Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രുതി തമ്പി പ്രണയത്തിലോ?; ചാവക്കാടനുമായുള്ള ബന്ധം?; 'ഭാര്യയ്ക്ക് ഈ സ്ക്രീൻഷോട്ട് അയച്ച് കൊടുത്തു'

സോഷ്യൽ മീഡിയയിൽ താരമാണ് ശ്രുതി തമ്പി, പ്രത്യേകിച്ച് ടിക് ടോക്കിൽ. ശ്രുതിയുടെ സുഹൃത്ത് മൂനീറുമായുള്ള (ചാവക്കാടൻ) വീഡിയോകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറാറുള്ളത്. അടുത്തിടെ ചാവക്കാടന്റെ വിവാഹം കഴിഞ്ഞു. വിവാഹത്തിന് ശ്രുതി ചെയ്ത ചില വീഡിയോകൾ വലിയ വിമർശനത്തിനും കാരണമായി. ഇപ്പോഴിതാ ഇതിനോടെല്ലാം പ്രതികരിക്കുകയാണ് താരം. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ചാവക്കാടന്റെ വിവാഹത്തിന് ഇറക്കിയ വീഡിയോ ഒക്കെ തമാശക്ക് ചെയ്തതാണ്. ഇങ്ങനെയൊന്ന് ചെയ്യാൻ നേരത്തേ തീരുമാനിച്ചതാണ്. പക്ഷെ പലരും കമന്റ് ചെയ്തു, നല്ലൊരു ദിവസമായിട്ട് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ എന്നൊക്കെ.ഈ കമന്റൊക്കെ ഞാൻ ചാവക്കാടന്റെ ഭാര്യയ്ക്ക് അയച്ച് കൊടുത്തിരുന്നു. അവൾ ഇതൊക്കെ കണ്ട് ചിരിച്ചിരുന്നു. അത്രയും സുഹൃത്തുക്കളാണ് ഞങ്ങൾ.

sruthithampi

ഞങ്ങൾ അഞ്ച് മാസമായി വഴക്കായിരുന്നു. കഴിഞ്ഞ മാസം കോംപ്രമൈസായി. എന്നോട് പിണക്കമില്ലെന്ന് കാണിക്കാനായിരിക്കും പഴയ വീഡിയോ ഒക്കെ ഇപ്പോൾ ചാവക്കാടൻ കുത്തിപ്പൊക്കിയിട്ടുണ്ടാകുക. ചിലപ്പോൾ അക്കൗണ്ട് ബൂസ്റ്റാക്കാനായിരിക്കും. എങ്കിലും ഈ വീഡിയോസ് കാണുമ്പോൾ പലരും കമന്റിടും മറക്കാൻ പറ്റുന്നില്ലല്ലേയെന്ന്. ഇത് കാണുമ്പോൾ എനിക്ക് ടെൻഷനാകും. അവന്റെ ഭാര്യ എന്ത് കരുതുമെന്നൊക്കെ. ഞങ്ങളുടെ കോമ്പോ വീണ്ടും തുടങ്ങാൻ പോകുകയാണ്. അവന്റെ ഭാര്യയുടെ സമ്മതത്തോടെ. ഞങ്ങൾ സുഹൃത്തുക്കളാണ്. പലരും എന്നോട് ചോദിച്ചിട്ടുണ്ട്, അവനുമായി പ്രണയമാണോയെന്ന്.

അവന്റെ ഭാര്യയ്ക്ക് എന്റെ കൂടെ വീഡിയോ ചെയ്യുമ്പോൾ പ്രശ്നമില്ലെന്നാണ് തോന്നുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ നിർത്തില്ലേ. അവൻ വീണ്ടും ചെയ്യാൻ വരുന്നുണ്ടെങ്കിൽ അവൾക്ക് പ്രശ്നമില്ലെന്നല്ലേ അർത്ഥം. അവൾ മനസിലാകുന്ന ആളാണെന്നാണ് ഞാൻ കരുതുന്നത്', ശ്രുതി പറഞ്ഞു.

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-'ഇന്‌‍സ്റ്റഗ്രാമിൽ കപ്പിൾ വീഡിയോ കാണുമ്പോ രസമാണല്ലോ, റിലേഷൻഷിപ്പിലേക്ക് വന്ന് സീരിയസ് ആകുമ്പോൾ ഫ്രസ്ട്രേഷൻസ് വരും, പൊസസിവ്നെസ് വരും ,അനാവശ്യ അടി വരും അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും. നമ്മുടെ മെന്റർ ഹെൽത്തിനെയൊക്കെ അത് ബാധിക്കും. ആളെ കുറിച്ച് വലിയ കൺസേൺ ആയിരിക്കും. എനിക്ക് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഞാൻ സിംഗിളാണ്. സമാധാനത്തിലാണ്. ചില സമയത്ത് കൂട്ട് ഇണ്ടായിരുന്നെങ്കിൽ എന്ന തോന്നലുണ്ടാകും. കഴിഞ്ഞ വർഷം വിവാഹം കഴിക്കേണ്ടെന്നായിരുന്നു, എന്നാൽ ഇപ്പോൾ കഴിച്ചേക്കാമെന്ന തോന്നലുണ്ട്. അടുത്ത വർഷം ഉറച്ച തീരുമാനമെടുത്തേക്കും.

എന്നെ മനസിലാക്കുന്ന ആളായിരിക്കണം ജീവിതത്തിലേക്ക് വരുന്നത്. എന്റെ സോഷ്യൽ മീഡിയ ജീവിതമൊക്കെ മനസിലാക്കാൻ പറ്റുന്ന ഒരാളാകണം എന്നും എന്റെ ഫിനാൻഷ്യൽ സ്റ്റാറ്റസിനെക്കാൾ ഉയർന്ന് നിൽക്കുന്ന ആളാകണമെന്നും താത്പര്യമുണ്ട്. കാരണം പിന്നീട് ഈഗോയൊന്നും പാടില്ലാലോ.

സോഷ്യൽ മീഡിയ ആണ് എന്റെ സാമ്പത്തിക സ്രോതസ്. ഒരു അഭിമുഖത്തിൽ ഞാൻ റിയൽ എസ്റ്റേറ്റ് ആണെന്ന് പറഞ്ഞിരുന്നു. പല നെഗറ്റീവ് ട്രോളുകളും അതിന്റെ പേരിൽ വന്നു. ഇപ്പോൾ എനിക്കൊരു വാശിയായി , വീട് പണി കഴിഞ്ഞാൽ ഒരു ബിസിനസ് തുടങ്ങും. അത് ചിലപ്പോൾ റിയൽ എസ്റ്റേറ്റ് തന്നെയായിരിക്കും', ശ്രുതി തമ്പി പറഞ്ഞു.

വയനാട് ദുരന്ത സമയത്ത് വന്ന വിവാദത്തെ കുറിച്ചും ശ്രുതി പ്രതികരിച്ചു. 'എന്റെ വീട് പണി നടക്കുകയാണ് . ആ സമയത്ത് നല്ല ചെലവ് ഉണ്ട്. ആ സമയത്തും ഞാൻ വീട്ടുകാരോട് ചോദിക്കാതെയാണ് വയനാടിന് വേണ്ടി സഹായം ചെയ്തത്. അയച്ച് കഴിഞ്ഞാണ് ഞാൻ അമ്മയോട് പറഞ്ഞത്. അമ്മ ചോദിച്ചതാണ് അത്രയും തുക ഈ സമയത്ത് വേണമായിരുന്നോയെന്ന് . പക്ഷെ എന്റെ മനസിന്റെ സമാധാനത്തിനാണ് ചെയ്തത്. പക്ഷെ പലരും പല കമന്റും ചെയ്തു. ഇത് പറഞ്ഞ് നടക്കണോ, ആളുകളെ പറ്റിച്ച പൈസ കൊണ്ട് വേണോ വയനാടുകാർക്ക് ജീവിക്കാൻ എന്നൊക്കെ കമന്റ് വന്നു. നല്ല കാര്യം ചെയ്താലും ആളുകൾ അംഗീകരിക്കുന്നില്ല. പക്ഷെ ഇതൊന്നും ഞാൻ കാര്യമാക്കുന്നില്ല', താരം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+