Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഓഫർ ചെയ്ത 1 കോടി വില്ല കിട്ടിയോ? പറ്റിച്ചോ?; ഗായിക സോണിയ പറയുന്നു

കൊച്ചി: ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സോണിയ എന്ന ഗായികയെ മലയാളികൾ അറി‍ഞ്ഞ് തുടങ്ങിയത്. 2008ലെ ടൈറ്റിൽ വിന്നർ ആയിരുന്നു സോണിയ. റിയാലിറ്റി ഷോയ്ക്ക് ശേഷം സ്റ്റേജ് ഷോകളിലും സിനിമകളിലുമെല്ലാം സജീവമായി. ഇപ്പോഴിതാ വിശേഷങ്ങൾ പങ്കിടുകയാണ് സോണിയ. പാട്ട് കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം സോണിയ സംസാരിച്ചു. ഒപ്പം ചാനലിലൂടെ സ്റ്റാർ സിംഗറിലൂടെ ലഭിച്ച ഫ്ലാറ്റിനെ കുറിച്ചും സോണിയ ഷോയിലൂടെ സംസാരിക്കുന്നുണ്ട്. വായിക്കാം

'ആലപ്പുഴ ആണ് എന്റെ സ്വദേശം, സെറ്റിൽഡ് ആയിരിക്കുന്നത് എറണാകുളത്താണ്. എനിക്ക് പ്രൈസ് കിട്ടിയ ഫ്ലാറ്റിൽ തന്നെ ആണ് താമസം. 2008 ൽ ആണ് ഫ്ലാറ്റ് കിട്ടുന്നത്. സ്റ്റാർ സിംഗർ സീസൺ 3 വിജയി ആയിരുന്നു.

 sonia

സ്റ്റാർ സിംഗർ കഴിഞ്ഞപ്പോൾ തന്നെ പലരും വന്ന് ചോദിക്കുന്നത് ഫ്ളാറ്റ് കിട്ടയോ അതോ ചുമ്മാതെയാണോ ,എന്തെങ്കിലും അങ്ങോട്ട് കൊടുക്കേണ്ടി വന്നോ എന്നൊക്കെയാണ് ചോദിച്ചത്. ഒരു കോടിയുടെ വില്ല ആയിരുന്നു അവർ ഓഫർ ചെയ്തിരുന്നത്. അതിനു പകരം രണ്ടു ഫ്ലാറ്റ് ആയിട്ടാണ് എടുത്തത്. ഒന്ന് കാക്കനാടും ഒന്ന് കലൂരും,.കലൂർ ആണ് താമസം. കാക്കനാട് ഉള്ള ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. കുറച്ചുകാലം ചെന്നൈയിൽ ആയിരുന്നു. കൊവിഡ് വന്ന സമയത്ത് നാട്ടിലേക്ക് വന്നു. ഭർത്താവ് മീഡിയ ഫീൽഡിൽ തന്നെയാണ്.തമിഴിൽ രാജ റാണി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ആമോദ് ചക്രപാണി എന്നാണ് പേര്. നടനും, അവതാരകനും ഒക്കെയാണ് അദ്ദേഹം.

വളരെ ചെറുപ്പത്തിലെ തന്നെ പാട്ടു പാടി തുടങ്ങിയ ആളാണ് ഞാൻ. അഞ്ചാം വയസിൽ തുടങ്ങി. വോയ്സ് ഓഫ് ആലപ്പി, ഗന്ധർവ്വ സംഗീതം, സ്റ്റാർ സിംഗർ പോയി, പിന്നെ ചെന്നൈയിൽ വിജയ് ടിവിയിൽ നടന്ന പരിപാടിയിൽ ഫൈനലിസ്റ്റായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഗാനമേള ട്രൂപ്പുകളിൽ പാടി തുടങ്ങിയിരുന്നു. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഗാനമേളകളിൽ ഞാൻ പാടിയിട്ടുണ്ട്. വോയ്സ് ഓഫ് ആലപ്പിയുടെ വിജയിയയായിരുന്നു ഞാൻ. മലയാളത്തിൽ തന്നെ നാല് റിയാലിറ്റി ഷോകളിൽ വിജയി ആയിരുന്നു ഞാൻ. സ്റ്റാർ സിംഗറിൽ പങ്കെടുത്തപ്പോൾ തന്നെ പല പ്രശസ്തരുടേയും മുൻപിൽ പാടാൻ സാധിച്ചു. എആർ റഹ്മാൻ അടക്കമുള്ളവർക്ക് മുൻപിൽ പാടിയിട്ടുണ്ട്. ഗസ്റ്റ് വരുമ്പോഴൊക്കെ കിടുകിടുമ്പുണ്ട്. പാടിയത് നന്നായാൽ അദ്ദേഹം നന്നായി പ്രശംസിക്കും', സോണിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+