Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനീഷ് ബാസ്റ്റിനുമായുള്ള വിവാഹവാർത്ത സത്യമാണോ? മറുപടിയുമായി അനുമോൾ

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അനുമോൾ. റിയാലിറ്റി ഷോകളിലൂടെയാണ് അനു പ്രേക്ഷകരുടെ മനസ്സ് സ്വന്തമാക്കിയത്. അനുവിന്റെ പെരുമാറ്റം തന്നെയാണ് അനുവിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് കാരണവും. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ അനുമോൾ പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാവുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിലാണ് അനു പ്രതികരിച്ചത്. നടൻ‌ ബിനീഷ് ബാസ്റ്റിനുമായി അനുവിന്റെ വിവാഹം നടക്കാൻ പോകുന്നുവെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. ഇപ്പോൾ അനു മോൾ തന്നെ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

anu mol and bineeshh

ബിനീഷും താനും വിവാഹം കഴിക്കാൻ പോകുന്ന് എന്നത് വ്യാജ വാർത്തയാണെന്നും മറ്റൊരു പെൺകുട്ടിയുമായാണ് ബിനീഷിന്റെ വിവാഹമെന്നും അനു മോൾ പറഞ്ഞു. ഇത്തരത്തിൽ വാർത്തകൾ വരുന്നത് പലരുടേയും മനസ്സിന്റെ കുഴപ്പമാണെന്നും അനു മോൾ പറയുന്നു.

' ബിനിഷേട്ടനും ഞാനുമല്ല, വേറൊരു പെൺകുട്ടിയും ആയാണ് ബിനീഷേട്ടന്റെ കല്യാണം. ബിനീഷേട്ടൻ എന്റെ സ്വന്തം ചേട്ടനാണ്. ഇത്തരത്തിൽ വാർത്തകൾ വരുന്നത് പലരുടേയും മനസ്സിന്റെ കുഴപ്പമാണ്. പലപ്പോഴും അങ്ങനെ തെറ്റായ വാർത്തകൾ വരുന്നത് ചിലർ വാർത്ത കൊടുക്കുന്ന ക്യാപ്ഷൻ കൊണ്ടാണ്..

ചിലർ വീഡിയോ മുഴുവൻ കാണാതെയോ ലിങ്ക് തുറക്കാതെയോ ക്യാപ്ഷൻ മാത്രം കണ്ട് കാര്യം മനസ്സിലാക്കും. സാധാരണ വീട്ടമ്മമാരൊന്നും വീഡിയോ ലിങ്ക് തുറന്നുനോക്കാൻ പോകുന്നില്ല. അത് കൊണ്ടാണ് ഇങ്ങനെ വാർത്തകൾ വരുന്നത്.

കല്യാണം ആവുമ്പോൾ സോഷ്യൽ മീഡിയയെ അറിയിക്കുമെന്നും എല്ലാ കാര്യങ്ങളും താൻ എല്ലാവരേയും അറിയിക്കാറുണ്ടെന്നും അനു പറഞ്ഞു. നിങ്ങളെ അറിയിച്ചിട്ടേ ബന്ധുക്കളെ പോലും അറിയിക്കൂ, വിളിച്ചില്ലെങ്കിലും നിങ്ങൾ വരും എന്നറിയാം, അനുമോൾ പറഞ്ഞു.

അതേ സമയം, സ്ഥിരമായി ഉദ്ഘാടനങ്ങൾക്ക് എത്തുന്നത് ഹണി റോസിന് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിനും അനു മറുപടി പറഞ്ഞു. ' ഞാൻ ഏത് ഉദ്ഘാടനത്തിന് പോയാലും ഹണി ചേച്ചിയുടെ പേര് എടുത്തിടല്ലേ എന്ന് പ്രാർത്ഥിക്കും. ആ ഒരു പേര് വന്നാൽ മതി ഏതെങ്കിലും ഒരു മീഡിയയിൽ ക്യാപ്ഷൻ കാണും ഹണി റോസിന് വെല്ലു വിളി എന്നും പറഞ്ഞ്.. എന്തിനാണ് അങ്ങനൊക്കെ ഇടുന്നത്. അവർ എന്നെ ഇഷ്ടം കൊണ്ട് വിളിക്കുന്നു, ഞാൻ വരുന്നു.., അനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+