ശ്രുതി തമ്പിയുടെ ദുബായിലെ വരുമാന മാർഗം ഇതാണ്; ഒരു ദിവസം എത്ര വരുമാനം ലഭിക്കും? തുറന്ന് പറഞ്ഞ് താരം
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ശ്രുതി തമ്പിയെന്ന ഇൻഫ്ലുവൻസറെ കുറിച്ച് കൂടുതൽ പറഞ്ഞ് തരേണ്ട ആവശ്യമില്ല. ശ്രുതിയുടെ റീൽസ് എല്ലാം ഇൻസ്റ്റഗ്രാമിൽ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. താരത്തിന് ലഭിക്കുന്ന വിമർശനങ്ങൾക്കും യാതൊരു കുറവുമില്ല. വീഡിയോയ്ക്ക് താഴെ കടുത്ത സൈബർ അധിക്ഷേപവും ശ്രുതി നേരിടാറുണ്ട്.
നിലവിൽ ദുബായിയിൽ ആണ് ശ്രുതി. താരത്തിന്റെ ജോലി എന്താണ്, എങ്ങനെയാണ് ശ്രുതിക്ക് ഇത്രമാത്രം വരുമാനം എന്നൊക്കെയുള്ള ചോദ്യങ്ങൾ ശ്രുതിയുടെ വീഡിയോയ്ക്ക് താഴെ വരാറുണ്ട്. ഇപ്പോഴിതാ തന്റെ വരുമാന മാർഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നെഗറ്റീവ് കമന്റുകൾ എങ്ങനെ നേരിടുന്നുവെന്നതിനെ കുറിച്ചും ശ്രുതി പ്രതികരിച്ചു.

'സീ കേരളയിൽ ബോയിങ് ബോയിങ് ഷോ ചെയ്തപ്പോൾ സെക്സിയായി റീൽസൊക്കെ ചെയ്തിരുന്നു. എക്സ്പോസ് ചെയ്തല്ല, എക്സ്പ്രസ് ചെയ്താണ് വീഡിയോ ഇട്ടത്. അതിന് താഴെ പാവങ്ങളുടെ സിൽക്ക് സ്മിത എന്ന കമന്റ്സ് ഒക്കെ വരുമായിരുന്നു. ഇപ്പോൾ ആ എക്സ്പ്രഷൻ ഇടുന്നതൊക്കെ കുറഞ്ഞു. ഞാൻ സംസാരിക്കുന്ന അല്ലെങ്കിൽ ചെയ്യുന്ന എന്റെ കാര്യങ്ങളുമെല്ലാം കുറച്ച് പേർ പുറകെ നടന്ന് അതിനെ നെഗറ്റീവ് രീതിയിൽ വീഡിയോ ചെയ്ത് ചെയ്ത് പൊതുസമൂഹത്തിന് മുൻപിൽ നെഗറ്റീവ് ഇമേജ് ആക്കിയെടുത്തു. ഒന്നും ചെയ്യാതെ തന്നെ പല വിവാദങ്ങളിലും എന്നെ വലിച്ചിടുകയാണ്.
ദുബൈയിൽ വന്നപ്പോൾ മാറ്റം വന്നത് ലൈഫ് സ്റ്റൈൽ ആണ്. ഇവിടെ രാത്രിയും പകലും എന്ന വ്യത്യാസമില്ല. നാട്ടിൽ രാത്രി 8 മണി കഴിഞ്ഞാൽ പുറത്തിറങ്ങാനാകില്ല. ഫിനാൻഷ്യൽ സ്റ്റാറ്റസിലും മാറ്റം വന്നു. പൊതുസമൂഹത്തെ അഭിമുഖീകരിക്കുന്നതിലും മാറ്റം വന്നു. രണ്ട് വർഷം മുൻപ് വരെ എനിക്ക് ദുബായിൽ ഡാൻസ് സ്കൂൾ ആയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ സ്കൂൾ ഞാൻ അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കൂടുതൽ വരുമാനം സമ്പാദിച്ചത് ലൈവ് സ്ട്രീമിങ്ങിലൂടെയാണ്. ഡെയ്ലി നാലഞ്ച് മണിക്കൂർ ടിക് ടോക്കിൽ ലൈവ് പോകും. ഗെയിമാണ്. മുൻപ് ടിക്ക് ടോക്കിൽ ഇത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് നാട്ടിലെ പലർക്കും ഇത് അറിയണമെന്നില്ല.
പാക്കിസ്ഥാനികൾ ആണെങ്കിലും ദുബായിലുള്ളവരാണെങ്കിലും ഇന്ത്യൻസും മല്ലൂസുമെല്ലാം ടിക്ക് ടോക്കിലെ ഗെയിമിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പ്രതിദിനം തരക്കേടില്ലാത്ത വരുമാനം ലഭിക്കും. ദിവസേന എനിക്ക് മെസേജ് വരും ഇവൾക്ക് ദുബായിൽ എന്താണ് ജോലി, ഇവൾ ഫ്ലൈറ്റെടുക്കുന്നു, കാറെടുക്കുന്നു, നാട്ടിൽ വീട് പണിയുന്നു. വർഷങ്ങളോളം ഇവിടെ കഴിഞ്ഞ പ്രവാസികളെക്കാൾ സമ്പാദ്യം രണ്ട് കൊല്ലം കൊണ്ട് ഇവൾ എങ്ങനെ ഉണ്ടാക്കി, ഇവൾ മറ്റെന്തെങ്കിലും പരിപാടിക്ക് പോകുന്നുണ്ടോയെന്നൊക്കെ കമന്റ് വരും.
ഇങ്ങനെ കമന്റ് കൂടിയപ്പോൾ എന്റെ ഒരു ഫ്രണ്ട് പറഞ്ഞ് കേട്ട് ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞു റിയൽ എസ്റ്റേറ്റ് ആണ് ചെയ്യുന്നതെന്ന് പറഞ്ഞു. കാരണം ലൈവ് സ്ട്രീമിങ് എന്നൊക്കെ പറഞ്ഞാൽ ആളുകൾക്ക് അത് മനസിലാകണമെന്നില്ലല്ലോ. എന്നാൽ അത് കഴിഞ്ഞപ്പോൾ വൻ ട്രോളാണ് കിട്ടിയത്. ഏത് വീഡിയോ ചെയ്താലും സ്ഥലകച്ചവടം ചെയ്താണ് ഇവൾ ജീവിക്കുന്നതൊക്കെ വൾഗർ ആയി കമന്റ്സ് ഇടാൻ തുടങ്ങി.
രണ്ടര വർഷമായി ഞാൻ ലൈവ് സ്ട്രീമിങ് ചെയ്യുന്നുണ്ട്. അതിനനുസരിച്ചുള്ള വരുമാനവും ഉണ്ടാക്കുന്നുണ്ട്. ഞാൻ മാത്രമല്ല ഒരുപാട് ക്രിയേറ്റേഴ്സ് ലൈവ് സ്ട്രീമിങ് ചെയ്യുന്നുണ്ട്. ജോലി ഇല്ലാത്തവരൊക്കെ ആണെങ്കിൽ ലൈവ് സ്ട്രീമിങ് ധൈര്യത്തിൽ തിരഞ്ഞെടുക്കാം. വളരെ പെട്ടെന്ന് ഫിനാൻഷ്യലി സെറ്റാവാൻ നിങ്ങൾക്ക് സാധിക്കും', ശ്രുതി പറഞ്ഞു.












Click it and Unblock the Notifications