ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടി ആരെന്ന് അറിയുമോ? ബച്ചനോടൊപ്പം അഭിനയിക്കില്ലെന്നും പറഞ്ഞു
മറ്റ് പല മേഖലകളിലേതും എന്നപോലെ സിനിമ മേഖലയിലും പുരുഷന്മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. അതേസമയം തന്നെ ചില നടിമാരെങ്കിലും മറ്റ് പുരുഷ താരങ്ങളേക്കാള്‍ വലിയ പ്രതിഫലം വാങ്ങിക്കുന്നുണ്ട്. എന്നാല്‍ 80കളിലും 90കളിലും പൊതുവെ നായകന്മാരേക്കാൾ വളറെ കുറഞ്ഞ പ്രതിഫലമാണ് നടിമാർക്ക് ലഭിച്ചിരുന്നത്.
ബോളിവുഡിലെ നായകന്മാർ കോടികണക്കിന് രൂപ വാങ്ങുമ്പോള്‍ പ്രമുഖ നടിമാർക്ക് പോലും അതിന്റെ നാലിലൊന്ന് മാത്രമായിരുന്നു ലഭിച്ചത്. എന്നാല്‍ ആ കാലഘട്ടത്തിലും നായകനേക്കാൾ കൂടുതൽ പണം ഈടാക്കിയിരുന്ന ഒരു നടി ഉണ്ടായിരുന്നു. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ വിസമ്മതിക്കുന്ന തരത്തിലായിരുന്നു ആ നടിയുടെ താരപരിവേഷവും.

വെറും നാലാമത്തെ വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ച നടി 50 വർഷത്തോളം ഇൻഡസ്ട്രി ഭരിച്ചു. തന്റെ അഭിനയ ജീവിതത്തിൽ, ബോക്സോഫീസിനെ പിടിച്ചുകുലുക്കിയ നിരവധി മികച്ച ചിത്രങ്ങളിൽ അവർ അഭിനിയിച്ചു. ഒരു കാലത്ത് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയുമായിരുന്നു അവർ. നായകന് മാത്രം വലിയ പ്രതിഫലം ലഭിക്കുന്ന കാലത്ത് നായകനേക്കാൾ കൂടുതൽ പണം വാങ്ങുന്ന ആദ്യ നടിയായി മാറിയ ആ താരം ശ്രീദേവിയാണ്.
ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന ആദ്യ ഇന്ത്യന്‍ നടി കൂടിയാണ് ശ്രീദേവി. 'സോൾവ സാവൻ' എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി തന്റെ കരിയർ ആരംഭിക്കുന്നത്. പ്രത്യേകിച്ച് 80-കളിൽ, ശ്രീദേവിയും അമിതാഭ് ബച്ചനുമായിരുന്നു ബോളിവുഡ് ഭരിച്ചിരുന്നതെന്ന് പറയാം. ശ്രീദേവിയുടെയും അമിതാഭ് ബച്ചന്റെയും ജോഡി ആ കാലഘട്ടത്തിൽ ഏറെ ജനപ്രിയവുമായിരുന്നു. എന്നാൽ 1986ൽ അമിതാഭ് ബച്ചനൊപ്പം പ്രവർത്തിക്കാൻ ശ്രീദേവി പരസ്യമായി വിസമ്മതിക്കുകുയം ചെയ്തു.
1992-ൽ പുറത്തിറങ്ങിയ 'ഖുദാ ഗവ' എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീദേവിയെ സമീപിച്ചത്, എന്നാൽ അതിനുമുമ്പ് അമിതാഭിന്റെ ചിത്രങ്ങളിലെ നായിക കഥാപാത്രങ്ങള്‍ക്ക് ഒരു പ്രാധാന്യവും ഇല്ലെന്നായിരുന്നു ശ്രീദേവിയുടെ അവകാശവാദം. എന്നാൽ പിന്നീട് മുഴുവൻ സ്‌ക്രിപ്റ്റും വായിച്ചപ്പോൾ അവർ സിനിമയിൽ പ്രവർത്തിക്കാൻ സമ്മതിക്കുകയും ചെയ്തു.
ശ്രീദേവി തന്റെ അഭിനയ ജീവിതത്തിൽ മുന്നൂറോളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും നടി പ്രത്യക്ഷപ്പെട്ടു. ഒരു കാലത്ത് സൂപ്പർതാരം സൽമാൻ ഖാൻ പോലും ശ്രീദേവിയുടെ വിജയത്തിൽ അവർക്കൊപ്പം പ്രവർത്തിക്കുന്നതിൽ ആശങ്കപ്പെട്ടതായി പ്രചരണമുണ്ടായിരുന്നു.
തന്റെ സിനിമകൾ ഒരിക്കലും തിയേറ്ററില്‍ കണ്ടിരുന്നില്ല എന്നതാണ് ശ്രീദേവിയുടെ മറ്റൊരു പ്രത്യേകത. ഒരു അഭിമുഖത്തിനിടെ അമ്മ ശ്രീദേവിയെ ഓർത്ത് മകൾ ജാൻവി കപൂർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മ ഒരിക്കലും തന്റെ സിനിമകൾ കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് അവർ പറഞ്ഞു.












Click it and Unblock the Notifications