കൊല്ലം സുധിയുടെ വീട്ടിൽ സർപ്രൈസുമായി ലക്ഷ്മി നക്ഷത്ര; അറിയാതെ കണ്ണ് നിറഞ്ഞു പോയെന്ന് ആരാധകർ
കൊല്ലം സുധിയുടെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കുമൊന്നും. അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. ജീവിതത്തിൽ കണ്ട സ്വപ്നങ്ങൾ പതിയെ പതിയെ സ്വന്തമാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആ അപകടം സുധിയുടെ ജീവനും കൊണ്ട് പോയത്.
ഒരു പരിപാടി കഴിഞ്ഞ് വരുന്നവഴി സംഭവിച്ച അപകടത്തിൽ സുധി വിടപറഞ്ഞു. സുധിയുടെ ഓർമയിൽ കഴിയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണുവും മക്കളും. ഫ്ലവേഴ്സിലെ സ്റ്റാർമാജിക്കിലൂടെയാണ് സുധി പ്രേക്ഷകർക്ക് പ്രിയങ്കരനായത്. തിളങ്ങിനിൽക്കുന്ന സമയത്താണ് സുധിയുടെ വേർപാട്. സ്റ്റാർ മാജിക്ക് കുടുംബത്തിനും തീരാ നഷ്ടമായിരുന്നു. ഇപ്പോൾ സ്റ്റാർ മാജിക്കിലെ അവതാരകയായ ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയുടെ വീട്ടിൽ എത്തിയതിന്റെ വീഡിയോയാണ് വൈറൽ ആവുന്നത്.

സുധിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാനാണ് ലക്ഷ്മി നക്ഷത്ര എത്തിത്. സുധിയുടെ കുട്ടികൾക്ക് വസ്ത്രങ്ങളും സമ്മാനങ്ങളുമായിട്ടാണ് ലക്ഷ്മി എത്തിയത്. സുധി മരിച്ച് ഏഴ് മാസം ആയതേ ഉള്ളൂ.
അത് കൊണ്ട് ക്രിസ്മസ് ആഘോഷിക്കാതെയിരിക്കുകയായിരുന്നു സുധിയുടെ ഭാര്യയും മക്കളും, എന്നാൽ ഇവിടേക്കാണ് ഒട്ടും പ്രതീക്ഷിക്കാതെ ലക്ഷ്മി നക്ഷത്ര നിറയെ സമ്മാനങ്ങളുമായി എത്തിയത്. സുധിയുടെ ഭാര്യ രേണുവിനും മക്കൾക്കും നിരവധി വസ്ത്രങ്ങളും സുധിയുടെ ഇളയമകനായ നാല് വയസ്സുകാരൻ റിതുലിന് കളിപ്പാട്ടങ്ങളും പപ്പാഞ്ഞിയുടെ വേഷവും കേക്കുമെല്ലാം ലക്ഷ്മിൽ കൊണ്ടുവന്നു.
ഹൃദയസ്പർശിയായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ ലക്ഷ്മി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. സുധി ചേട്ടൻ ഇല്ലാത്ത കുറവ് വലിയ കുറവ് തന്നെയാണ്, അത് നമ്മള കൊണ്ട് ഒരിക്കലും നികത്താൻ പറ്റില്ല..
എന്നാൽ തങ്ങളാൽ കഴിയുന്ന രീതിയിൽ സുധിച്ചേട്ടൻെ കുടുംബത്തെ കുറച്ച് നേരമെങ്കിലും ചിരിപ്പിക്കാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമല്ലേയെന്നും ലക്ഷ്മി പറയുന്നു. ഇതൊക്കെ കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കാൻ പോകുന്നത് സുധിചേട്ടൻ ആയിരിക്കുമെന്ന് ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്.
നിരവധിപേരാണ് ലക്ഷ്മിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ സുധി ചേട്ടന്റെ ഫാമിലിയെ ഈ ആഘോഷ വേളയിൽ ഓർത്തു ചേർത്ത് പിടിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
ഒരുപാട് സന്തോഷം.. സുധി ചേട്ടന്റെ കുടുംബത്തെ ചേർത്ത് നിർത്തുന്ന ലക്ഷ്മി ക്ക് ഒരായിരം. സല്യൂട് ഒരു പാട് സന്തോഷം ആ കുടുംബത്തെ ഇങ്ങനെ ചേർത്ത് നിർത്തുന്ന കാണുമ്പോ.. ചിന്നു ദൈവം എന്നും അനുഗ്രഹിക്കട്ടെ, സുധിച്ചേട്ടന്റെ കുടുംബത്തെ ചേർത്തുപിടിച്ചതിലും അവരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിലും ഒരുപാട് സന്തോഷം. അറിയാതെ കണ്ണ് നിറഞ്ഞു പോയി. ക്രിസ്മസ് വീഡിയോ വേണമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു സർപ്രൈസ് ഒട്ടും പ്രതീക്ഷിച്ചില്ല . എന്നിങ്ങനെ പോകുന്നു കമന്റുകൾ












Click it and Unblock the Notifications