Get Updates
Get notified of breaking news, exclusive insights, and must-see stories!

സുചിത്രയ്ക്ക് ഇഷ്ടപ്പെടാത്ത മോഹൻലാൽ ചിത്രങ്ങളുണ്ട്! ലാലേട്ടനോട് പറഞ്ഞിട്ടുമുണ്ട്

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. കണ്ണുകൾ കൊണ്ട് പോലും അഭിനയിക്കുന്ന നടന വിസ്മയം. മോഹൻലാലിനോടുള്ള അതേ ഇഷ്ടം തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകർക്കുണ്ട്. മകൻ പ്രണവ് മോഹൻലാലും സിനിമ രംഗത്തേക്ക് വന്നിട്ടുണ്ട്. പ്രണവ് തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും ചെയ്ത സിനിമകളൊക്കെ ഹിറ്റായിരുന്നു.

മോഹൻലാലിന്റെ ഭാര്യ സുചിത്രയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ലാലേട്ടനോട് ഉള്ള സുചിത്രയുടെ ഇഷ്ടവും ആ ഇഷ്ടം വിവാഹത്തിലേക്ക് എത്തിയതുമൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വളരെ മുൻപ് തന്നെ മോഹൻലാൽ സിനിമകളുടെ ആരാധികയാണ് സുചിത്ര. ഇപ്പോൾ ലാലേട്ടൻ അഭിനയിച്ച തനിക്ക് ഇഷ്ടമാവാതെ പോയ സിനിമകളെക്കുറിച്ച് പറയുകയാണ് സുചിത്ര. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം പറഞ്ഞത്.

suchitra mohanlal

തനിക്ക് ദഹിക്കാത്ത നിരവധി സിനിമകളുണ്ടെന്നും അത് മോഹൻലാലിനോട് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു സിനിമ തനിക്ക് ഇഷ്ടമായില്ലെങ്കിൽ അത് അങ്ങനെ തന്നെ മോഹൻലാലിനോട് പറയും എന്നാണ് സുചിത്ര പറയുന്നത്.

' ഒരു സിനിമ ഇഷ്ടമായില്ലെങ്കിൽ അത് അങ്ങനെ തന്നെ ചേട്ടനോട് പറയും. അങ്ങനെ എനിക്ക് ദഹിക്കാത്ത ചില സിനിമകളുണ്ട്.എന്റെ അഭിപ്രായം കേൾക്കുക എന്നതല്ലാതെ അദ്ദേഹത്തിന് വേറെ ഒരു മാർ​ഗവുമില്ല, പിന്നെ ഇത് ഒരാളുടെ മാത്രം കാര്യമല്ലല്ലോ. സിനിമ ഒരു ടീം വർക്കല്ലേ. മോശമാവണമെന്ന് കരുതി ആരും സിനിമ എടുക്കില്ലല്ലോ. അവർ കഷ്ടപ്പെട്ട് എടുത്തതല്ലേ. അങ്ങനെ നോക്കുമ്പോൾ ഞാൻ‌ അങ്ങനെ പറയാൻ പാടില്ല. പക്ഷേ എനിക്ക് പറയാതിരിക്കാൻ ആവില്ല' സുചിത്ര പറയുന്നു.

പണ്ട് താൻ മോഹൻലാലിന് കാർഡുകൾ‌ വാങ്ങി അയക്കാറുണ്ടെന്നും എന്നാൽ പേരൊന്നും വെയ്ക്കാറില്ലെന്നും സുചിത്ര പറയുന്നു. താൻ ആണ് കാർഡുകൾ അയക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നീട് താനാണ് അയക്കുന്നതെന്ന് അദ്ദേഹം കണ്ടുപിടിച്ചെന്നും എങ്ങനെയാണ് കണ്ടുപിടിച്ചതെന്ന് അറിയില്ലെന്നും സുചിത്ര പറയുന്നു.

ഒരു ദിവസം മിനിമം അഞ്ച് കാർഡങ്കിലും അയക്കുമായിരുന്നുവെന്നും അദ്ദേഹം എവിടെയൊക്കെ പോകുന്നെന്ന് താൻ അന്വേഷിച്ച് കണ്ടുപിടിക്കും. എന്നിട്ട് അവിടേക്ക് കാർഡ് അയക്കും. താൻ ശരിക്കും അദ്ദേഹത്തെ സ്റ്റോക്ക് ചെയ്യുകയായിരുന്നുവെന്നും മാത്രമല്ല തങ്ങളുടെ വീട്ടിൽ അദ്ദേഹത്തിന് ഒരു കോഡ് വേഡ് ഉണ്ടായിരുന്നവെന്നും സുചിത്ര പറയുന്നു. എസ് കെ പി, സുന്ദര കുട്ടപ്പൻ എന്നായിരുന്നു അതെന്നും സുചിത്ര പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+