Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖും വിജയിയും ഒന്നുമല്ല, രാജമൗലിയുടെ പ്രതിഫലം അതിനും മുന്നില്‍, വാങ്ങുന്നത് എത്രയെന്നറിയുമോ?

ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങള്‍ വമ്പന്‍ പ്രതിഫലം വാങ്ങാറുണ്ട്. എന്നാല്‍ സംവിധായകരില്‍ ആരാണ് മുമ്പന്‍. ധാരാളം പേര്‍ ഉണ്ടല്ലേ? പ്രശാന്ത് നീല്‍, രാജ്കുമാര്‍ ഹിരാനി, കബീര്‍ ഖാന്‍, സിദ്ധാര്‍ത്ഥ് ആനന്ദ് അങ്ങനെ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച ധാരാളം പേരുണ്ട്. എന്നാല്‍ ഇവരേക്കാളെല്ലാം മുന്നില്‍ നില്‍ക്കുന്ന പേരാണ് എസ്എസ് രാജമൗലി. കരിയറില്‍ 23 കൊല്ലമായിട്ടും ഒരു പരാജയ ചിത്രം പോലും രാജമൗലിക്കില്ല.

എല്ലാം വമ്പന്‍ വിജയങ്ങളാണ്. ബാഹുബലി സീരീസിലൂടെ അദ്ദേഹം പാന്‍ ഇന്ത്യന്‍ സംവിധായകനായി മാറുകയും ചെയ്തു. അതിന് ശേഷം ആര്‍ആര്‍ആറിലൂടെ ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന സംവിധായകനാണ് രാജമൗലി. ഹോളിവുഡില്‍ ആര്‍ആര്‍ആര്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ജെയിംസ് കാമറൂണ്‍ വരെ ചിത്രത്തെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങളേക്കാള്‍ മുകളില്‍ എത്തിയിരിക്കുകയാണ് രാജമൗലി.

ss-rajamouli-vijay

തെലുങ്ക് സിനിമയെ തന്നെ മറ്റൊരു തലത്തില്‍ എത്തിച്ചത് രൗജമൗലിയാണ്. ഡിഎന്‍എയുടെ റിപ്പോര്‍ട്ട് പ്രകാരം സൂപ്പര്‍ താരങ്ങളുടെ മുകളിലാണ് രൗജമൗലിയുടെ പ്രതിഫലം. ഷാരൂഖ് ഖാനും, വിജയിയും ഒരു ചിത്രത്തിന് വാങ്ങുന്നതിനും മുകളിലാണ് രൗജമൗലി വാങ്ങുന്നത്. 200 കോടിയാണ് ഒരു ചിത്രത്തിനായി രൗജമാലി വാങ്ങുന്നത്. ആര്‍ആര്‍ആര്‍ സംവിധാനം ചെയ്തത്. ഇത്രയും വലിയ തുകയ്ക്കാണ്. അതിലുപരി വലിയ ചിത്രങ്ങള്‍ക്കായി വര്‍ഷങ്ങളാണ് രാജമൗലി നല്‍കുന്നത്.

ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ക്കായി അഞ്ച് വര്‍ഷമാണ് രാജൗമലി ചെലവിട്ടത്. 2017ല്‍ ബാഹുബലി രണ്ടാം ഭാഗം ഇറങ്ങിയ ശേഷം അഞ്ച് വര്‍ഷം പിന്നിട്ട ശേഷമാണ് ആര്‍ആര്‍ആര്‍ പുറത്തിറങ്ങിയത്. അതിനായി മൂന്ന് വര്‍ഷത്തിലേറെ അദ്ദേഹം നല്‍കുകയുംചെയ്തു. അതുകൊണ്ട് പ്രതിഫലത്തിനൊപ്പം ലാഭവിഹിതമായും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ആര്‍ആര്‍ആറില്‍ മുപ്പത് ശതമാനമായിരുന്നു രാജമൗലിയുടെ പ്രോഫിറ്റ് ഷെയര്‍.

1100 കോടിയിലേറെയാണ് ചിത്രം ആഗോള ഗ്രോസായി നേടിയത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായപ്പോള്‍ ചിത്രം ആഗോള തലത്തില്‍ തന്നെ വളരെ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന് ഒറിജിനല്‍ സോംഗിനുള്ള ഓസ്‌കര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ബാഹുബലിയില്‍ നായകനായ പ്രഭാസിനേക്കാളും കൂടുതല്‍ പ്രതിഫലം രാജമൗലിക്കായിരുന്നു. പ്രഭാസിന് 25 കോടിയായിരുന്നു പ്രതിഫലം. റാണ ദഗുബട്ടിക്ക് 15 കോടിയും പ്രതിഫലമായി ലഭിച്ചു.

എന്നാല്‍ രാജമൗലിക്ക് 28 കോടിയാണ് പ്രതിഫലമായി ലഭിച്ചത്. അതേസമയം സമീപകാലത്തെ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച ഷാരൂഖ് ഖാനും വിജയിയും നിലവില്‍ രാജമൗലിക്ക് പിന്നിലാണ്. പഠാന് വേണ്ടി ഷാരൂഖ് ഖാന്‍ പ്രതിഫലമൊന്നും വാങ്ങിയിരുന്നു. പകരം ലാഭവിഹിതം പങ്കുവെക്കലായിരുന്നു ഷാരൂഖിന് താല്‍പര്യം. 200 കോടിയാണ് കരാര്‍പ്രകാരം ഷാരൂഖിന് ഇങ്ങനെ ലഭിച്ചത്. ജവാനില്‍ നൂറ് കോടിയാണ് പ്രതിഫലം. ലാഭത്തിന്റെ 60 ശതമാനവും ഷാരൂഖിന് ലഭിക്കും. വിജയ് 120 കോടിയാണ് ലിയോയ്ക്കാണ് വാങ്ങിയത്. എന്നാല്‍ പ്രതിഫലവും ലാഭവിഹിതവുമെല്ലാം ചേരുമ്പോള്‍ ഇവരേക്കാള്‍ എല്ലാം മുന്നിലാണ് രാജമൗലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+