ഗദര്‍ രണ്ടാം ഭാഗം ഗംഭീര വിജയം, സണ്ണി ഡിയോള്‍ പ്രതിഫലം ഉയര്‍ത്തും; ആറിരട്ടി വര്‍ധന?
ബോളിവുഡിലെ സൂപ്പര്‍ താരമായ സണ്ണി ഡിയോള്‍ ദീര്‍ഘകാലത്തിന് ശേഷം വമ്പന്‍ ബോക്‌സോഫീസ് വിജയവുമായി തിരിച്ചുവന്നിരിക്കുകയാണ്. ഗദര്‍ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് വിജയമായിരിക്കുകയാണ്. ഇന്ത്യയില്‍ പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ കണ്ടതും ഗദര്‍ രണ്ടാം ഭാഗമാണ്. എന്നാല്‍ ചിത്രത്തിനായി വളരെ തുച്ഛമായ ശമ്പളമാണ് സണ്ണി വാങ്ങിയതെന്ന് പലര്‍ക്കും അറിവുണ്ടാകില്ല.
സണ്ണിയുടെ മാര്‍ക്കറ്റ് ചെറുതായത് കൊണ്ടാണ് അദ്ദേഹത്തിന് പ്രതിഫലം കുറവ് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ പല മടങ്ങായി ഇത് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമ്പരപ്പിക്കുന്ന പ്രതിഫലമാണ് ചിത്രത്തിനായി സണ്ണി വാങ്ങാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. സണ്ണി ഡിയോള്‍ വെറും ആറ് കോടി രൂപയാണ് ഗദ്ദറിന്റെ രണ്ടാം ഭാഗത്തിനായി വാങ്ങിയിരിക്കുന്നതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ബോളിവുഡിലെ ഏതൊരു സൂപ്പര്‍ താരത്തേക്കാളും കുറവാണ്.

എന്തുകൊണ്ടാണ് ഇത്ര ചെറിയ പ്രതിഫലം അദ്ദേഹം വാങ്ങിയതെന്ന് അറിയില്ല. ബിഗ് ബജറ്റ് ചിത്രങ്ങള്‍ വാഴുന്ന ബോളിവുഡില്‍ നൂറ് കോടിയില്‍ താഴെ മാത്രം ചെലവിലാണ് ഗദ്ദറിന്റെ രണ്ടാം ഭാഗം നിര്‍മിച്ചത്. അത് ഹിന്ദിയിലെ സര്‍വകാല ഹിറ്റായി മാറുകയും ചെയ്തു. അതേസമയം സണ്ണി ഡിയോളിന് ചിത്രത്തിന്റെ ലാഭത്തില്‍ നിന്ന് വിഹിതം ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഗദ്ദര്‍ രണ്ടാം ഭാഗം പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായതാണ് കാരണം.ഗദ്ദറിന്റെ വമ്പന്‍ വിജയത്തോടെ മൂന്നാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. സണ്ണി ഡിയോള്‍ താരാ സിംഗായി ചിത്രത്തില്‍ വീണ്ടുമെത്തും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗദറിന്റെ രണ്ടാം ഭാഗവും വമ്പന്‍ ഹിറ്റായതോടെ സണ്ണി ഡിയോളിന്റെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.
രണ്ടാം ഭാഗത്തിനേക്കാള്‍ പത്ത് മടങ്ങ് അധികമാണ് മൂന്നാം ഭാഗത്തില്‍ സണ്ണിക്ക് ലഭിക്കുന്ന പ്രതിഫലമെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 60 കോടി രൂപയാണ് സണ്ണിക്ക് മൂന്നാം ഭാഗത്തില്‍ ലഭിക്കുക. അപ്രതീക്ഷിത ലാഭം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചതാണ് മൂന്നാം ഭാഗം വരാന്‍ കാരണായിരിക്കുന്നത്. സീ സ്റ്റുഡിയോസാണ് ഇത്ര വലിയ തുക സണ്ണിക്ക് നല്‍കുക.
അതേസമയം പ്രതിഫലം 50 കോടിയായി ഉയര്‍ത്തിയെന്ന വാര്‍ത്തകളോട് നേരത്തെ സണ്ണി പ്രതികരിച്ചിരുന്നു. ചിത്രം വമ്പന്‍ വിജയം നേടിയെങ്കില്‍ മാത്രമേ ഇത്ര വലിയ തുക തനിക്ക് ഏതെങ്കിലും നിര്‍മാതാവ് നല്‍കാന്‍ തയ്യാറാവൂ എന്ന് സണ്ണി പറഞ്ഞു. തനിക്ക് ഇത്ര തുക കിട്ടിയില്ല എന്ന് പറഞ്ഞ് ഒരു സിനിമ ചെയ്യാതെ ഒഴിവാക്കില്ലെന്നും സണ്ണി ഡിയോള്‍ വ്യക്തമാക്കി. ഗദര്‍ രണ്ടാം ഭാഗം ജവാന്‍ തരംഗത്തിലും മികച്ച രീതിയില്‍ കളക്ട് ചെയ്യുന്നുണ്ട്. ഇനി ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. സീ ഫൈവലിലാണ് ചിത്രം റിലീസ് ചെയ്യുക. ഒക്ടോബര്‍ ആറ് മുതല്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.












Click it and Unblock the Notifications