സുചിത്രയെ ചേർത്തുപിടിച്ച് പിറന്നാൾ ആശംസിച്ച് ലാലേട്ടൻ; എത്ര മനോഹരമായ വാക്കുകളെന്ന് ആരാധകർ
ഇന്ന് മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ പിറന്നാളാണ്. തന്റെ പ്രിയതമയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ താരം പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലും ഭാര്യയും തമ്മിലുള്ള സ്നേഹം കാണാൻ തന്നെ രസമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഭാര്യയ്ക്കൊപ്പമുള്ള കുക്കിംഗ് വീഡിയോയും ഫോട്ടോസുമൊക്കെ ലാലേട്ടൻ ഇടയ്ക്ക് പങ്കുവെയ്ക്കാറുണ്ട്. സ്നേഹത്തോടെ സുചി എന്നാണ് ലാലേട്ടൻ ഭാര്യയെ വിളിക്കാറുള്ളത്.
ലോകത്തിലെ എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു! ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുചി എന്നാണ് സുചിത്രയെ ചേർത്ത് പിടിച്ച് കാെണ്ടുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. നിരവധിപേരാണ് സുചിത്രയ്ക്ക് ആംശസയുമായി എത്തുന്നത്. ചലച്ചിത്ര നിർമ്മാതാവും നടനുമായ ബലാജിയുടെ മകളാണ് സുചിത്ര, കോടീശ്വര പുത്രിയായ സുചിത്രയ്ക്ക് മോഹൻലാലിനോട് കടുത്ത പ്രണയമായിരുന്നു.

ചെന്നൈയിലാണ് സുചിത്ര പഠിച്ചതും വളർന്നതും. സിനിമ പാരമ്പര്യം ഉള്ള കുടുംബത്തിലെ അംഗമായിരുന്ന സുചിത്രയ്ക്ക് സിനിമയോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. മോഹൻലാലിന്റെ അഭിനയത്തോട് കടുത്ത ആരാധനയായിരുന്നു സുചിത്രയ്ക്ക്. ലാലേട്ടനോടുള്ള പ്രണയം സുചിത്ര മനസ്സിൽ ഒളിപ്പിച്ചിരുന്നു. ഡിഗ്രി പൂർത്തിയായ സമയത്താണ് സുചിത്രയെ മോഹൻലാൽ വിവാഹം കഴിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ സുചിത്രയുടെ കോളേജ് കാലഘട്ടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ലാലേട്ടനെക്കാളും പതിനൊന്ന് വയസ്സോളം ഇളയതാണ് സുചിത്ര. മോഹൻലാലിനോട് സുചിത്രയ്ക്കുള്ള പ്രണയം മനസ്സിലാക്കിയ വീട്ടുകാർ തന്നെയാണ് വിവാഹത്തിന് മുൻകൈ എടുത്തത്. ആ സമയത്ത് മോഹൻലാലിനെക്കാളും സാമ്പത്തികമായി ഏറെ മുന്നിലായിരുന്നു സുചിത്ര. മകൾക്ക് മോഹൻലാലിനോട് ഉള്ള പ്രണയം മനസ്സിലാക്കിയ ബാലാജി തന്നെയാണ് മോഹൻലാലിന്റെ വീട്ടിലേക്ക് ആലോചനയുമായി ആളെ അയച്ചത്.
നിർമ്മാതാവ് പി വി ഗംഗാധരൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വിവാഹ കാര്യത്തിന് തന്നെയായിരുന്നു ബാലാജി നിയോഗിച്ചതെന്നും ഒരു മീഡിയേറ്റർ എന്ന നിലയിൽ വിവാഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മോഹൻലാലിന്റെ അച്ഛനേയും അമ്മയേയും ധരിപ്പിച്ചത് താനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ബെഡ് റൂമിൽ വെച്ചായിരുന്നു ലാൽ - സുചിത്ര കൂടിക്കാഴ്ച ആദ്യമായി നടക്കുന്നത്.
എന്നാൽ വിവാഹം നീളുകയായിരുന്നു. ജാതക ദോഷത്തിന്റെ പ്രശ്നങ്ങൾ ഉണ്ട് എന്ന തെറ്റായ ജ്യോതിഷ കണക്കുകൂട്ടൽ ആണ് വിവാഹം രണ്ട് വർഷത്തോളം നീളാൻ കാരണമായത്. ഇതിന് ശേഷം നല്ലൊരു ജ്യോതിഷിയെ കണ്ട് ജാതകത്തിൽ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ വിവാഹവും നടന്നു. 1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാലും സുചിത്രയും വിവാഹം കഴിക്കുന്നത്. ഇപ്പോഴും മോഹൻലാലിന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയിയൽ വൈറൽ ആണ്.












Click it and Unblock the Notifications