വിവാഹം ഈ വർഷമെന്ന് അനുമോൾ, തീയതിയും വെളിപ്പെടുത്തി; പക്ഷേ, ആരാധകരുടെ സംശയത്തിലും കാര്യമുണ്ട്
സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അനുമോൾ. അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്. അനുമോളുടെ കല്യാണം എപ്പോഴാണ് ഉണ്ടാവുക എന്ന് ആരാധകർ നിന്തരം ചോദിക്കാറുണ്ട്. സ്റ്റാർ മാജിക്കിലെ തങ്കച്ചനും അനുവും പ്രണയത്തിലാണെന്ന തരത്തിൽ സംസാരം ഉണ്ടായിരുന്നുവെങ്കിലും തങ്കച്ചൻ തന്റെ ചേട്ടനെ പോലെയാണെന്ന് അനു പറഞ്ഞിരുന്നു.
അതേ പോലെ സീരിയൽ നടൻ ജീവനും അനുവും പ്രണയത്തിലാണെന്ന ചർച്ചയും നടന്നിരുന്നു. മലയാളികൾ അല്ലേ, എന്തും പറയാമല്ലോ, നാക്ക് ഉണ്ടല്ലോ, അത്ര തന്നെ എന്നാണ് ഇതിനോട് അനു പ്രതികരിച്ചത്. ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. സ്റ്റാർ മാജിക്കിലെ ഐശ്വര്യയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് അനു പ്രതികരണം നടത്തിയത്.

യൂട്യൂബ് ചാനലുകളോട് സംസാരിക്കുമ്പോൾ വിവാഹത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അനു തന്റെ വിവാഹ ഡേറ്റ് പറഞ്ഞത്. നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നാണ് താരം പറഞ്ഞത്. നമുക്കെല്ലാവർക്കും അന്ന് കാണാമെന്നും അനു പറയുന്നുണ്ട്. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം, ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്, അത് പോലെ എന്റേതും വഴിയേ പറയാം എന്നാണ് അനു പറഞ്ഞത്.
അറേഞ്ചിഡ് ആണ് മാട്രിമോണി വഴിയാണ് എന്നൊക്കെയാണ് അനു പറഞ്ഞത്. എന്നാൽ ഇത് അനു മോൾ തമാശയായി പറഞ്ഞത് ആണോ എന്ന സംശയം ആരാധകർക്കുണ്ട്. അനുമോൾ പറയുന്നത് ശരിയാണെങ്കിൽ വളരെ സന്തോഷമാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. അതേ സമയം അനുവും തങ്കച്ചനും പ്രണയത്തിലാണെന്ന ചർച്ച വ്യാപകമായി നടന്നിരുന്നു.
അപ്പോഴൊക്കെ തമാശയായിട്ടാണ് അനു ഇക്കാര്യം എടുത്തിരുന്നതെങ്കിലും ഒരിക്കൽ വളരെ ഗൗരവത്തോടെ അനു മറുപടി പറഞ്ഞിരുന്നു. ഒരു പരിപാടിക്കിടെ തങ്കച്ചനെ പേടിച്ചിട്ടാണോ എന്നൊരു ചോദ്യം വന്നപ്പോഴാണ് അനു പ്രതികരിച്ചത്. പേടിച്ചിട്ടോ അതെന്താ അങ്ങനെ പറഞ്ഞത്. തങ്കച്ചൻ ചേട്ടൻ എന്താ എന്നെ വിവാഹം കഴിക്കാൻ പോവുന്ന ആളാണോ, എനിക്കത് അറിയണം. എന്ത് സംശയമാണ്.
കോമ്പിനേഷൻ ഒക്കെ ഫ്ലോറിൽ അല്ലേ. ആ കെമിസ്ട്രി ഉള്ളിലാണ് പുറത്തല്ല എന്നാണ് അനു പറഞ്ഞത്. ടമാർ പഠാർ, സ്റ്റാർ മാജിക്ക് എന്നീ പരിപാടികളിലൂടെയാണ് അനു ശ്രദ്ധേയയായത്. അനിയത്തി എന്ന സീരിയലിലൂടെയാണ് അനു പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി എന്നീ പരമ്പരകളിലും അനു അഭിനയിച്ചിരുന്നു. ഫ്ലവേഴ്സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന് സീരിയലും അനു അഭിനയിച്ചിരുന്നു.












Click it and Unblock the Notifications