'രാഹുൽ ഏഴ് പവന്റെ താലിമാല വാങ്ങട്ടേ എന്ന് ചോദിച്ചു'; സുബിയുടെ പ്രതികരണത്തെക്കുറിച്ച് അമ്മ പറയുന്നു
സുബി സുരേഷ് വിടപറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. സുബിയുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും സുബിയുടെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. സുബിയുടെ ഓർമ്മകളിൽ തന്നെയാണ് എല്ലാവരും. സുബി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു അകാലത്തിലുള്ള സുബിയുടെ വേർപാട്. ഇപ്പോൾ സുബിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുബിയുടെ അമ്മ.
ലുലു വന്നതിൽ പിന്നെയാണ് സുബി വല്ലപ്പോഴും ഒന്ന് പുറത്ത് പോകുന്നതെന്നും ഡ്രസ് എടുക്കാൻ പോലും വരാത്ത ആളായിരുന്നു സുബിയെന്നും താൻ പോയി തന്റെ അളവിലാണ് ഡ്രസ് എടുക്കാറുള്ളതെന്നും സുബിയുടെ അമ്മ പറയുന്നു. ഇടയ്ക്ക് ഇത്തിരി വണ്ണം വെച്ചപ്പോഴാണ് ഇത്തിരി വ്യത്യാസം വന്നതെന്നും അല്ലെങ്കിൽ തങ്ങൾക്ക് രണ്ട് പേർക്കും ഒരേ അളവാണെന്നും സുബിയുടെ അമ്മ പറയുന്നു.
താൻ തന്നെ പോയി ഡ്രസ് എടുത്ത് കൊണ്ട് വന്നിട്ട് ഇട്ടുനോക്കി ശരിയായില്ലെങ്കിൽ താൻ തന്നെ പോയി മാറ്റിക്കൊണ്ട് വന്ന് കൊടുക്കും. അല്ലാതെ അവൾ കടയിൽ ഒന്നു വരാറില്ല, അവളെ കടയിൽ വെച്ച് ആരും കണ്ടിട്ടുണ്ടാവില്ല അത് കൊണ്ട്, സുബിയുടെ അമ്മ പറയുന്നു. കുറേ നാളായി സുബി ഷോകൾ അങ്ങനെ എടുക്കാറുണ്ടായിരുന്നില്ല, സ്റ്റേജ് ഷോകൾ ആയിരുന്നു സുബിക്ക് ഇഷ്ടമെന്ന് സുബിയുടെ അമ്മ പറയുന്നു.
താൻ ഒരിക്കൽ ഭൂമി വിറ്റ കാശിന് അവൾക്ക് കല്യാണത്തിന് ഒക്കെ ഇടാൻ പറ്റുന്ന പോലത്തെ ഒരു വലിയ മാല വാങ്ങിക്കൊണ്ടുവന്നു, അവൾ അതിന്റെ പേരിൽ നല്ല വഴക്ക് ഉണ്ടാക്കി. അടുത്ത ദിവസം ഞാനത് കൊണ്ട് പോയി മാറ്റി ചെറിയ സാധനങ്ങൾ ആക്കി വാങ്ങിച്ചു. എനിക്ക് അങ്ങനത്തെ സാധനങ്ങൾ ഒന്നും ഇട്ടിട്ട് ഒരു കല്യാണം വേണ്ട എന്നായിരുന്നു അവൾ പറഞ്ഞത്, അമ്മ പറയുന്നു.
രാഹുൽ അവളോട് എപ്പോഴും ചോദിക്കുമായിരുന്നു നിനക്ക് ഏഴ് പവന്റെ താലിമാല വേണോ എന്നൊക്കെ. അത് കേൾക്കുമ്പോൾ അവൾ എന്നോട് വന്ന് പറയും ഇവൻ എന്നോട് ഏഴ് പവന്റെ താലിമാല വേണോ എന്ന് ചോദിക്കുന്നു, ആര് ഇടാനാണ് ചോദിക്ക് എന്ന്, അമ്മ പറയുന്നു. സുബിക്ക് സ്വർണത്തോട് ഒരു ഭ്രമവും ഇല്ലായിരുന്നുവെന്നും അവർ പറയുന്നു.

തന്റെ എല്ലാ ബർത്ത്ഡേക്കും തനിക്ക് സുബി ഒരു മോതിരം വാങ്ങിതരുമായിരുന്നുവെന്നും ബർത്ത് ഡേക്ക് ഒന്നും വാങ്ങരുതെന്ന് പറഞ്ഞാലും അവൾ എവിടെയെങ്കിലും പോയാലും ഇവിടെ എവിടെയെങ്കിലും വാങ്ങി ഒളിപ്പിച്ച് വച്ചിട്ടേപോകുള്ളൂ, എന്നിട്ട് രാത്രി 12 മണിക്ക് ഫോൺവിളിച്ചിട്ട് അങ്ങോട്ട് പോകൂ, ഇങ്ങോട്ട് പോകൂ എന്നൊക്കെ പറഞ്ഞ് ആ ഗിഫ്റ്റ് തരും സുബിയുടെ അമ്മ പറയുന്നു.












Click it and Unblock the Notifications