Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഷ്ട്രീയക്കാരെക്കാളും മികച്ച രീതിയിലാണ് 3 പേരും സംസാരിച്ചത്'; യുവനടികളെക്കുറിച്ച് സുരേഷ് ​ ​ഗോപി

കൊച്ചി: അൻസിബയെയും സരയുവിനെയും അനന്യയെയും അഭിനന്ദിച്ച് സുരേഷ് ​ഗോപി. താര സംഘടനയായ അമ്മ തുടക്കം കുറിച്ച സഞ്ജീവിനി ജീവൻ രക്ഷാ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി.

അൻസിബയും അനന്യയും സരയുവും വളരെ മനോഹരമായിട്ടാണ് സംസാരിക്കുന്നതെന്നും രാഷ്ട്രീയക്കാരെക്കാളും മികച്ച രീതിയിൽ‌ സ്ട്രക്ച്ചേർഡ് ആയിട്ടാണ് മൂന്ന് പേരും സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയിലെ അം​ഗളാണ് മൂന്ന് പേരും.

suresh

അമ്മയുടെ അടുത്ത ജനറൽ ബോഡിയിൽ രാജി വെച്ച് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ട് വന്ന് സ്ഥിരം കമ്മിറ്റി അം​ഗങ്ങളാക്കി മാറ്റണമെന്നും സുരേഷ് ​ഗോപി പറഞ്ഞു. അടുത്ത ജനറൽ ബോഡിയിൽ ആ മിടുക്ക് എല്ലാവരും കാണിക്കണം.

അമ്മ എന്ന സംഘടന മുന്നോട്ട് കൊണ്ടുപോകണം. മമ്മൂക്ക അടക്കമുള്ള ആൾക്കാരെ കൂടെ പുതിയതായി ചേർക്കണമെങ്കിൽ അത് ചെയ്യണം. ഒരുത്തനും ചോദ്യം ചെയ്യാത്തതരത്തിലുള്ള ശക്തമായ ഭരണനിര അത്യാവശ്യമാണ് വീഴ്ചകൾ സംഭവിച്ചിട്ടില്ലാത്ത ഒരാളുമില്ല, സുരേഷ് ​ഗോപി പറഞ്ഞു.

അമ്മയ്ക്ക് പ്രത്യേകതമായി കൊടി വേണമെന്നും സുരേഷ് ​ഗോപി പറഞ്ഞു. സ്വർണ കൊടിയാണ് വേണ്ടത്. അതിൽ എണ്ണിത്തീരാൻ പറ്റാത്തത്ര വെള്ളിനക്ഷ്ത്രങ്ങൾ വേണം. അത്തരത്തിലായിരിക്കണം അതിന്റെ ഡിസൈൻ. ഈ ആ​ഗ്രഹം താൻ മോഹൻലാലിനോടോ മമ്മൂട്ടിയോടോ പോലും പറഞ്ഞിട്ടില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

അതേ സമയം, സിനിമാ താരങ്ങൾക്ക് വയസ്സായി കഴിഞ്ഞാൽ ഒരുമിച്ച് താമസിക്കാൻ ഒരു ​ഗ്രാമം ഉണ്ടാക്കാൻ അമ്മ ശ്രമങ്ങൾ തുടങ്ങിയതായി ബാബു രാജ് പറഞ്ഞു. മോഹൻലാലിൻ‌റേതാണ് ആശയമെന്നും ബാബുരാജ് പറഞ്ഞു. നമുക്ക് നമ്മുടേതായ ​ഗ്രാമമെന്ന ആശംയം ലാലേട്ടന്റേതാണ്. നമുക്ക് എല്ലാം വയസ്സായിക്കഴിഞ്ഞാൽ ഒരുമിച്ച് ജീവിക്കാൻ പറ്റിയ ​ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞുവെന്നും ബാബുരാജ് പറഞ്ഞു.

അതേ സമയം, ​ഗ്രാമത്തിന്റെ കാര്യം വളരെ കാലം മുമ്പേ സംസാരിക്കുന്നതാണെന്നും സർക്കാരുമായി എവിടെയെങ്കിലും കുറച്ച് പേർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കണം. പണ്ട് തമിഴ്നാട് സർക്കാരൊക്കെ കൊടുത്തി‍ട്ടുണ്ട്. അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.

ചടങ്ങിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, മഞ്ജു വാര്യർ എന്നിവർ പ്രധാന അതിഥികളായിരുന്നു. കൊച്ചിയിലെ ഓഫീസിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ശേഷമായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+