Get Updates
Get notified of breaking news, exclusive insights, and must-see stories!

തങ്കച്ചന്‍ കല്യാണത്തിന് വരാത്തതാണോ? സുധിച്ചേട്ടന്റെ കുടുംബത്തെ വിളിച്ചില്ലേ? മറുപടിയുമായി ഐശ്വര്യ

കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് ഐശ്വര്യ രാജീവ്. അടുത്തിടെയാണ് താരത്തിന്റെ വിവാഹ കഴിഞ്ഞത്. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് ഐശ്വര്യയ്ക്ക് കൂടുതൽ സ്വീകാര്യത കിട്ടിയത് വിവാഹത്തിന് ശേഷം ഐശ്വര്യ സ്റ്റാർ മാജിക്കിലേക്ക് വന്നിട്ടില്ല.തിരിച്ച് വരില്ലേ എന്ന് ആരാധകർ നിരന്തരം ചോദിക്കാറുണ്ട്.

ഇപ്പോൾ ആരാധകർ തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഒരു ക്യൂ ആന്റ് എ സെക്ഷൻ ഐശ്വര്യ ഇട്ടിരുന്നു. ഇതിന് വന്ന ചോദ്യങ്ങൾക്കാണ് ഐശ്വര്യ രാജീവ് മറുപടി പറഞ്ഞിരിക്കുന്നത്.

star

വന്ന ചോദ്യങ്ങളില്‍ 90 ശതമാനവും ഒറ്റ ചോദ്യം മാത്രമെയുള്ളൂ സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണ് ചോദ്യങ്ങള്‍ എന്നാണ് ഐശ്വര്യ പറയുന്നത്. വിവാഹം കഴിഞ്ഞ ശേഷം സ്റ്റാര്‍ മാജിക്കില്‍ പോയിട്ടില്ല, പോകണമെന്ന് ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. സ്റ്റാർ മാജിക്ക് സ്വന്തം ഫ്ലോറാണെന്നും എല്ലാവരെയും കണ്ട് സംസാരിക്കണം എന്നുണ്ട്. കല്യാണത്തിന് എല്ലാവരോടും ഒത്തിരി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു.

ഇപ്പോള്‍ പത്തനംതിട്ടയിലാണ് താൻ എന്നും ഐശ്വര്യ പറയുന്നു. ഭര്‍ത്താവുമായി എത്ര വയസ്സ് വ്യത്യാസം ഉണ്ട് എന്ന ചോദ്യത്തിന് 11 മാസം എന്നാണ് താരം പറയുന്നത്. ഭര്‍ത്താവിന്റെ ക്യാരക്ടര്‍ എങ്ങനെയാണ് പെട്ടെന്ന് ദേഷ്യം വരുമോ എന്ന ചോദ്യത്തിന് പെട്ടെന്ന് ദേഷ്യം വരാത്ത വളരെ കൂള്‍ ആയിട്ടുള്ള ആളാണ് എന്നാണ് ഐശ്വര്യ പറയുന്നത്. ‌

ലവ് മാരേജ് ആണോ എന്ന ചോദ്യത്തിന് ലവ് മാരേജ് ഇല്ല അറേഞ്ച്ഡ് മാരേജ് ആണെന്നാണ് ഇരുവരു പറഞ്ഞത്. അതുപോലെ കുറെ ആള്‍ക്കാര്‍ ചോദിച്ച ചോദ്യമായിരുന്നു വിവാഹത്തിന് തങ്കച്ചന്‍ ചേട്ടനെ വിളിച്ചില്ലേ എന്നത്. ഈ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

എല്ലാവരും ചോദിക്കുന്നുണ്ട് തങ്കച്ചന്‍ ചേട്ടനെ വിളിച്ചില്ലേ, തങ്കച്ചേട്ടന്‍ വന്നില്ലേയെന്ന്, തങ്കച്ചന്‍ ചേട്ടന്‍ മാത്രമല്ല, അസീസിക്ക നോബീ ചേട്ടന്‍, ഉല്ലാസേട്ടന്‍ ഇവരൊന്നും വന്നിരുന്നില്ല, അവരാരും ഇവിടെ ഇല്ലായിരുന്നു, അവര്‍ക്ക് പ്രോഗ്രാം ഉണ്ടായിരുന്നു, അതാണ് വരാതിരുന്നത്. പക്ഷേ അവരൊക്കെ പറഞ്ഞു, വിളിച്ചു മെസേജ് അയച്ചു എന്നും ഐശ്വര്യ പറഞ്ഞു.

സുധിച്ചേട്ടന്റെ ഫാമിലിയെ വിളിച്ചിട്ടില്ലേ, എന്താണ് വരാതിരുന്നത് എന്ന ചോദ്യത്തിനും ഐശ്വര്യ മറുപടി പറയുന്നുണ്ട്. ഞാന്‍ വിളിച്ചിരുന്നു. രേണുവിനോട് പറഞ്ഞിരുന്നു. അവര്‍ക്ക് ഹാപ്പി മൊമന്റില്‍ വരാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നൊരു വീഡിയോയില്‍ പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കും വരാതിരുന്നത്. വിളിച്ചിരുന്നു, വിളിക്കാഞ്ഞിട്ടല്ലെന്നും ഐശ്വര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+