'രേണുവല്ല, സുധി അല്ലേ ആദ്യം അത് പറഞ്ഞത്: അപ്പോഴല്ലേ വീണയ്ക്ക് ശരിക്കും വേദന തോന്നേണ്ടിയിരുന്നത്'
രേണു സുധിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചാ വിഷമായി ഉയർന്നുകൊണ്ടിരിക്കേയാണ് സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ടുകൊണ്ട് നടി വീണ എസ് പിള്ള രംഗത്ത് വരുന്നത്. സുധി രണ്ടാമത് വിവാഹം കഴിച്ചത് തന്നെയാണെന്നും രേണുവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ തുടർന്നാണ് തനിക്ക് വിവാഹ മോചനം നേടേണ്ടി വന്നതെന്നും അവർ വ്യക്തമാക്കുന്നു.
രേണു സുധിയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ല. എന്നാല്‍ തന്നെ നിരന്തരം അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് കൊണ്ടാണ് ഇതെല്ലാം ഇങ്ങനെ പുറത്ത് വന്ന് പറയേണ്ടി വരുന്നത്. രേണു ഇനി എനിക്കെതിരെ എന്ത് പറഞ്ഞാലും വിഷയം ഇല്ല. അത് ഒന്നും തന്നെ ബാധിക്കില്ലെന്നും വീണ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം വീണ ഇപ്പോള്‍ ഈ തരത്തില്‍ രംഗത്ത് വന്നതില്‍ ചില സംശയങ്ങള്‍ ഉയർത്തുകയാണ് പ്രമുഖ യൂട്യൂബ് വ്ലോഗറും ബിഗ് ബോസ് മലയാളം സീസണ് 6 മത്സരാർത്ഥിയുമായ സായി കൃഷ്ണ. ഇവർ എല്ലാവരും കൂടെ സുധിയെന്ന് പറയുന്ന മനുഷ്യന്റെ വ്യക്തി ജീവിതവും സ്വഭാവവും വലിച്ച് കീറാനായി ഇട്ടുകൊടുക്കുകയാണ്. തന്റെ ഭാഗം പറയാനായി സുധി ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ലല്ലോയെന്നും സായി വ്യക്തമാക്കുന്നു.
നല്ലതിനോ ചീത്തക്കോ ആയാലും സുധിയുടെ ഒപ്പം ജീവിതത്തില്‍ ഉണ്ടായിരുന്ന നിങ്ങള്‍ ഒക്കെയും ഈ പറയുന്നതിലൂടെ സുധിയെ കുറിച്ച് ഒരു ബാഡ് ഇംപാക്ടാണ് പ്രേക്ഷകർക്കിടയില്‍ ഉണ്ടാക്കുന്നത്. അയാളുടെ ജീവിതം എന്തും ആയികൊള്ളട്ടെ. അദ്ദേഹം ഇപ്പോള്‍ മരിച്ച് പോയില്ലേ. അദ്ദേഹത്തിന് ഒരു സമയത്തുണ്ടായിരുന്ന നല്ല ഒരു ഇമേജ് ഇവരൊക്കെ കാരണം പോയി കിട്ടുന്നുണ്ട്.
രേണു പറഞ്ഞതിന് മറുപടിയായിട്ടെന്ന് പറഞ്ഞാണ് വീണ ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളതെങ്കിലും 95 ശതമാനവും സുധി എന്ന് പറയുന്ന വ്യക്തിക്കുള്ള അടിയാണ് നിങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. അതിപ്പോള്‍ സുധിയോട് എത്രത്തോളം ഇഷ്ടം ഉണ്ടെന്ന് പറഞ്ഞാലും അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തെ മോശമാക്കിക്കൊണ്ടിരിക്കുകയാണ്.
സുധിക്ക് നിങ്ങളെ വലിയ ഇഷ്ടമായിരുന്നു, അതുപോലെ നോക്കാം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അദ്ദേഹം ജീവിതത്തിലേക്ക് വിളിച്ചുകൊണ്ടുവന്നതെന്ന് നിങ്ങള്‍ തന്നെ പറയുന്നു. എന്നാല്‍ ആ സുധി പകുതി വഴിയില്‍ വെച്ച് നിങ്ങളെ എന്തുകൊണ്ട് ഇട്ടിട്ട് പോയി എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ല.
നിങ്ങളുമായുള്ള വിവാഹം ബന്ധം വേർപെടുത്തിയതിന് ശേഷം രേണുവിനെ കല്യാണം കഴിച്ച് അതില്‍ ഒരു കുട്ടി ഉണ്ടായി. ആ സമയത്ത് ഒരു പരിപാടിയുടെ വേദിയില്‍ വന്ന് സുധി പറഞ്ഞ കാര്യമുണ്ട്. എനിക്ക് ഇതിന് മുമ്പ് കിച്ചുവിന്റെ അമ്മയാണ് ഉണ്ടായിരുന്നത്, അതിന് ശേഷം രണ്ടാമത്തെ ഭാര്യ രേണുവാണ് എന്നാണ് സുധി പറഞ്ഞത്. അപ്പോള്‍ ഇവിടെ വില്ലന്‍ ആരാണ്. ഇവർ പറയുന്നത് കേട്ടിട്ട് സുധിയാണ് വില്ലനെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ എന്തുകൊണ്ട് സുധി അന്ന് എനിക്ക് മൂന്ന് ഭാര്യമാർ ഉണ്ടെന്ന് പറഞ്ഞില്ല.
സുധി ആ വേദിയില്‍ വന്ന് നിന്ന് അങ്ങനെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ബാക്കി കലാകാരന്മാർക്കൊക്കെ നിങ്ങളെ കുറിച്ച് അറിയുമല്ലോ. രേണു നിങ്ങളെ കുറിച്ച് ബാക്കിയുള്ളവരോട് പറഞ്ഞ് നടക്കുന്നത് വേദനിപ്പിക്കന്നുവെന്നാണല്ലോ നിങ്ങള്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സുധി പബ്ലിക്കായി എനിക്ക് ആരെ രണ്ട് ഭാര്യമാരേയുള്ളു, അത് എന്റെ കിച്ചുവിന്റെ അമ്മയും രണ്ടാം ഭാര്യയായ രേണുവുമാണെന്ന് പറഞ്ഞത് നിങ്ങളെ എത്രമാത്രം വിഷമിച്ചിട്ടുണ്ട്. ഇന്ന് രേണുവിന്റെ വാക്കുകള്‍ കേട്ട് പുറത്ത് വന്ന നിങ്ങള്‍ യഥാർത്ഥത്തില്‍ അന്ന് അല്ലേ പുറത്ത് വരേണ്ടതെന്നും സായി കൃഷ്ണ ചോദിക്കുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications