'ടിഷ്യൂ പേപ്പർ പോലെ ഉപയോഗിച്ച് കളഞ്ഞെന്ന് തോന്നിയോ?സംഭവിച്ചത് ഇതാണ്; സീക്രട്ട് ഏജന്റിന് മറുപടിയുമായി ശ്രീവിദ്യ
കഴിഞ്ഞ ദിവസമായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടേയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റേയും വിവാഹം നടന്നത്. വളരെ ആഘോഷപൂർവ്വമായിരുന്നു ചടങ്ങുകൾ നടന്നത്. സിനിമ-സീരിയൽ മേഖലയിൽ നിന്നും നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയർന്നു. വിവാഹ ചടങ്ങിനെത്തിയ യുട്യൂബ് ചാനലുകളെ ബൗൺസേഴ്സ് തടഞ്ഞുവെന്നായിരുന്നു ഇത്. ഇതിന്റെ ചില വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വീഡിയോകൾ വൈറലായതിന് പിന്നാലെ ഈ ആരോപണം സംബന്ധിച്ച് യുട്യൂബർ ആയ സായി കൃഷ്ണ ഒരു റിയാക്ഷൻ വീഡിയോ പങ്കിട്ടിരുന്നു. ഓൺലൈൻ മീഡിയക്കാരെ ശ്രീവിദ്യ വിളിച്ച് വരുത്തിയതാണെന്ന തരത്തിലുള്ളതായിരുന്നു അത്. ഇപ്പോഴിതാ ഇതിനോടെല്ലാം പ്രതികരിക്കുകയാണ് ശ്രീവിദ്യയും ഭർത്താവ് രാഹുലും. വിവാഹ റിസപ്ഷനിടെയാണ് സംഭവിച്ചത് എന്താണെന്ന് താരങ്ങൾ വ്യകമാക്കിയത്. യുട്യൂബറുടെ പരാമർശം വേദനിപ്പിച്ചുവെന്ന് താരങ്ങൾ പറഞ്ഞു.

'ആധികാരികമായി സംസാരിക്കാൻ അറിയാവുന്ന ആളല്ല ഞാൻ. ഹൃദയം തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ. യുട്യൂബറുടെ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ സങ്കടം വന്നു. കല്യാണം കഴിഞ്ഞ് തിരികെ വരുമ്പോൾ കണ്ണ് നിറഞ്ഞാണ് ഞാൻ വന്നത്. വിവാഹം കഴിഞ്ഞ് വന്നപ്പോൾ എന്തൊക്കയോ സംഭവിച്ചു, എന്നോട് എന്തൊക്കയോ നിങ്ങൾ ചോദിച്ചു, ഞാൻ മറുപടി നൽകി, നിങ്ങൾ എല്ലാവരും എന്നെ വിവാഹം കഴിഞ്ഞതിന് ആശംസിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഞാൻ വന്നത്. പക്ഷെ എവിടുന്നോ നമ്മുടെ കൈയ്യിൽ നിന്നൊന്ന് പാളിപ്പോയി. ശരിക്കും സങ്കമായി.
ഇന്നാണ് യുട്യൂബർ ചെയ്ത വീഡിയോ ഞാൻ കാണുന്നത്. എല്ലാവർക്ക് അറിയാം എന്താണ് സംഭവിച്ചതെന്ന്. കാരണം ക്യാമറ താഴ്ത്തി വെക്കൂ നിങ്ങളോട് പേഴ്സണലായി സംസാരിക്കണമെന്ന് പറഞ്ഞ് സംസാരിച്ച ആളാണ് ഞാൻ. പിന്നെ കല്യാണ മണ്ഡപത്തിന് പുറത്ത് നടന്ന വിഷയം എനിക്ക് അറിയില്ലാന്നും നിങ്ങൾക്ക് അറിയാലോ.
എല്ലാവരോടും ഞാൻ പറഞ്ഞിരുന്നു എന്റെ കല്ല്യാണം കവർ ചെയ്യരുത്,
. വിവാഹത്തിന് നിങ്ങൾ ക്യാമറയില്ലാതെ വരണം ഭക്ഷണം കഴിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. മീഡിയക്കാർ എല്ലാവരും വന്നാൽ നിർബന്ധമായും എല്ലാവരും ഭക്ഷണം കഴിച്ചിട്ടേ പോകാവു എന്ന് ഉറപ്പാക്കണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. യുട്യൂബർ പറഞ്ഞത് ഞാൻ ചാനലുകളെ വിവാഹത്തിന് വിളിച്ച് വരുത്തി അവിടെ എത്തിയപ്പോൾ അകത്ത് കയറ്റിയില്ലെന്ന്.
കല്യാണത്തിന് വരണമെന്ന് പറഞ്ഞ് നിങ്ങളെ ആരെയെങ്കിലും ഞാൻ വിളിച്ച് വരുത്തിയിട്ടുണ്ടോ?. ഞങ്ങളെ പ്രമോട്ട് ചെയ്ത് തരണം, പിആർ വർക്ക് ചെയ്യണം, കല്യാണത്തിന് ഹൈപ്പുണ്ടാക്കി തരണം എന്നൊക്കെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ? നിങ്ങളെ ഞങ്ങൾ ടിഷ്യു പേപ്പർ പോലെ ഉപയോഗിച്ച് കളഞ്ഞെന്ന് തോന്നിയോ? യുട്യൂബർ പറഞ്ഞത് അങ്ങനെയാണ്. ഞങ്ങൾ ഗുണ്ടായിസം കാണിച്ചെന്നൊക്കെയാണ് പറഞ്ഞത്. അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ.?
മീഡിയയുടെ ലിസ്റ്റ് എടുത്തത് ഫുഡിന് വേണ്ടിയുള്ള പാസ് അടിക്കാൻ വേണ്ടിയായിരുന്നു. പുറത്ത് നിന്ന് കണ്ട് പലർക്കും പലതും പറയാം. പക്ഷെ യഥാർത്ഥത്തിൽ അതല്ല നടന്നത്. യുട്യൂബ് ചാനലുകൾ എൻട്രി നിഷേധിച്ചിട്ടില്ല. ബൗൺസേഴ്സിനെ ഇവന്റ് ടീമാണ് ഏർപ്പെടുത്തിയത്'. രാഹുലും ശ്രീവിദ്യയും പറഞ്ഞു.












Click it and Unblock the Notifications