മറ്റുള്ളവരെ വിറ്റ് എന്തിനാണ് ജീവിക്കുന്നത്; ഭയങ്കര മോശമാണിത്; ഗോസിപ്പുകളില്‍ അനുമോള്‍
കൊച്ചി: മലയാള ടെലിവിഷന്‍ രംഗത്ത് ഏറെ ജനപ്രീതിയുള്ള പരിപാടിയായിരുന്നു ഫ്‌ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക്. നിരവധി പ്രതിഭകള്‍ക്കാണ് ഈ പരിപാടിയിലൂടെ പേരും പ്രശസ്തിയും ലഭിച്ചത്. നോബി, നെല്‍സണ്‍, തങ്കച്ചന്‍ വിതുര, ലക്ഷ്മി നക്ഷത്ര, ശ്രീവിദ്യ, അനുമോള്‍ തുടങ്ങിയ താരങ്ങളുടെ വളര്‍ച്ച സ്റ്റാര്‍ മാജിക്കിലൂടെയായിരുന്നു. രസകരമായ ഗെയിമുകളും നര്‍മ സംഭാഷണങ്ങളും കൊണ്ടാണ് 'സ്റ്റാര്‍ മാജിക്' പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്.
ഏഴ് വര്‍ഷത്തെ സംപ്രേക്ഷണത്തിന് ശേഷം സ്റ്റാര്‍ മാജിക് പരിപാടി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. തുടര്‍ച്ചയായ വിവാദങ്ങള്‍ പരിപാടിയുടെ ജനപ്രീതിയെ ബാധിച്ചിരുന്നു.
സ്റ്റാര്‍ മാജിക്കിലെ പ്രധാന താരമായിരുന്നു അനുമോളും തങ്കച്ചന്‍ വിതുരയും. തങ്കച്ചനുമായുള്ള അനുവിന്റെ കോമ്പോയും ഏറെ എല്ലാവര്‍ക്കും ഏറെ ഇഷ്ടമായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ മിനിസ്‌ക്രീനില്‍ എത്തിയ അനുമോള്‍ തന്റെ നാടന്‍ സംഭാഷണങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. എന്നാല്‍ തങ്കച്ചനും അനുവും തമ്മില്‍ പ്രണയത്തിലാണെന്ന് തുടര്‍ച്ചയായി ഗോസിപ്പുകള്‍ പ്രചരിക്കുന്നതില്‍ അനുമോള്‍ ഏറെ അസ്വസ്ഥതയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് അനുമോള്‍ പ്രതികരിക്കുന്നത്. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

അനുമോള്‍-തങ്കച്ചന്‍ വിവാഹം എന്ന തലക്കെട്ടിലാണ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയത്. ഇതിനുള്ള അനുവിന്റെ മറുപടി ഇങ്ങനെയായിരുന്നു - 'നാണമില്ലേ? മറ്റുള്ളവരെ വിറ്റ് എന്തിനാണ് ജീവിക്കുന്നത്. ഒള്ള കാര്യമാണെങ്കില്‍ പിന്നേം കുഴപ്പമില്ല. ഇത് ഇല്ലാത്ത കാര്യങ്ങളാണ് ഉണ്ടാക്കി പറയുന്നത്. ഇതൊക്കെ കേട്ടാല്‍ എനിക്ക് ഒന്നും തോന്നാറില്ല. എന്നാല്‍ തങ്കച്ചന്‍ ചേട്ടന്‍ അങ്ങനെയല്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പുള്ളിക്ക് ഭയങ്കര വിഷമമാണ്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ്. ഭയങ്കര മോശമാണിത്. എത്ര പേരെ വച്ച് എന്നെ കല്ല്യാണം കഴിപ്പിച്ചു. ഉദ്ഘാടനത്തിന് പോകുമ്പോള്‍ തങ്കച്ചന്‍ ചേട്ടനുമായുള്ള കല്യാണം എന്നാണെന്നു ചോദിക്കും. അതെന്തിനാണ് അങ്ങനെ ചോദിക്കുന്നത്? - അനുമോള്‍ ചോദിച്ചു.
തങ്കച്ചന്‍ തന്റെ മൂത്ത സഹോദരനെ പോലെയാണെന്ന് അനുമോള്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ തങ്ങളുടെ കോമ്പോ തമാശയായാണ് എല്ലാവരും കാണുന്നതെന്നും അനുമോള്‍ അഭിമുഖത്തില്‍ പറഞ്ഞു. മിമിക്രിയിലും മ്യൂസിക് ട്രൂപ്പുകളിലൂടെയുമാണ് തങ്കച്ചന്‍ വിതുര വളര്‍ന്നുവന്നത്.












Click it and Unblock the Notifications