഒരു പ്രശ്നമില്ല. മറ്റ് പലരുടേയും കല്യാണത്തിനും അദ്ദേഹം പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സ്വന്തം ജേഷ്ഠന്‍ മരിച്ചിട്ട്, ശ്രീനിവാസനോ അദ്ദേഹത്തിന്റെ മക്കളോ തിരിഞ്ഞ് നോക്കിയില്ലെന്ന് ഞാന്‍ പറയും. സിനിമയില്‍ എന്തെങ്കിലും ചെറിയ വേഷങ്ങള്‍ എനിക്ക് വാങ്ങിത്താ എന്ന് പറഞ്ഞിട്ട് ശ്രീനിവാസന്‍ വാങ്ങിക്കൊടുത്തില്ല എന്ന് മാത്രമല്ല, മകന്‍ സന്ദീപിന് വിനീതിന്റെ സിനിമയില്‍ എന്തെങ്കിലും വേഷം കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിച്ചില്ലെന്ന് രവീന്ദ്രന്‍ എന്നോട് പറഞ്ഞിരുന്നു.' എന്നും സംവിധായകന്‍ പറയുന്നു.
ശ്രിനീവാസന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ അനുജനെ ഒന്നും കാണാന്‍ വരട്ടെ എന്ന് ചോദിച്ചപ്പോള്‍ ഭാര്യ വിമല ടീച്ചർ എന്നോട് പറഞ്ഞു. അങ്ങനെയുള്ള ഇടത്ത് ഞാന്‍ ഒരിക്കലും ഇടിച്ച് കയറില്ലെന്നും അദ്ദേഹം പറഞ്ഞു. വിശാലമായി ചിന്തിക്കുമെന്ന് പറയുന്ന ധ്യാന്‍ വരെ ഒന്ന് വീടുവരെ പോകാന്‍ തയ്യാറായില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
എന്തൊക്കെ പറഞ്ഞാലും അവർ ചെയ്തത് മോശമായിപ്പോയി. തിരക്കേറിയ കല്യാണ ചടങ്ങുകളിലേക്ക് അദ്ദേഹം പോകുന്നുണ്ട്. പക്ഷെ സഹോദരന്റെ മരണത്തിന് മാത്രം പോകാന്‍ പറ്റിയിയില്ല. എനിക്ക് ശ്രീനിവാസനെ വളരെ ഇഷ്ടമാണ്. ആരോഗ്യവാനായി അദ്ദേഹം സിനിമാ മേഖലയിലേക്ക് തിരിച്ച് വരണം. എന്തൊക്കെ അഭിപ്രായ വ്യത്യാസം പറഞ്ഞാലും ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്‍ സർഗ്ഗ പ്രതിഭയാണെന്നും ശാന്തിവിള ദിനേഷ് കൂട്ടിച്ചേർക്കുന്നു












Click it and Unblock the Notifications