Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമായണത്തിലെ ഹനുമാനാവാന്‍ സണ്ണി ഡിയോള്‍? ആവശ്യപ്പെടുന്നത് റെക്കോര്‍ഡ് പ്രതിഫലം; വാങ്ങുന്നത് ഇത്ര

ഗദര്‍ രണ്ടാം ഭാഗത്തിന്റെ വിജയത്തോടെ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ ഗ്രോസറാണ് സണ്ണിയുടെ ഗദര്‍ 2. ഈ വിജയത്തോടെ ബോളിവുഡില്‍ നിരവധി അവസരങ്ങള്‍ സണ്ണിയെ തേടിയെത്തിരിക്കുകയാണ്. നിതേഷ് തിവാരിയുടെ രാമായണത്തില്‍ സണ്ണിയെ പുതിയൊരു വേഷത്തില്‍ കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ചിത്രത്തില്‍ ഹനുമാന്‍ ആയി സണ്ണി ഡിയോള്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. രാവണനായി കെജിഎഫിലൂടെ സൂപ്പര്‍ താരമായ യഷ് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. രാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമെന്നാണ് സൂചന. ചിത്രത്തിനായി സണ്ണി റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഹനുമാന്‍ ആയി വേഷമിടാന്‍ റെക്കോര്‍ഡ് പ്രതിഫലമാണ് സണ്ണി ഡിയോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

sunny-deol

ബോളിവുഡ് ഹംഗാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 45 കോടിയാണ് താരത്തിന്റെ പ്രതിഫലം. 25 കോടിയാണ് ഗദര്‍ രണ്ടാം ഭാഗത്തിനായി സണ്ണി ഡിയോള്‍ വാങ്ങിയത്. ബോളിവുഡിലെ മറ്റ് സൂപ്പര്‍ താരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലമാണ് സണ്ണി ഡിയോള്‍ വാങ്ങുന്നത്. അതേസമയം ഗദറിന്റെ ലാഭത്തില്‍ നിന്ന് അദ്ദേഹത്തിന് കൂടുതല്‍ തുക ലഭിച്ചോ എന്ന് വ്യക്തമല്ല.

അതേസമയം ഗദറിന്റെ മൂന്നാം ഭാഗത്തിനായി അറുപത് കോടി രൂപ സണ്ണി ഡിയോള്‍ പ്രതിഫലം വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായ വിജയം സണ്ണിയുടെ താരമൂല്യം ഉയര്‍ത്തിയതോടെയാണ് പ്രതിഫലവും ഉയര്‍ത്തുന്നത്. അതേസമയം രാമായണത്തില്‍ ഹനുമാന്റെ വേഷം ചെയ്യുമ്പോള്‍ മറ്റൊരു പ്രൊജക്ടും സണ്ണി ഏറ്റടെുക്കില്ല. കാരണം മറ്റൊന്നിലേക്ക് ശ്രദ്ധ മാറ്റാന്‍ താരം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് മറ്റ് അവസരങ്ങള്‍ നഷ്ടമായേക്കും. അതാണ് കൂടുതല്‍ പ്രതിഫലം വാങ്ങാന്‍ തീരുമാനിച്ചത്.

ചിത്രത്തിനായി ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് സണ്ണിയുടെ തീരുമാനം. ഹനുമാനെ പോലെ കരുത്തുറ്റ ശരീരം കൊണ്ടുവരാനാണ് സണ്ണിയുടെ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് ഇതുവരെ താരം സ്ഥിരീകരിച്ചിട്ടില്ല. നിതേഷ് തിവാരിയും, മധു മണ്ഡേനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ സീതയായി സായ് പല്ലവി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മറ്റൊരു ഹിന്ദി ചിത്രത്തിനും സണ്ണി ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇത് വന്‍ ബജറ്റിലൊരുക്കുന്ന ആക്ഷന്‍ ചിത്രമാണ്. ബോളിവുഡിലെ വമ്പന്‍ നിര്‍മാതാവാണിത്. 75 കോടിയാണ് ചിത്രത്തിലെ വേഷത്തിനായി സണ്ണി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ തനിക്ക് എത്ര തുക നല്‍കാനാവുമെന്ന കാര്യം നിര്‍മാതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് സണ്ണി പറഞ്ഞിരുന്നു. സിനിമയെ എത്രത്തോളം വിജയമാക്കാന്‍ ഒരു നടന്‍ സഹായിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രതിഫലം വാങ്ങേണ്ടതെന്നും സണ്ണി പറഞ്ഞിരുന്നു. ഒരു ചിത്രത്തിന് തന്റെ പ്രതിഫലം ബാധിക്കരുതെന്ന ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+