Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധിച്ചേട്ടന്റെ ചോര പറ്റിയ ബാഗ് ഇപ്പോഴുമുണ്ട്; കത്തിക്കാന്‍ പലരും പറഞ്ഞു: കിച്ചു പറഞ്ഞത് ഇങ്ങനെ: രേണു

സമൂഹ മാധ്യമത്തില്‍ ദീര്‍ഘകാലമായി ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന താരമാണ് രേണു സുധി. അന്തരിച്ച ടെലിവിഷന്‍ കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിലാണ് രേണു സുധി അഭിനയ രംഗത്തേക്ക് വന്നതെങ്കിലും വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള നടിയായി മാറാന്‍ രേണുവിന് കഴിഞ്ഞു. രേണുവിന്റെ റീല്‍സുകളും ഷോര്‍ട്ട് വീഡിയോകളും ആല്‍ബങ്ങളും മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലാകുന്നത്

അഭിനയത്തിന് പുറമേ സ്വന്തമായി യൂട്യൂബ് ചാനലുംരേണുവിനുണ്ട്. അടുത്തിടെ പുതിയ വീഡിയോകള്‍ ഇട്ടു യൂട്യൂബ് ചാനലും സജീവമാക്കിയിരുന്നു. രേണുവിന്റെ വീഡിയോകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ കൊണ്ട് നിരവധി പേര്‍ തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് രേണു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്.

renu

ഇപ്പോഴിതാ സുധി ചേട്ടന്‍ അവസാനമായി ബാക്കിവെച്ചത് എന്ന് ടൈറ്റിലില്‍ രേണു യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അലമാരയിലിരുന്ന സുധിയുടെ ഒരു ബാഗാണ് രേണു സുധി വീഡിയോയില്‍ കാണിക്കുന്നത്. രേണുവിന്റെ ജീവിതത്തില്‍ ഈ ബാഗിന് വലിയ പ്രസക്തിയുണ്ട്. കാരണം സുധി ചേട്ടന്‍ അവസാനമായി കൊണ്ടുപോയ ബാഗാണിത് എന്നു പറഞ്ഞാണ് രേണു ബാഗ് കാണിക്കുന്നത്.

കാറപകടത്തില്‍ മരിച്ച സുധി ചേട്ടന്റെ ചോര ബാഗില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടെന്ന് രേണു പറയുന്നു. ഇത് കത്തിച്ചു കളയണമെന്ന് അന്ന് എല്ലാവരും പറഞ്ഞു. കാരണം ബ്ലഡ് ഒക്കെ പറ്റിയതാണ്. എന്നാല്‍ കിച്ചു പറഞ്ഞത് ഇങ്ങനെയാണ് - 'അമ്മാ ഇത് അച്ഛന്‍ നമുക്ക് അവസാനമായി തന്ന സാധനമാണ്. ഇത് നമ്മള്‍ ഒരിക്കലും കളയാന്‍ പാടില്ല'. ഞാന്‍ പറഞ്ഞു ഒരിക്കലും കളയാന്‍ പാടില്ല, ആരെന്തു പറഞ്ഞാലും കത്തിക്കില്ല. അപ്പോള്‍ എല്ലാവരും പറഞ്ഞു കഴുകി ഉപയോഗിക്കാന്‍. ഞാന്‍ കഴുകിയില്ല.ഇതു കയ്യില്‍ വച്ചു കൊണ്ടാണ് ഏട്ടന്‍ മരിച്ചത്. മരണത്തിന് തലേദിവസം ഇട്ടകൈലിയും ബനിയനും ഉള്‍പ്പെടെ ബാഗിനകത്തു നിന്നും രേണു എടുത്തു കാണിച്ചുതന്നു.

കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂം ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്ത്രങ്ങളും രേണു വീഡിയോയില്‍ കാണിച്ചു. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങളാണിത്. ഇതിന്റെ കൈ മടക്കുകള്‍ പോലും മാറ്റാതെയാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഈ വസ്ത്രങ്ങളൊന്നും അലക്കിയിട്ടില്ല. ഈ മടക്കുകള്‍ പോലും രണ്ടു വര്‍ഷമായിട്ടും കളഞ്ഞിട്ടില്ല. ഞാന്‍ എത്രത്തോളം ആണ് അദ്ദേഹത്തെ കാണുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റുമെന്ന് രേണു പറഞ്ഞു

തന്റെ വസ്ത്രങ്ങള്‍ ഇരിക്കുന്ന അലമാര വീഡിയോയില്‍ കാണിച്ചതിനൊപ്പമാണ് സുധിയുടെ ബാഗും വസ്ത്രങ്ങളും ഷൂസും കാണിച്ചത്. സുധി ഉപയോഗിച്ച ഒരു ജോഡി ഷൂസും രേണു സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇത് ഏട്ടന് ഏറ്റവും ഇഷ്ടപ്പെട്ട ഷൂസ് ആയിരുന്നുവെങ്കിലും അധികം ഉപയോഗിക്കാന്‍ അവസരം കിട്ടിയില്ല. അതിനുമുമ്പ് സുധി ചേട്ടന്‍ പോയെന്ന് രേണു പറഞ്ഞു.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സുധിയുടെ ഫോട്ടോയും രേണു കാണിച്ചു. തനിക്ക് കിട്ടുന്ന വസ്ത്രങ്ങളില്‍ അധികവും കൂട്ടുകാരും മറ്റുള്ളവരും സമ്മാനമായി നല്‍കുന്നതാണ്. രണ്ടുവര്‍ഷം മുമ്പ് ചേട്ടന്‍ വാങ്ങിച്ചു തന്ന ഡ്രസ്സുകള്‍ താന്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്ന് രേണു പറഞ്ഞു. നിരവധി പേരാണ് കമന്റ് ബോക്‌സിലൂടെ രേണുവിന് പിന്തുണ നല്‍കുന്നത്.

സുധിയോടുള്ള ഈ സ്‌നേഹം മരണം വരെ ഉണ്ടാകണമെന്നും മറ്റൊരു വിവാഹം കഴിച്ചാലും സുധിയെ മറക്കരുത് എന്നും ഒരാള്‍ കമന്റിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. അതേസമയം ഇതൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പൊതുജനത്തെ കാണിക്കുന്നത് എന്തിനാണെന്നാണ് ഒരാള്‍ ചോദിക്കുന്നത്. നെഗറ്റീവുകള്‍ ശ്രദ്ധിക്കാതെ മക്കളെയും ചേര്‍ത്തുപിടിച്ച് ജീവിതത്തില്‍ മുന്നോട്ടു പോകാനാണ് പലരും രേണുവിനെ ഉപദേശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+