Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാർ മാജിക്കിൽ നിന്നും ബ്രേക്ക് എടുത്ത് ലക്ഷ്മി നക്ഷത്ര; കാരണം ഇതാണ്, ആശംസകളുമായി ആരാധകരും

വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് സ്വന്തമാക്കിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണം തന്നെയാണ് ഈ സ്വീകാര്യതയ്ക്ക് കാരണം. സ്റ്റാർ മാജിക് എന്ന് ഹിറ്റ് പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്.

യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വിവരമാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. താൻ സ്റ്റാർമാജിക്കിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കുകയാണെന്നാണ് ലക്ഷ്മി തുറന്നുപറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ബ്രേക്ക് എടുക്കുന്നത് എന്നും ലക്ഷ്മി പറഞ്ഞു.

Laskh

PC: Lakshmi Nakshatrhra/ Youtube

ഒരു യാത്രയ്ക്ക് വേണ്ടിയാണ് ബ്രേക്ക് എടുക്കുന്നതെന്നാണ് ലക്ഷ്മി പറഞ്ഞത്. 'ഞാൻ ഒന്ന് നാട് വിടാൻ തീരുമാനിച്ചു. സ്റ്റാർ മാജിക്കിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്ത്, ഒന്ന് നാട് വിടാൻ പോവുകയാണ്', എന്നാണ് ലക്ഷ്മി പറഞ്ഞത്. യാത്രക്കായുള്ള തയ്യാറെടുപ്പുകളും ലക്ഷ്മി പങ്കുവെച്ചു.

കുറച്ച് നാളത്തേക്ക് മാറിനിൽക്കാൻ തീരുമാനിച്ചു..എന്റെ ല​ഗേജ് കാണുമ്പോൾ തന്നെ ഞാൻ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാവും ..പാക്കിം​ഗിന് നല്ലോണം മടിയുള്ള ആളാണ് താനെന്നും എല്ലാം ഒരുവിധം പെട്ടിയിലാക്കി കൊണ്ടുപോവുന്ന ശീലമാണെന്നും, പാക്കിം​ഗിനെക്കുറിച്ച് ലക്ഷമി സംസാരിച്ചു. എന്നാൽ എവിടേക്കാണ് യാത്ര എന്നത് അവസാനം വരെ ലക്ഷ്മി പറഞ്ഞില്ല, അവസാനമാണ് സ്ഥലത്തെക്കുറിച്ച് പറയുന്നത്.

തന്റെ കൂടെ യാത്രയിൽ രണ്ട് പേരും കൂടിയുണ്ടെന്നും ലക്ഷ്മി പറയുന്നു. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ അമ്മ ഇത്തവണയും കൂടെയുണ്ട്. കാശ്മീരിലേക്കാണ് ഞങ്ങളെല്ലാം പോവുന്നത്. അഞ്ചാറ് ദിവസം അവിടെ പോയി എൻജോയ് ചെയ്യാമെന്ന് കരുതി. ഈ സ്ഥലം തന്നെ യാത്രക്കായി തിരഞ്ഞെടുക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും ലക്ഷ്മി പറഞ്ഞു,.

എന്നാൽ സ്റ്റാർമാജിക്കിൽ കുറച്ച് ദിവസത്തേക്ക് ലക്ഷ്മിയെ കാണില്ലല്ലോ എന്ന വിഷമം ആരാധകർക്ക് ഉണ്ട്. ലക്ഷ്മിയെ വല്ലാതെ മിസ് ചെയ്യുമെന്നാണ് ചിലർ പറയുന്നത്. ലക്ഷ്മിക്ക് പകരം മറ്റൊരാൾ വന്നാൽ‌ ശരിയാവില്ലെന്നാണ് ചിലർ പറയുന്നത്.

5 വർഷം മനസ്സിന്നെ സന്തോഷിപ്പിച്ച ചിന്നു കുറച്ചുദിവസത്തേയ്ക്കാണെങ്കിലും" നക്ഷത്രമായാജാലം: എന്ന നമ്മുടെയെല്ലാം സ്റ്റാർ മാജിക് പരിപാടിയിൽ നിന്നും മാറി നിൽക്കുമ്പോൾ ഒരു വിഷമം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... എന്നായിരുന്നു ഒരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+