Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് ഷൂട്ട് ചെയ്യുമ്പോൾ ഇങ്ങനെ ഇടാനായിരിക്കുമെന്ന് അറിഞ്ഞില്ല'; സുബിക്കൊപ്പമുള്ള വീഡിയോയുമായി രാഹുൽ

സുബി സുരേഷിന്റെ ഒന്നാം ചരമ വാർഷികമാണ് ഇന്ന്. തീർത്തും അപ്രതീക്ഷിതമായിരുന്നു സുബിയുടെ മരണം. ഇപ്പോഴും സുഹൃത്തുക്കളും ബന്ധുക്കൾക്കും ആരാധകർക്കും സുബി മരിച്ച കാര്യം അം​ഗീകരിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ സുബിയുമാെത്തുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുബിയുടെ പ്രതിശ്രുത വരനായിരുന്ന രാഹുൽ.

അനുരാഗമോലും കിനാവിൽ കിളിപാടുന്നതപരാധമാണോ എന്ന പാട്ടിനൊപ്പം രാഹുലും സുബിയും നടന്നുനീങ്ങുന്നതയായിരുന്നു വീഡിയോ. സുബിക്ക് ഇഷ്ടപ്പെട്ട പാട്ടയിരുന്നു അതെന്നും ഇടയക്ക് തങ്ങൾ അത് പാടി നടക്കാറുണ്ടായിരുന്നുവെന്നും രാഹുൽ സൈന സൗത്ത് പ്ലസിനോട് പറഞ്ഞു. സുബി മരിച്ച സമയത്തൊന്നും ഞാൻ പോസ്റ്റൊന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ഒരു വർഷം കടന്നുപോയത് അറിഞ്ഞില്ല. ഞങ്ങൾ എന്നും സുബിയെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

subi

ഏറ്റവും നല്ല വീഡിയോ, ഞങ്ങൾ ജർമ്മയിലെ മ്യൂണിക്കിൽ നിന്ന് അടുത്ത സ്ഥലത്തേക്ക് പോകണം, ആ സമയത്ത് പുള്ളിക്കാരിക്ക് ഉറക്കം വരുന്നുണ്ട്, നടക്കാൻ മടി, അത് ഷൂട്ട് ചെയ്തത് കേരളത്തിലെ പ്രശ്സ്തനായ മ്യൂസിക് ഡയറക്ടറും ​ഗായകനുമായ ആളാണ്.

നമുക്കൊക്കെ പ്രിയപ്പെട്ട ആളാണ്, ജാസി ചേട്ടനാണ് അത് ചെയ്തിരിക്കുന്നത്, രാഹുൽ പറയുന്നു. ഇങ്ങനെ ഒരു ഉപയോ​ഗത്തിലേക്ക് വരുമെന്ന് നമുക്ക് അറിഞ്ഞുടല്ലോ. അന്ന് ഷൂട്ട് ചെയ്യുമ്പോൾ ഇങ്ങനെ ഇടാനാവുമെന്ന് അറിഞ്ഞുടല്ലോ, നമ്മുടെ വിധി ഇങ്ങനെ ഇടാനാണ്. സുബിയുടെ അടുത്ത് അങ്ങനെ ഒരുപാട് കളക്ഷൻ കാണും, രാഹുൽ പറയുന്നു.

ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തതിനിടയിലാണ് രാഹുലിനെക്കുറിച്ചുള്ള കാര്യം സുബി പറയുന്നത്. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ പിന്നാലെ കൂടിയിട്ടുണ്ട്. പക്ഷേ ഞാൻ ഇനിയും പിടികൊടുത്തിട്ടില്ല എന്നാണ് സുബി അന്ന് പറഞ്ഞത്. സുബിയും രാഹുലും വർഷങ്ങളായി പരിചയമുള്ളവരാണ്. വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയപ്പോഴായിരുന്നു സുബിയുടെ അപ്രതീക്ഷിതമായ വേർപാട്.

അതേ സമയം നേരത്തെ സുബിയെക്കുറിച്ചുള്ള ഓർമ ടിനോ ടോമും പങ്കിവെച്ചിരുന്നു. ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്.സുബി ...സഹോദരി ..നീ പോയിട്ടു ഒരു വർഷം ആകുന്നു ..ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു നിന്റെ അവസാന യാത്രയിലും ഞാൻ കൂടെ ഉണ്ടായിരിന്നു ..definitely we will meet at that beautiful shore Subi Suresh
, എന്നാണ് അദ്ദേഹം കുറിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+