Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുചിത്ര നായരല്ല കാരണക്കാരി, മറ്റൊരു പുരുഷൻ..രോണുവിന്റെ വീഡിയോ കോൾ, മദ്യപിച്ചു'; വെളിപ്പെടുത്തൽ

അന്തരിച്ച സീരിയൽ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം സുചിത്ര നായർക്കെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ കുടുംബ ബന്ധം തകരാൻ സുചിത്ര കാരണമായി എന്നാണ് രോണു ആരോപിച്ചത്. ഇപ്പോഴിതാ ഈ ആരോപണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യ. തത്സമയം ശാലിനി എന്ന ചാനലിലൂടെയായിരുന്നു പ്രതികരണം. വായിക്കാം

'രോണുവിന്റേയും ആദിത്യന്റേയും ജീവിതത്തിൽ ഇടപെട്ടത് സ്ത്രീയല്ല, പുരുഷനാണ്. അതിൽ വ്യക്തത വരണമെങ്കിൽ വാനമ്പാടി സീരിയലിൽ അഭിനയിച്ച ഡിഎസ്പി രാജ്കുമാർ സാറിനെ ഇതിലേക്ക് കൊണ്ട് വരണം. കാരണം മൂന്നാമതൊരാൾ വന്നപ്പോൾ ആദിത്യൻ സാർ പ്രശ്നമുണ്ടാക്കി, കേസാക്കിയ സമയത്ത് സ്റ്റേഷനിൽ പോയി സോൾവ് ചെയ്തത് രാജ്കുമാർ സാർ ആണ്.

suchithra-1

സുചിത്ര നായർ അല്ല പ്രശ്നക്കാരി, മൂന്നാമത് ഒരാണാണ്. ഞാൻ കള്ളമല്ല പറഞ്ഞത്,
സീരിയിൽ ഷൂട്ട് നടക്കുന്ന സമയത്ത് നമ്മുടെ ഡയറക്ടർ ആകെ ടെൻഷൻ അടിക്കുന്നു, അസോസിയേറ്റിനെ പിടിച്ച് ഡയറക്ഷൻ ഏൽപ്പിക്കുന്നു, ആ സമയത്ത് രാജ്കുമാർ സാറിനെ സ്റ്റേഷനിൽ കൊണ്ടുപോകുന്നു, ആ സാഹചര്യമൊക്കെ നമ്മുക്ക് എല്ലാവർക്കും അറിയാം.

മൂന്നാമതൊരാളുടെ കടന്ന് വരവ് വീഡിയോ കോളിലൂടെയായിരുന്നു. അതൊരു വൾഗർ ആയിട്ടുള്ള വീഡിയോ കോൾ ആയിരുന്നു. ആദിത്യൻ സാറിന്റെ ഭാര്യ ഒരു വീഡിയോ കോൾ ചെയ്തു, അത് വൾഗർ ആണ്, ആദിത്യൻ സാറാണ് പരാതി കൊടുത്തത്. ഇത് കേസാക്കി തേച്ച് മായ്ച്ച് കളഞ്ഞതാണ്. ഇതിൽ സുചിത്ര ഇല്ല.

ആദിത്യൻ സർ എന്നെയും കൂട്ടിയാണ് വീട്ടിലേക്ക് പോകുന്നത്. പേയാട് എന്ന സ്ഥലത്തായിരുന്നു വീട്. പുള്ളി അവിടെ എത്തിയപ്പോൾ വേറൊരു വ്യക്തിയെ കണ്ടു ആ വീട്ടിൽ. പുള്ളി ഭയങ്കര ടെൻഷനായി. അതുവരെ സ്ട്രോങ് ആയി നിന്ന വ്യക്തിയാണ്. അതിന് ശേഷം വിറച്ചാണ് അദ്ദേഹം നിന്നത്. അതിന് ശേഷം വൈഫുമായി വലിയ പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടായി.രണ്ട് മൂന്ന് ദിവസം അദ്ദേഹം വീട്ടിൽ പോയില്ല.

ആദിത്യൻ സാറിന്റെ സ്റ്റുഡിയോ തന്നെയാണ് എം ഫോർ മീഡിയ. അദ്ദേഹം അവിടെത്തന്നെയാണ് പിന്നീട് കഴിഞ്ഞത്. മുട്ടത്തറയിലുള്ള വീട്ടിലാണ് സ്വാന്തനം ഷൂട്ട് നടന്നത്. വാനമ്പാടി കഴിഞ്ഞ് ഒന്നരവർഷം കഴിഞ്ഞാണിത്. സുചിത്ര വാനമ്പാടിയിൽ അഭിനയിച്ച് പോയതാണ്. പിന്നെ സുചിത്ര നായർ ഇല്ല.രോണുവും ആദിത്യൻ സാറും തമ്മിലുള്ള പ്രശ്നം നടക്കുന്നത് സ്വാന്തനത്തിന്റെ സമയത്താണ്.

മുട്ടത്തറ ലൊക്കേഷനിൽ രോണു വന്നു പ്രശ്നങ്ങളുണ്ടാക്കി. ഗോപിക, സജിൻ, രക്ഷ തുടങ്ങിയ താരങ്ങളെല്ലാം സാന്ത്വനം ലൊക്കേഷനിൽ വന്നിരുന്നു. മാറി താമസിച്ചതിനെ കുറിച്ചാണ് പ്രശ്നം ഉണ്ടായിരുന്നു.

സുചിത്ര നായരുമായി സാമ്പത്തിക ഇടപാടില്ല അദ്ദേഹത്തിന്. വേറെ വല്ലോർക്കും അദ്ദേഹം പൈസ കൊടുത്തോയെന്ന് അറിയില്ല.
അദ്ദേഹം വീട് വെക്കാനുള്ള ഓട്ടത്തിലായിരുന്നു. ആ സമയത്ത് എങ്ങനെയാണ് വേറൊരാൾക്ക് പൈസ കൊടുക്കുക?. രോണു പറഞ്ഞ ആരോപണങ്ങൾ അവർ തന്നെ തെളിയിക്കേണ്ടത്.

എന്നോട് രോണുക്ക് വൈരാഗ്യം ഉണ്ടോയെന്ന് അറിയില്ല. എന്റെ വാഹനത്തിന് രോണു വന്ന് വാഹനം ഇടിച്ചിരുന്നു. ഒരു ദിവസം രാത്രി രോണു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. കാണാതായി, രണ്ട് മണിക്ക് കണ്ടെത്തി. അവരെ തിരയാൻ ഞാനൊക്കെ ഉണ്ടായിരുന്നു. തെങ്ങിന്റെ മറവിൽ ഒളിച്ചിരിക്കുകയായിരുന്നു. അവർ അന്ന് രാവിലെ മദ്യപിച്ചിട്ടുണ്ടായിരുന്നു. രോണു മാരുതി 800 എടുത്ത് ആദിത്യൻ സാറിന്റേയും എന്റെ വാഹനത്തിനേയും ഇടിച്ചു. തുടരെ തുടരെ ഇടിച്ചു. ദേഷ്യത്തിലാണ് അവർ ചെയ്തത്. അതോട് കൂടി അവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും ഒഴിയാൻ വീട്ടുകാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+