Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചേച്ചിക്ക് വേണ്ടി ഞങ്ങളൊരു കേക്ക് വാങ്ങിയിട്ടുണ്ട്'; സുബിയുടെ പിറന്നാളാഘോഷിച്ച് കുടുംബം, ഒപ്പം രാഹുലും

മലയളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു സുബി സുരേഷ്. സിനിമയിലുടേയും ചാനൽ പരിപാടികളിലൂടേയും സുബി പ്രേക്ഷകരുടെ ഹൃദയത്തിൽ വളരെ വേ​ഗത്തിൽ തന്നെ സ്ഥാനം നേടി. അപ്രതീക്ഷിതമായിരുന്നു സുബിയുടെ മരണം.

കരൾ മാറ്റി വെയ്ക്കാനുള്ള തയ്യാറെടുപ്പിന് ഇടയിലായിരുന്നു സുബിയുടേ പെട്ടെന്നുള്ള വേർപാട്. ഇപ്പോഴും മലയാളികളുടെ മനസ്സിൽ ചിരിക്കുന്ന മുഖവുമായി സുബി ഉണ്ട്. സുബി നേരത്തെ തന്നെ ഷൂട്ട് ചെയ്ത് വെച്ചിരുന്ന വീഡിയോകളൊക്കെ അനിയൻ സുബിയുടെ സോഷ്യൽമീഡിയ പേജുകളിലും യുട്യൂബിലും പങ്കുവെയ്ക്കാറുണ്ട്.

subhi video

എന്നാൽ ഇപ്പോൾ സുബിയില്ലാതെ ആദ്യമായി സുബിയുടെ പിറന്നാൾ ആഘോഷിച്ചതിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് സുബിയുടെ കുടുംബാം​ഗങ്ങൾ. സുബിയുടെ അടുത്ത സുഹൃത്തായിരുന്ന രാഹുലും ഉണ്ടായിരുന്നു. സുബി ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിൽ ആണ് തങ്ങൾ ജീവിക്കുന്നത് എന്ന് സഹോദരൻ പറഞ്ഞു.

ചേച്ചിക്ക് വേണ്ടി ഞങ്ങൾ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്, എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിക്ക് ഇഷ്ടം. ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നാണ് സുബിയുടെ സഹോദരി പറഞ്ഞത്.

രാഹുൽ ആണ് ആദ്യം സംസാരിച്ചത്, സുബിയുടെ പിറന്നാളാണ്, സുബി ഇപ്പോൾ നമുക്ക് ഒപ്പം ഇല്ല. എങ്കിലും എവിടെയൊക്കെ ഉള്ളതുപോലെയാണ് നമുക്ക് തോന്നാറുള്ളത്, നമ്മളിൽ നിന്ന് അകന്നുപോയാതായൊരു തോന്നലില്ല, എപ്പോഴും എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്ന് ആ​ഗ്രഹിക്കുന്ന ആളാണ് സുബി.

സുബി ഇത് കാണുമെന്നാണ് ഞങ്ങൾ കരുതുന്നത്. രാഹുൽ സംസാരിക്കുമ്പോൾ സുബിയുടെ കണ്ണുകൾ നിറഞ്ഞു. സുബിയുടെ സഹോദരന്റെ മകളായിരുന്നു കേക്ക് മുറിച്ചത്. സുബിയുടെ ഫോട്ടോയിൽ കുഞ്ഞ് കേക്ക് വെച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം.

വൈകാരിക നിമിഷങ്ങളായിരുന്നു. കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ഫെബ്രുവരി 22 ന് ആണ് സുബി അന്തരിക്കുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്ന മരണം. സുബിയുടെ അമ്മയുടെ സഹോദരയുടെ മകൾ കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നുവെങ്കിലും അതിനിടെ അണുബാധ മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു മരണം.

സിനിമാല എന്ന ഹാസ്യപരിപാടിയിലൂടെയായിരുന്നു സുബി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമകളിൽ അഭിനയിച്ചു. വിദേശത്ത് ഉൾപ്പെടെ നിരവധി സ്റ്റേജ് പരിപാടികളും സുബി ചെയ്തിരുന്നു. കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സുബി സിനിമയിലേക്ക് എത്തിയത്. 101 വെഡ്ഡിങ്, പഞ്ചവർണ തത്ത, ഡ്രാമ,ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ് എന്നിങ്ങനെ നിരവധി സിനിമകളിൽ സുബി അഭിനയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+