ആര്‍ആര്‍ആറിലൂടെ ഗ്ലോബല്‍ ഐക്കണ്‍, രാജമൗലിയുടെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര
ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാനാണ് എസ്എസ് രാജമൗലി. ബാഹുബലി സീരീസിലൂടെയാണ് അദ്ദേഹം പാന്‍ ഇന്ത്യന്‍ താരമായത്. അതുപോലെ ആര്‍ആര്‍ആറിലൂടെ ഗ്ലോബല്‍ ഐക്കണായും അദ്ദേഹം മാറിയിരുന്നു. ഹോളിവുഡില്‍ വമ്പന്‍ സംവിധായകര്‍ പോലും ആ ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആര്‍ആര്‍ആറിന് മികച്ച ഗാനത്തിനുള്ള ഓസ്കര് അവാര്‍ഡും ലഭിച്ചിരുന്നു.
രാജമൗലിക്ക് ഇന്ന് 50ാം പിറന്നാളാണ്. പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്. അതേസമയം രാജമൗലിയുടെ ആസ്തി എത്രയാണെന്ന് അറിയുമോ? അദ്ദേഹം ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം എത്രയാണെന്നും പരിശോധിക്കാം.

രാജമൗലിയുടെ ആസ്തി
രണ്ട് ദശാബ്ദത്തോളം നീളുന്ന കരിയറില്‍ പന്ത്രണ്ട് ചിത്രങ്ങളാണ് രാജമൗലി സംവിധാനം ചെയ്തത്. ഒരു ചിത്രം പോലും പരാജയപ്പെട്ടിട്ടില്ല. രണ്ട് ചിത്രങ്ങളാണ് ഇനി വരാന്‍ ഉള്ളത്. രാജമൗലിയുടെ ചിത്രങ്ങളാണ് തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകള്‍. ഹിന്ദിയില്‍ ബാഹുബലിയും, ആര്‍ആര്‍ആറും വമ്പന്‍ വിജയങ്ങളായിരുന്നു.
നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹത്തിന് 20 മില്യണിന്റെ ആസ്തിയാണ് ഉള്ളത്. ഏകദേശം 158 കോടി രൂപ വരും ഇത്. സിനിമകളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലമാണ് രാജമൗലിയുടെ വരുമാനം. വ്യക്തിപരമായ നിക്ഷേപം, സ്വന്തം നിര്‍മാണ കമ്പനി എന്നിവയില്‍ നിന്നെല്ലാം അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നുണ്ട്.
പ്രതിഫലം ഇത്ര
രാജമൗലി ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകനാണ്. 25 കോടിയാണ് ഒരു ചിത്രത്തിനായി രാജമൗലി വാങ്ങുന്നത്. ബാഹുബലി സംവിധാനം ചെയ്യാന്‍ രാജമൗലി വാങ്ങിയത് ഈ തുകയായിരുന്നു.
അത് പിന്നീട് ഉയര്‍ത്തിയിരുന്നു. 100 കോടിയാണ് ആര്‍ആര്‍ആര്‍ സംവിധാനം ചെയ്യാനായി രാജമൗലി വാങ്ങിയത്. പുതിയ ചിത്രത്തിനായി അദ്ദേഹം എത്ര പ്രതിഫലം വാങ്ങുമെന്ന് വ്യക്തമല്ല.
ആഡംബര വീടുകള്‍
രാജമൗലി ആഡംബര വീട്ടിലാണ് താമസിക്കുന്നത്. ഹൈദരാബാദിലെ അതിസമ്പന്നരുടെ മേഖലയായ ജൂബിലി ഹില്‍സിലാണ് ഈ അപ്പാര്ട്മെന്റുള്ളത്. ഈ വീട് 2008ലാണ് രാജമൗലി സ്വന്തമാക്കിയത്. ഹൈദരാബാദ് നഗരത്തില്‍ വേറെയും വീടുകള്‍ അദ്ദേഹത്തിനുണ്ട്.
കാറുകളുടെ ശേഖരം
ആഡംബര കാറുകളുടെ ശേഖരവും രാജമൗലിക്കുണ്ട്. ബിഎംഡബ്ല്യു 7 സീരീസാണ് ഇതില്‍ പ്രധാനം. 1.50 കോടിക്കും 1.76 കോടിക്കും ഇടയിലാണ് ഇതിന്റെ വില. റേഞ്ച് റോവറും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.
വോള്‍വോ എക്സ് സി 40 മറ്റൊരു പ്രധാനപ്പെട്ട വാഹനമാണ്. 44.50 ലക്ഷത്തിനാണ് രാജമൗലി ഈ വാഹനം സ്വന്തമാക്കിയത്. ആര്‍ആര്‍ആറിന്റെ വിജയത്തിന് പിന്നാലെയാണ് അ്ദേഹം ഈ വാഹനം വാങ്ങിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications