' ജീവന്റെ കാര്യത്തിൽ അനുമോൾ പൊസസ്സീവല്ലേ?', ഇങ്ങനെ ചെയ്യാറുണ്ടെങ്കിൽ ഉറപ്പായി എന്ന് ആരാധകർ
സ്റ്റാർമാജിക് താരം അനുമോളും സീരിയൽ നടൻ ജീവനും തമ്മിൽ പ്രണയത്തിലാണ് എന്ന് ചർച്ച കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോൾ ഇവർ മൈൽസ്റ്റോൺ മേക്കേഴ്സിനി നൽകിയ വീഡിയോ ആണ് വൈറൽ ആകുന്നത്.
ജീവനെ ബ്ലോക്ക് ചെയ്ത സംഭവത്തെക്കുറിച്ച് അനു പറയുന്നുണ്ട്. എന്തെങ്കിലും ആവശ്യത്തിന് ജീവനെ വിളിക്കുമ്പോൾ ബിസി ആണെങ്കിൽ എങ്ങനെ അനു പ്രതികരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ജീവനെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് പറയുന്നത്. ജീവന്റെ ഫോൺ താൻ ഇടയ്ക്ക് ചെക്ക് ചെയ്യാറുണ്ടെന്നും എന്നാൽ ജീവൻ അങ്ങനെ ചെയ്യാറില്ലെന്നും അനുമോൾ പറയുന്നു.

പെട്ടെന്ന് എന്നെങ്കിലും പ്രൊമോഷന്റെ ആവശ്യത്തിനോ പ്രോഗ്രാമിന്റെ കാര്യത്തിനോ വിളിക്കുമ്പോൾ ജീവന്റെയടുത്ത് ചോദിക്കെന്ന് പറയുമ്പോൾ ഞാൻ ഇവനെ പത്തിരുപത്തിയഞ്ച് പ്രാവശ്യം വിളിച്ചു. ഞാൻ ആദ്യം വിളിക്കുമ്പോൾ ബിസി എന്ന് കേൾക്കും. ഇവൻ ഇയർപോഡ് വെച്ചിട്ടല്ലേ സംസാരിക്കുന്നത്. ഞാൻ ഒരു പ്രാവശ്യം വിളിക്കുമ്പോൾ ബിസി, രണ്ടാമത്തെ പ്രാവശ്യം ബിസി. പന്ത്രണ്ട് മണിക്കൊക്കെ വിളിക്കുമ്പോൾ ബിസി ആയിരിക്കും. മൂന്നാമത്തെ തവണ വിളിക്കുമ്പോളും ബിസി. ഞാൻ എന്ത് ചെയ്തു കട്ട് ചെയ്ത് വീണ്ടും വിളിച്ചു.
അഞ്ചായി, ആറായി, ഏഴായി, എട്ടായി, ഒമ്പതായി, പത്തായി, പതിനഞ്ചായി. ഞാൻ ബ്ലോക്ക് ചെയ്യും. പുള്ളിയെ ഞാൻ രണ്ട് ഫോണിലും ബ്ലോക്ക് ചെയ്യും. വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്യും, ഇൻസ്റ്റഗ്രാമിലും ബ്ലോക്ക് ചെയ്യും. അപ്പോൾ ഇവന്റെ ചേച്ചി വിളിക്കും അവളെ കൊണ്ട് ബ്ലോക്ക് മാറ്റാൻ പറ, എന്തിനാണ് വിളിച്ചത് എന്ന് ചോദിക്കാൻ പറയും, എന്ന് അനു പറയുന്നു.
എന്നാൽ തനിക്ക് വിളിക്കാൻ ആരുമില്ല എന്നാണ് ജീവൻ പറയുന്നത്. ഒരു നമ്പറിൽ വിളിക്കുമ്പോൾ ബ്ലോക്ക് ആയി കഴിഞ്ഞാൽ അടുത്ത നമ്പറിൽ വിളിക്കുമല്ലോ, അതും ബ്ലോക്ക് ആണെങ്കിൽ ഇൻസ്റ്റയിൽ മെസേജ് അയക്കുമല്ലോ. അപ്പോൾ ഞാൻ എന്റെ റീൽ എടുത്തുനോക്കും കോളാബ് പോയിട്ടുണ്ടെങ്കിൽ മനസ്സിലാക്കിക്കോണം ബ്ലോക്ക് ചെയ്ത് ആൾ എന്തോ പ്രശ്‌നം കൊണ്ട് പോയിട്ടുണ്ട്, ജീവൻ പറയുന്നു.
ഇത്രയും മിസ് കോൾ കാണുമ്പോൾ ഒരു മെസേജ് ഇടണം ഞാൻ ഇന്ന കോളിലാണെന്ന്, അർജന്റ് ആയത് കൊണ്ടല്ലേ വിളിക്കുന്നത് എന്നാണ് അനു പറയുന്നത്. തങ്ങൾക്ക് പരസ്പരം ഫോണിന്റെ ലോക്ക് അറിയാമെന്ന് അനു പറയുന്നു. ജീവന്റെ ഫോൺ താൻ ഇടയ്ക്ക് ചെക്കാറുണ്ടെന്നും എന്നാൽ ജീവൻ അങ്ങനെ ചെയ്യാറില്ലെന്നും അനുമോൾ പറയുന്നു.












Click it and Unblock the Notifications