ടർക്കിഷ് തർക്കം തിയറ്ററുകളിൽ നിന്ന് പിൻവലിച്ചു; 'സത്യാവസ്ഥ ബോധിപ്പിച്ചതിന് ശേഷം വീണ്ടും പ്രദർശിപ്പിക്കും'
കൊച്ചി: സണ്ണി വെയ്ൻ, ലുക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം എന്ന സിനിമ തിയറ്റുകളിൽ നിന്ന് താത്ക്കാലികമായി പിൻവലിക്കുന്നതായി നിർമാതാക്കളായ ബിഗ് പിക്ചേഴ്സ്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സിനിമ താത്ക്കാലികമായി പിൻവവലിക്കുകയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ചതിന് ശേഷം വീണ്ടും പ്രദർശനത്തിന് എത്തിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.
സിനിമ കാണാനെത്തുന്ന പ്രേക്ഷകരെ ചിലർ തെറ്റിദ്ധരിപ്പിച്ച് സിനിമ കാണുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണെന്നും എന്നാൽ സിനമിയിൽ ഒരു മതത്തേയും നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ലെന്നും നിർമാതാക്കൾ പറയുന്നു. സിനിമ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലർ തടയുന്ന അവസ്ഥയാണ് എന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നാണ് ബിഗ് പിക്ചേഴ്സ് അറിയിച്ചത്.

അതേ സമയം തിയറ്ററിൽ നിന്ന് സിനിമ പിൻവലിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നിർമാതാക്കൾ പങ്കുവെച്ചിട്ടില്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. വാർത്തകളിലൂടെയുള്ള അറിവേ ഇക്കാര്യത്തിൽ ഉള്ളൂവെന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്.
നവംബർ 22 ന് ആയിരുന്നു സിനിമ തിയറ്ററിൽ പ്രദർശനത്തിന് എത്തിയത്. ഒരു സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട തർക്കം ആണ് ചിത്രം പറയുന്നത്. ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്ന ദിവസം എന്ന മുഖവുരയോടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഖബറിൽ അടക്കിയ യുവാവിന്റെ മരണത്തിന് മുമ്പേയുള്ള ജീവിതത്തിലൂടെ ഒക്കെയാണ് സിനിമ സഞ്ചരിക്കുന്നത്.
നവാസ് സുലൈമാൻ തിരക്കഥയെഴുചി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നാദിർ ഖാലിദ് അഡ്വ. പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായി ലുക്മാനും സണ്ണി വെയ്നും എത്തുമ്പോൾ ഹരിശ്രീ അശോകൻ, ആമിന നിജ്ജം. ഡയാന ഹമീദ്. ജയ്ശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരും പ്രധനാ വേഷത്തിൽ എത്തുന്നുണ്ട്.












Click it and Unblock the Notifications