Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമാലയ്ക്ക് അവസാനം ഏറ്റവും കൂടുതൽ കാശ് സുബിക്കായിരുന്നു, ആദ്യം അഞ്ഞൂറായിരുന്നു'; അമ്മ

മലയാളികളെ ചിരിപ്പിച്ച് കൊണ്ടാണ് സുബി സുരേഷ് മിനി സ്‌ക്രീനിലേക്ക് കയറിവന്നത്. പിന്നീട് എത്രയോ വർഷം സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു സുബിയുടെ മരണം. ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവിൽ കണ്ണീരിലാക്കി വിടപറഞ്ഞു. ഇപ്പോഴും സുബിയുടെ വീഡിയോകൾ കാണുമ്പോൾ മനസ്സിൽ എവിടെയോ ഒരു വേദന തോന്നും.

സിനിമാല പോലുള്ള പരിപാടികളിലൂടെയാണ് സുബി ശ്രദ്ധ നേടുന്നത്, പിന്നീട് നിരവധി പരിപാടികളുടെ ഭാ​ഗമായി. മലയാള സിനിമയിലേക്ക് സുബി എത്തി. ധാരാളാം സ്റ്റേജ് പ്രോ​ഗ്രാമുകൾ സുബി ചെയ്യുമായിരുന്നു. ഇപ്പോൾ സുബിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് സുബിയുടെ അമ്മ ബിഹൈൻഡ് വുഡ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുബിയെക്കുറിച്ച് അമ്മ മനസ്സുതുറന്നത്.

subhi

പൈസയുടെ കാര്യത്തിലൊന്നും ഇടപെടാത്ത ആളായിരുന്നു സുബി എന്നാണ് അമ്മ പറയുന്നത്. പരിപാടി കഴിഞ്ഞ് വന്നാൽ പൈസ തന്റെ കയ്യിൽ തരും. എ ടി എം കാർഡ് പോലും സുബി ഉപയോഗിക്കാറില്ലെന്നും അമ്മ പറയുന്നു. സുബിയുടെ കൂടെ പോകുന്നവരുടെ കയ്യിലാണ് താൻ കാശും എ ടി എം കാർഡും കൊടുക്കാറുള്ളതെന്നും അവർ പറഞ്ഞു. കാശിന്റെ കാര്യം ഒന്നു തന്നോട് പറയേണ്ട എന്നാണ് സുബി പറയാറുള്ളതെന്നും പ്രോഗ്രാമാണ് സുബിക്ക് മനസ്സിലെന്നും അവർ പറയുന്നു.

'' ടി വി ആർട്ടിസ്റ്റിന് അത്രയൊന്നും കാശില്ലല്ലോ, അവൾ ഈ സ്‌റ്റേജൊക്കെ ചെയ്താണ് മുന്നോട്ട് വരുന്നത്. ആദ്യമൊക്കെ സ്‌റ്റേജ് ചെയ്യുന്നത് 500 രൂപയ്ക്കും 1000 രൂപയ്ക്കും ഒക്കെയായിരുന്നു. സിനിമാലയ്ക്ക് അവസാനം സുബിക്കായിരുന്നു ഏറ്റവും കൂടുതൽ കാശ്. അത് 2000 രൂപയായിരുന്നു. ടാക്‌സ് കഴിച്ച് 1800 രൂപ കിട്ടും.

ഫസ്റ്റ് ചെയ്തപ്പോൾ 500 ആയിരുന്നു. അന്ന് തിരുവനന്തപുരത്താണ്. ഒത്തിരി അങ്ങ് പൈസ ഉണ്ടാക്കിയിട്ടല്ല. പുള്ളിക്കാരി കൊണ്ടുവരുന്ന പൈസ അങ്ങനെ തരും എന്നിട്ട് പറയും,ഞാൻ ഇവിടെ നിന്ന് കുറച്ച് പൈസ കൊടുത്തുവിടുമല്ലോ ഒരു നാരങ്ങ വെള്ളം കുടിച്ചു, അതൊക്കെ എഴുതി കണക്ക് വെയ്ക്കും. ഇതെന്തിനാണ് പറയണേ എന്ന് ചോദിച്ചാൽ കാശ് കാശായിരിക്കണം എന്ന് പറയും.

ഒരു കാര്യത്തിനും ആഡംബരവും ഇല്ല. ആകെ ആഗ്രഹം ഒരു വീട് വെയ്ക്കണം എന്നായിരുന്നു. അത് ഞങ്ങളായി സാധിച്ചു, സുബിയുടെ അമ്മ പറയുന്നു. വീട്ടിൽ വന്നാൽ റൂമിൽ തന്നെയുണ്ടാവും ഇംഗ്ലീഷോ ഹിന്ദിയോ സിനിമ കാണും അമ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+