പറഞ്ഞതിൽ കാര്യമുണ്ട്, അന്ന് ഒരു താരത്തിന്റെ വിവാഹം ഉണ്ട്,'; അത് അനുവിന്റെയും ജീവന്റെയുമാണോ?
പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അനുമോൾ. അനുമോൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്ന്. ഐശ്വര്യയുടെ വിവാഹത്തിന് പോയപ്പോഴും ഈ ചോദ്യം താരം കേട്ടിരുന്നു. അപ്പോഴാണ് നവംബർ 24, 25 ന് തന്റെ വിവാഹം ആണെന്ന് താരം പറഞ്ഞത്. എന്നാൽ തമാശയായിട്ടായിക്കും അനുമോൾ അങ്ങനെ പറഞ്ഞത് എന്ന് ആരാധകർ പറഞ്ഞിരുന്നു. എന്നാൽ ചിലർ ആ വിവാഹ വാർത്ത കേട്ട് അനുവിന്റെ വിവാഹം കാത്ത് നിൽക്കുന്നുമുണ്ട്.
ഇപ്പോൾ താൻ പറഞ്ഞ തീയതിൽ തന്നെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനുമോൾ. ഇങ്ങനെ പറഞ്ഞതിന് ശേഷം ആരും വിവാഹത്തിനെ പറ്റി ചോദിക്കാറില്ലെന്നാണ് അനു പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. നടൻ ജീവനുമായിട്ടുള്ള വിവാഹ വാർത്തകളെക്കുറിച്ചും അനുമോൾ പറയുന്നുണ്ട്. അനുവിനൊപ്പം ജീവനും ഉണ്ടായിരുന്നു.

നവംബർ 24- 25 ന് ഒരു താരത്തിന്റെ വിവാഹം ഉണ്ടെന്നും അത് താൻ പുറത്ത് വിട്ടിട്ടില്ലെന്നും അനു പറയുന്നു. അത് തന്റേതാവാം അല്ലെങ്കിൽ വേറെ ഒരാളുടെ ആവാമെന്നും അനു പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ട ഒരാളുടെ വിവാഹമാണെന്നും അനുമോൾ പറയുന്നു. താനും ജീവയും എപ്പോഴും ടോം ആന്റ് ജെറി ആയിട്ടാണ് നടക്കുന്നത്. ഞങ്ങൾ രണ്ട് പേരും ചുമ്മ അടിയും വഴക്കുമായി നടക്കും. വേറൊരു രീതിയിലേക്ക് അത് പോയിട്ടില്ലെന്നാണ് താരങ്ങൾ പറയുന്നത്.
അനുവിന്റെ വൈബ് തനിക്ക് സെറ്റാണെന്നാണ് ജീവൻ പറയുന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്റെ പിന്നാലെ ഒരുപാട് പയ്യൻമാർ നടക്കുമായിരുന്നുവെന്നും അവസാനം ഒരാളെ തിരഞ്ഞെടുക്കാമെന്നായിരുന്നു താൻ കരുതിയിരുന്നതെന്നും അനു പറയുന്നു. ഒരാൾ എന്റെ പിന്നാലെ ഭയങ്കരമായി നടന്നു. ഫസ്റ്റ് ഇയർ മുതൽ നടക്കുന്നുണ്ടായിരുന്നു. സെക്കന്റ് ഇയർ കഴിഞ്ഞാണ് ഞാൻ ഇഷ്ടമാണ് എന്ന് പറഞ്ഞത്. ആ റിലേഷൻ കുറച്ച് നാളെ പോയുള്ളൂ. പുള്ളിയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഡിഗ്രി കഴിഞ്ഞതിന് ശേഷം എല്ലാവരും അറിയാവുന്ന ആർട്ടിസ്റ്റ് ആയ ശേഷം തന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നും അനു പറഞ്ഞു.
ജീവൻ വേറെ പെൺകുട്ടികളുമായി റീൽ ചെയ്യുമ്പോൾ അനുമോൾ പൊസസ്സീവ് ആവാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് ജീവൻ പറയുന്നത്. ജീവൻ ഒരു പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് പ്രണയത്തിലേക്ക് എത്തിയാൽ കുഴപ്പമില്ലെ എന്ന ചോദ്യത്തിന് ഞാൻ കല്യാണം കഴിച്ച ശേഷം മാത്രം നീ കഴിച്ചാൽ മതി എന്ന് ജീവനോട് പറഞ്ഞിട്ടുണ്ടെന്നാണ് അനു പറയുന്നത്.












Click it and Unblock the Notifications