സുരാജിന് പരിസരബോധമില്ലെന്ന് പറയാന്‍ നിങ്ങളാരാണ്: അദ്ദേഹം മറിച്ചാണ് ചെയ്തതെങ്കിലും തെറി വിളിക്കില്ലേ?
കോഴിക്കോട്: വിടവാങ്ങിയ വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായർക്ക് അന്ത്യയാത്ര നേരാന്‍ സിനിമ രംഗത്ത് നിന്നും മോഹന്‍ലാല്‍ ഉള്‍പ്പെടേയുള്ള നിരവധിയാളുകളാണ് കോഴിക്കോടേക്ക് ഒഴുകിയെത്തിയത്. മലയാളികള്‍ക്ക് നമ്മുടെ നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനവും അടയാളവുമായ മഹത് വ്യക്തിത്വമാണ് എംടിയെന്നായിരുന്നു നടന്‍ സൂരാജിന്റെ അനുസ്മരണം.
സീതാരയില്‍ എത്തി എംടിക്ക് അന്തിമോപചാരം അർപ്പിച്ചതിന് ശേഷമായിരുന്നു സുരാജിന്റെ പ്രതികരണം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു വിഭാഗം സുരാജിനെതിരെ വലിയ വിമർശനവും അഴിച്ചുവിടുന്നുണ്ട്. എംടിയുടെ വീട്ടില്‍ നിന്നും മടങ്ങുന്ന സുരാജ് ആരാധകർക്കൊപ്പം സെല്‍ഫി എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് ചിലരെ ചൊടിപ്പിച്ചത്. കൂളിങ് ഗ്ലാസ് വെച്ചതടക്കം ഇവർ വിമർശന വിധേയമാക്കുന്നു.

"ദേശീയ അവാർഡ് നേടിയ നടനാണെങ്കിലും ഒരു ബോധമില്ലേ? കണ്ണിന് ചുവപ്പു രോഗം ഉണ്ടെന്ന് തോന്നുന്നു. കറുത്ത കണ്ണട വെച്ച് മരണ വീട്ടില്‍ ചെല്ലാന്‍. പരിസരബോധമില്ല, വീഗാലാന്‍ഡില്‍ ടൂറിനു പോകുന്നത് പോലെയാ പോകുന്നെ, കഷ്ടം ഇങ്ങനെയാണ് മരണവീട്ടില്‍ ചെല്ലുന്നതും ഇങ്ങനെ ആണോ, ചെവിയില് കുന്ത്രാണ്ടം കുത്തി എവിടെ പോകുവാണ് " എന്നിങ്ങനെ പോകുന്നു വിമർശനങ്ങള്‍.
വിമർനങ്ങളോടൊപ്പം തന്നെ സുരാജിനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. 'പോകുന്ന വഴി കൂളിംഗ് ഗ്ലാസ് വെച്ചാൽ എന്താണ്. ബോഡിയുടെ മുന്നിൽ വെക്കാതെ ഇരുന്നാൽ പോരെ' എന്നാണ് ഒരാള്‍ ചോദിക്കുന്നത്. സുരാജിന് ബോധമില്ലെന്ന് പറയാന്‍ നിങ്ങളാരാണ്, സെല്‍ഫി എടുക്കാന്‍ അടുത്ത് പോകുന്ന ആളുകള്‍ വേണ്ടേ ഇതേക്കുറിച്ച് ആലോചിക്കാന്‍. ആളുടെ കണ്ണിന് എന്തോ പ്രശ്നമുണ്ട്. അടുത്തിടെയായി അഭിമുഖങ്ങളിലടക്കം എല്ലായിടത്തും ഗ്ലാസ് വെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
'എങ്ങനെ പോകണം വരണം എന്നൊക്കെ ഉള്ളത് ഓരോരുത്തരുടെ ഇഷ്ടമാണ്. മറ്റുള്ളവരുടെ കാര്യത്തിൽ കൈ കടത്തുന്നത് ഒഴിവാക്കിയാൽ ഇതിനുള്ള പരിഹാരം ആകും. ഇവിടെ മൃതദേഹം കാണാൻ കള്ളി മുണ്ടും ഉടുത്തെ പോകാവൂ എന്ന നിയമം ഒന്നും ഇല്ല. കാലങ്ങളായി ചിലർ ഷോ കാണിക്കാൻ കുളിക്കാതയും നനക്കാതയും പോകുമെങ്കിലും അങ്ങനെയേ ആകാവൂ എന്നൊന്നും ഇല്ല. കള്ളി മുണ്ടും ചുളിഞ്ഞ ഷർട്ടും ഒക്കെ ഇട്ട് ഷോ കാണിക്കാൻ വരുന്നവരെക്കാൾ മാന്യമായ രീതി ഇത് തന്നെ ആണ്.' എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
'എംടി സാറിനെ കണ്ടിട്ട് തിരികെ പോകുമ്പോൾ എടുത്ത സെൽഫി ആണ് അത്. അതിൽ തെറ്റ് എന്താണ്. ഒരു ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്തു. ഇതിന് നിന്നില്ലേൽ ഈ പറയുന്നവന്മാർ തന്നെ നാളെ പറയും സുരാജിന് ജാഡ ആണെന്ന്. എന്ത് കണ്ടാലും കുറ്റം മാത്രം കണ്ടുപിടിക്കാൻ നടക്കുന്ന ചിലരുണ്ട്. ആ സമയം എന്തേലും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന എന്തേലും ചെയ്യ്. കഷ്ടം' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.












Click it and Unblock the Notifications