നായകനേക്കാള്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്‍; മഹേഷ് ബാബു ചിത്രത്തിന് രാജമൗലി വാങ്ങിക്കുന്നത്!
ഇന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഐഡന്റിറ്റി തെളിയിച്ച സംവിധായകനാണ് രാജമൗലി. മഗധീര, ഈച്ച, ബാഹുബലി, ആര്‍ആര്‍ആര്‍ എന്നീ സിനിമകളിലൂടെ തന്റെ സംവിധാന മികവ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച രാജമൗലി 2001 ല്‍ ആണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. സ്റ്റുഡന്റ് നമ്പര്‍ വണ്‍ ആണ് രാജമൗലിയുടെ ആദ്യ ചിത്രം. ഇതുവരെ 12 സിനിമകളാണ് രാജമൗലി സംവിധാനം ചെയ്തത്.
ബാഹുബലി ഫ്രാഞ്ചൈസിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് ബോക്‌സോഫീസ് കളക്ഷനില്‍ പുതിയ മാനം രചിക്കപ്പെട്ടു. ബാഹുബലി രണ്ട് സിനിമകളും കൂടി 2500 കോടി രൂപയോളമാണ് കളക്ട് ചെയ്തത്. അതിന് പിന്നാലെയിറങ്ങിയ ആര്‍ആര്‍ആര്‍ ഓസ്‌കാര്‍ വേദികളില്‍ വരെ എത്തി കൈയടി നേടി. ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ എന്നാണ് ബഹുബലി അറിയപ്പെടുന്നത്.

നിലവില്‍ തന്റെ കരിയറിലെ മറ്റൊരു മികച്ച വമ്പന്‍ പ്രൊജക്ടിന്റെ പണിപ്പുരയിലാണ് താരം. എസ്എസ്എംബി29 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മഹേഷ് ബാബുവാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 1000 കോടി രൂപയുടെ വലിയ ബജറ്റിലാണ് ഇത് നിര്‍മ്മിക്കുന്നത്. അടുത്തിടെ ഒഡീഷയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഇനി ഹൈദരാബാദിലെ ഷെഡ്യൂള്‍ ആണ് നടക്കാനിരിക്കുന്നത്.
ഇവിടെ ഒരു പ്രത്യേക സെറ്റ് നിര്‍മ്മിച്ചിട്ടുണ്ട്. ഏകദേശം ഒരു മാസത്തേക്ക് ഷൂട്ടിംഗ് തുടരും. ഒരു പ്രധാന ആക്ഷന്‍ രംഗത്തില്‍ 3,000-ത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും എന്നാണ് വിവരം. ഇപ്പോഴിതാ ഈ സിനിമയ്ക്കായി രാജമൗലി വാങ്ങിക്കുന്ന പ്രതിഫല തുക സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മഹേഷ് ബാബു ചിത്രത്തിന് അദ്ദേഹത്തിന് 200 കോടി രൂപ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാന നടനായ മഹേഷ് ബാബുവിനേക്കാള്‍ കൂടുതലാണ് ഇത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സംവിധായകനായും രാജമൗലി മാറുകയാണ്. മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര ജോനാസ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 2027 വേനല്‍ക്കാലത്ത് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, അഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, അഞ്ച് സംസ്ഥാന നന്ദി അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ രാജമൗലിക്ക് ലഭിച്ചിട്ടുണ്ട്. 2015-ല്‍, രാജമൗലിയെ സിഎന്‍എന്‍-ന്യൂസ്18 ഇന്ത്യന്‍ ഓഫ് ദി ഇയര്‍ ഇന്‍ എന്റര്‍ടൈന്‍മെന്റ് ആയി തിരഞ്ഞെടുത്തിുന്നു. കലാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2016-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.












Click it and Unblock the Notifications