കെഎസ് ചിത്രയുടെ ജന്മദിനത്തില്‍ ഏഷ്യാനെറ്റില്‍ 'സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10' മണ്‍സൂണ്‍ ഫെസ്റ്റിവല്‍
ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ദൃശ്യവിരുന്ന് 'സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10' മണ്‍സൂണ്‍ ഫെസ്റ്റിവല്‍ ജൂലൈ 27-ന് സംപ്രേക്ഷണം ചെയ്യും. സംഗീതത്തിന്റെയും വിനോദത്തിന്റെയും ദൃശ്യോത്സവമായ 'സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 മണ്‍സൂണ്‍ ഫെസ്റ്റിവല്‍' മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുടെ ജന്മദിനത്തിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. വൈകിട്ട് ഏഴു മണിക്കാണ് പരിപാടി.
സംഗീത മാമാങ്കത്തില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹത്തെ കൂടാതെ പോപ് ഗായിക ഉഷാ ഉതുപ്പ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍ കുമാര്‍ എന്നിവരും പങ്കെടുക്കും.

പരിപാടിയുടെ മുഖ്യ ആകര്‍ഷണം സ്റ്റാര്‍ സിങ്ങറിന്റെ മഹാ ഗുരു കെഎസ് ചിത്രയുടെ ജന്മദിനാഘോഷമാണ്. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ഉഷാ ഉതുപ്പ് എന്നിവര്‍ക്കൊപ്പം ഈ ആഘോഷങ്ങളില്‍ കിഷന്‍ കുമാര്‍, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവരും സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10-ലെ മത്സരാര്‍ത്ഥികളും ഗ്രൂമേഴ്സും പങ്കാളികളാകും. കെഎസ് ചിത്രയുടെ മനോഹര ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'ചിത്രഗീതം' എന്ന സംഗീതാര്‍ച്ചന ഈ പരിപാടിയെ ഒരു സംഗീതാഘോഷമാക്കി മാറ്റും.
മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ഹൃദയപൂര്‍വം' സംബന്ധിച്ചുള്ള രസകരമായ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുന്നതാണ് ഇവന്റിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതിനു പുറമെ, ബിഗ് ബോസ് മലയാളം സീസണ്‍ 7-ന്റെ ഔദ്യോഗിക പ്രഖ്യാപനം മോഹന്‍ലാല്‍ ഈ വേദിയില്‍ വച്ച് നടത്തും.
സംഗീത മേഖലയിലെ പ്രമുഖ താരങ്ങളായ കെഎസ് ചിത്ര, വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍, ഉഷാ ഉതുപ്പ് എന്നിവര്‍ക്ക് പുറമേ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ ഗാനങ്ങള്‍, നൃത്തങ്ങള്‍, കോമഡി സ്‌കിറ്റുകള്‍ എന്നിവ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നു. മലയാളം - ബംഗാളി ചലച്ചിത്രനടി മോക്ഷയുടെ ആകര്‍ഷകമായ നൃത്തപ്രകടനങ്ങള്‍ ഈ സന്ധ്യയുടെ ഭംഗി കൂട്ടും.












Click it and Unblock the Notifications