Get Updates
Get notified of breaking news, exclusive insights, and must-see stories!

' ഞാൻ തങ്കച്ചൻ ചേട്ടന്റെ പൈസ അടിച്ചുമാറ്റിക്കൊണ്ടുപോയെന്നാണ് അവർ വിചാരിക്കുന്നത്': അനുമോൾ

സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അനുമോൾ. സ്റ്റാർ മാജിക്കിൽ വരുന്നതിന് മുൻപ് തന്നെ നിരവധി സീരിയലുകളിൽ അനു അഭിനയിച്ചിരുന്നു. എന്നാൽ സ്റ്റാർ മാജിക്കിൽ എത്തിയതോടെയാണ് ആരാധകരുടെ എണ്ണം കൂടിയത്. സ്റ്റാർ മാജിക്കിൽ പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോയാണ് അനു മോളുടെയും തങ്കച്ചന്റെയും.

ഇരുവരും പ്രണയത്തിലാണ്, വിവാഹം കഴിക്കാൻ പോവുകയാണ് എന്നൊക്കെ വാർത്തകൾ വന്നിരുന്നു. എന്നാൽ തങ്കച്ചൻ തനിക്ക് ചേട്ടനെ പോലെയാണ് എന്ന് അനുമോൾ പറഞ്ഞിരുന്നു. ഇപ്പോൾ‌ തങ്കച്ചനെ വിവാ​ഹം ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനുമോൾ. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

anu mol star magic

ഇപ്പോളും ആളുകൾ തന്നോട് തങ്കച്ചനെ വിവാഹം കഴിക്കില്ലേ എന്ന് ചോദിക്കാറുണ്ടെന്ന് അനു പറയുന്നു. ചില അമ്മമാർ തന്നെ കണ്ടാൽ തങ്കച്ചനെ വിവാ​ഹം കഴിക്കണം അല്ലെങ്കിൽ വീട്ടിലേക്ക് വന്ന് അടിക്കുമെന്നൊക്കെ പറയാറുണ്ടെന്നും അനു പറയുന്നു .

ഒരു ദിവസം ഒരമ്മച്ചി പറയുകാ ദേ അവളുണ്ടല്ലോ തങ്കച്ചന്റെ കുറെ പൈസേം പറ്റിച്ച് പോയിരിക്കുകയാന്ന്, തങ്കച്ചൻ സ്റ്റാർ മാജിക്കിൽ തമാശയ്ക്ക് പറയുന്നതാണ്. എന്റെ അക്കൗണ്ടിൽ കെടന്ന പൈസ മൊത്തം തീർത്ത്, ഇവൾക്ക് വേണ്ടി ഞാൻ അവിടെ സ്ഥലം വാങ്ങിച്ചു കാർ വാങ്ങിച്ചുവെന്നൊക്കെ തമാശയ്ക്ക് പറയുന്നതാണ്. ഇത് കണ്ടുകൊണ്ടിരിക്കുന്നചില പ്രേക്ഷകർ ശരിക്കും വിചാരിച്ചിരിക്കുന്നത് ഞാൻ തങ്കച്ചൻ ചേട്ടന്റെ പൈസ അടിച്ചുമാറ്റിക്കൊണ്ടുപോയി എന്നാണ്.

ചില അമ്മമാർ കാണുമ്പോൾ പറയുന്നും നീ തങ്കച്ചനെ കെട്ടിക്കോണം ഇല്ലെങ്കിൽ നിന്റെ വീട്ടിൽ വന്ന് അടിക്കുമെന്ന്. അങ്ങനെയൊന്നും ഇല്ലെന്നും പറഞ്ഞാലും പറയും ഒന്നും പറയേണ്ട തങ്കച്ചനെ കല്യാണം കഴിക്കണമെന്ന്. എവിടെ ഉദ്ഘാടനത്തിന് പോയാലും മൈക്ക് എടുത്ത് ചോദിക്കും നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് തങ്കച്ചൻ ചേട്ടനെ എപ്പോൾ
കല്യാണം കഴിക്കുമെന്നാണ് ചോദിക്കുന്നത്, അനു മോൾ പറയുന്നു

അതേ സമയം സീരിയൽ നടൻ ജീവനും അനുമോളും തമ്മിൽ തമ്മിൽ പ്രണയത്തിലാണ് എന്ന് ചർച്ച കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് ജീവനും അനുവും പറഞ്ഞത്.

ജീവനെ ബ്ലോക്ക് ചെയ്ത സംഭവത്തെക്കുറിച്ച് അനു പറഞ്ഞിരുന്നു. എന്തെങ്കിലും ആവശ്യത്തിന് ജീവനെ വിളിക്കുമ്പോൾ ബിസി ആണെങ്കിൽ എങ്ങനെ അനു പ്രതികരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ജീവനെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് പറയുന്നത്. ജീവന്റെ ഫോൺ താൻ ഇടയ്ക്ക് ചെക്ക് ചെയ്യാറുണ്ടെന്നും എന്നാൽ ജീവൻ അങ്ങനെ ചെയ്യാറില്ലെന്നും അനുമോൾ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+