Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ അനുമോൾക്ക് പിന്തുണ ഇടിഞ്ഞു, കാരണം ആ കൂട്ടുകെട്ട് മാത്രം, വക്രബുദ്ധി മാത്രം കയ്യിലുളള സ്ത്രീ'

ഈ ആഴ്ച ബിഗ് ബോസ് മലയാളത്തിലെ പ്രധാന വിഷയങ്ങളെല്ലാം അനുമോളെ ചുറ്റിപ്പറ്റിയാണ്. നെവിൻ അനുമോളെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്നതും ആദില-നൂറ അടങ്ങുന്നു പട്ട ഗേൾസ് ഗ്യാംഗിലെ വിള്ളലും അക്ബറുമായുളള ഏറ്റുമുട്ടലുമെല്ലാം ആണ് ബിഗ് ബോസിലെ ഇപ്പോഴത്തെ പ്രധാന കണ്ടന്റ്. ബിഗ് ബോസ് ആരാധകർക്കിടയിൽ മോശമല്ലാത്ത തരത്തിൽ അനുമോൾക്ക് നെഗറ്റീവ് വന്നിട്ടുണ്ട്.

എന്നാൽ അതിന് കാരണം ബിഗ് ബോസ് വീട്ടിലെ പ്രശ്നങ്ങൾ അല്ലെന്നും അനുമോൾക്ക് ആദില-നൂറയുമായുളള കൂട്ടുകെട്ടാണെന്നും പറയുകയാണ് പ്രേക്ഷകരിലൊരാൾ. ആളുകളുമായി കൂട്ട് കൂടി അവരെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് വലിച്ചെറിയുകയാണ് ഇവർ ചെയ്യുന്നതെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

'' അനുമോളുടെ പ്രേക്ഷക പിന്തുണ അൽപ്പം ഇടിഞ്ഞിട്ടുണ്ട് എന്ന് തുറന്നു സമ്മതിക്കാൻ ഒരു മടിയും ഇല്ല. അതിന് പ്രധാന കാരണം ആദില -നൂറ കൂട്ടുകെട്ടാണ്.. ഇവളുമാരുമായി എന്ന് കൂടിയോ അന്ന് മുതൽ അനുവിന് കാലക്കേടാണ്. ഇവളുമാർ ഓരോരുത്തരുമായി ചങ്ങാത്തം കൂടും എന്നിട്ട് അവരെ യൂസ് ചെയ്യും. അവരെ അങ്ങേയറ്റം മോശം ആക്കിയിട്ട് വലിച്ചെറിയും. അവസാനത്തെ ഉദാഹരണം ഷാനവാസ്‌ ആണ്.

anu

പച്ച കള്ളം ഒരു ചളിപ്പും ഇല്ലാതെ കണ്ണിൽ നോക്കി പറയും ആദില.. നൂറ കൂടെ നിന്ന് കുത്തി തിരുപ്പ് ഉണ്ടാക്കും. ഇന്നലെ തന്നെ ആഹാരത്തിന്റെ വിഷയം ഊതി പെരുപ്പിച്ചു വലിയ വിഷയം ആക്കിയത് നൂറ ആണ്. ഇന്നലെ അക്ബറുമായി അനുമോൾ അത്രയും ഫൈറ്റ് നടന്നപ്പോൾ തിരിഞ്ഞു നോക്കിയിട്ടില്ല ആദില-നൂറ. ലക്ഷ്മി മാത്രം ആണ് അനുവിന് വേണ്ടി കുറച്ചെങ്കിലും സംസാരിച്ചത്. എല്ലാം കഴിഞ്ഞപ്പോൾ എന്തേലും ചെയ്‌തെന്ന് വരുത്താൻ ആദില കണ്ണീർ തുടച്ചു കൊടുത്തു.

രാത്രിയിൽ ആഹാരത്തിന്റെ വിഷയത്തിൽ നൂറ നെവിനെ ഇളക്കി വിട്ടു. നെവിനുമായി അത്രയും വിഷയം ഉണ്ടാകുമ്പോൾ അതിൽ ഇടപെടാതെ ആദില, നൂറ കെട്ടിപിടിച്ച് അത് കണ്ടോണ്ട് കിടക്കുക ആരുന്നു.. അക്ബർ-അനുമോൾ അത്രയും വിഷയം ഉണ്ടായിട്ടും നെവിനെ പിടിച്ചു മാറ്റാൻ അക്ബർ ചെന്നു എന്നു കൂടി ഓർക്കണം. അനുമോൾ കിച്ചണിൽ നിൽക്കുമ്പോൾ ആദിലയും നൂറയും ബീൻ ബാഗിൽ കിടന്നു കൊണ്ട്. അനു കേൾക്കാതെ അനുവിനെ കളിയാക്കി മറ്റുള്ളവരുമായി ചേർന്ന് ചിരിക്കും.

ഇന്നലെ അക്ബർ അനു വിഷയം ഉണ്ടായ തക്കം നോക്കി അക്ബറിന്റെ പാവ ആദില അടിച്ചു മാറ്റി... അനു ഒരുപാട് പാവകൾ കളക്ട് ചെയ്യുന്നു എന്ന് മനസിലാക്കിയാണ് ആദില അത് ചെയ്തത്... കൗണ്ട് ചെയ്യുമ്പോൾ ടാസ്കിൽ പൊതുവെ പിന്നോക്കമുള്ള അനുവിന് ഇത്രേം പാവ എങ്ങനെ കിട്ടിയെന്ന സംശയം വരും... അപ്പോൾ അക്ബറും കൂട്ടരും അക്ബറിന്റെ പാവ മോഷ്ടിച്ചത് അനുവാണെന്ന് തെറ്റിദ്ധരിക്കണം. ഇതാരുന്നു ആദിലയുടെ ലക്ഷ്യം.. വക്രബുദ്ധി മാത്രം കൈവശമുള്ള ഒരു സ്ത്രീയാണ് ആദില.. കൊടൂര വിഷം...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+