Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ ഡയറക്ടർ വന്ന് വലിയൊരു തെറി വിളിച്ചു'; ആ സംഭവം തുറന്നുപറഞ്ഞ് അനുമോൾ

കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് അനുമോളെ. സീരിയലുകളിൽ അഭിനയിച്ചിരുന്നുവെങ്കിലും സ്റ്റാർമാജിക്കിലൂടെയാണ് അനുമോൾക്ക് ഏറെ ആരാധകരെ കിട്ടിയത്. ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നത് കുറച്ചിരിക്കുകയാണ് അനുമോൾ. സീരിയിൽ ചെയ്യുന്ന സമയത്ത് തനിക്ക് ഉണ്ടായ അനുഭവങ്ങൾ അനു പങ്കുവെയ്ക്കുന്നുണ്ട്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ഡയറക്ടർ തെറിവിളിച്ച സംഭവത്തെക്കുറിച്ച് അനുമോൾ വെളിപ്പെടുത്തി. മൈൽ സ്റ്റോൺ മേക്കേഴിസിനോടാണ് അനുമോൾ മനസ്സുതുറന്നത്.

' പണ്ടൊക്കെ അഭിനയിക്കുന്ന സമയത്ത്, ഞാൻ വന്ന സമയത്ത് എനിക്ക് ഏറ്റവും കൂടുതൽ വിഷമം ഉണ്ടായ കാര്യം എന്ന് വെച്ചാൽ ഞാനും അമ്മയുമായിരുന്നു പോയ്‌ക്കോണ്ടിരുന്നത്. കയറിയ സമയമാണ്. ആദ്യം അച്ഛൻ കാറിൽ കൊണ്ടാക്കും, പിന്നെ പിന്നെ അച്ഛന് കൊണ്ടാക്കാനും കൊണ്ടുവരാനും അച്ഛന് ബുദ്ധിമുണ്ടായിരുന്നു, തിരുവനന്തപുരത്ത് നിന്നും പോകണമായിരുന്നു. അത് കഴിഞ്ഞ് ഞാനും അമ്മയുമായിരുന്നു പോയിക്കൊണ്ടിരുന്നത്.

anu

കെ എസ് ആർ ടി ബസ്സിലായിരുന്നു പോയിക്കൊണ്ടിരുന്നത്. ഇവര് ഞങ്ങളെ വൈകിയെ വിടുള്ളൂ. ഞങ്ങളെ കൊണ്ടാക്കുകയോ ടി എ തരുകയോ ഒന്നും ചെയ്യില്ല. അപ്പോഴൊക്കെ എനിക്ക് ഒരു വാശിയുണ്ടായിരുന്നു. എവിടെയെങ്കിലും എത്തണം, സ്വന്തമായി കാറ് വാങ്ങണം എന്നൊക്കെ. ഇപ്പോൾ ഹാപ്പിയാണ്.

ഞാൻ ഒരു സീരിയൽ ചെയ്യുന്ന സമയത്ത്, സീരിയലിന്റെ പേര് പറയുന്നില്ല, ഞാനും അമ്മയും മാത്രമാണ് ഉള്ളത് . പതിനൊന്ന് പന്ത്രണ്ട് മണിക്കൊക്കെ ഷൂട്ട് കഴിഞ്ഞാലും വിടത്തില്ല. പിടിച്ചിരുത്തും, കാരണം ഒരു വണ്ടിയല്ലേ ഉള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും വണ്ടിയോടുന്നത് ഇവർക്ക് നഷ്ടമല്ലേ. സീനിയർ ആർട്ടിസ്റ്റല്ലല്ലോ. ഇത്രയും ദൂരം പോകണം എന്നു പറഞ്ഞാലും 11 മണി 12 മണി വരെ നിർത്തും. അതോട് കൂടി ഞാൻ സീരിയൽ നിർത്തി, അനുമോൾ പറയുന്നു.

ഞാൻ സീരിയൽ ചെയ്യുന്നത മൊത്തത്തിൽ നിർത്തി വെച്ച ആളാണ്. സീരിയൽ ചെയ്യുന്ന സമയത്ത് ഞാൻ നാലഞ്ച് സീരിയൽ ഒരുമിച്ച് ചെയ്‌തോണ്ടിരിക്കുകയായിരുന്നു. ഓടിനടന്നാണ് ഞാൻ ചെയ്‌തോണ്ടിരുന്നത്. അവിടെ ചെല്ലുമ്പോൾ സീൻ ചിലപ്പോൾ രാവിലെ മുതൽ രാത്രി വരെ ഉണ്ടാവും. റെസ്‌റ്റൊന്നും ഇല്ലാതെ. ഒരു ദിവസം ഉച്ചയായപ്പോൾ ഞാൻ അസോസിയേറ്റ് പയ്യന്റെ അടുത്ത് ഞാൻ ചോദിച്ചു ഭക്ഷണം കഴിച്ചോട്ടെയെന്ന്.

ഇനി ബ്രേക്ക് കഴിഞ്ഞേ സീനിള്ളൂ കഴിച്ചോളാൻ പറഞ്ഞു. ഫുഡ് എടുത്ത് ഞാൻ കഴിച്ചോണ്ടിരുന്നപ്പോൾ ഡയറക്ടർ വന്നിട്ട് അനു എവിടെ എന്നുചോദിച്ചു. ഫുഡ് കഴിക്കുകയാണ് സാർ എന്ന് പറഞ്ഞു. വന്നുനിന്നിട്ട് ഭയങ്കരവലിയ തെറി വിളിച്ചു. ഫുഡ് കഴിക്കാൻ ആണോ നീ വന്നത് എന്ന് ചോദിച്ചു.

ഇപ്പോഴല്ല നടന്നത്. രണ്ട് മൂന്ന് വർഷം മുൻപാണ്. കഴിച്ചോണ്ട് നിന്നപ്പോൾ കണ്ണീര് മുഴുവൻ ഈ കഴിച്ചോണ്ടിരുന്ന പാത്രത്തിന് അകത്താണ്. അതിന് ശേഷം ഇയാള് വന്ന് സോറി പറയുകയാണ്. പുള്ളിക്കാരന്റെ വൈഫും ഉണ്ടായിരുന്നു അതിനകത്ത് അഭിനയിക്കാൻ. പുള്ളിക്കാരിക്ക് ഒന്നും പറയാൻ പറ്റിയില്ല. അതിന് ശേഷം സീരിയലിൽ നിന്ന് വിട്ടുവെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+