'ഇത് ചെയ്യാൻ അവൻ ഒരുത്തനേ ഉള്ളൂ, അവൻ തന്നെയാണ് ഇത് ചെയ്യേണ്ടതെന്ന് മോഹൻലാൽ പറഞ്ഞു'; സുരേഷ് ഗോപി
ഏറെ ആരാധകരുള്ള ഗെയിം ഷോ ആണ് കോൻ ബനേഗ ക്രോർപതി. ഹിന്ദിയിൽ അമിതാഭ് ബച്ചനാണ് ഈ ഷോയുടെ അവതാരകൻ. ഒരു സീസൺ ഒഴിച്ച് ബാക്കി എല്ലാ സീസണും അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. മലയാളത്തിൽ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പേരിലാണ് ഷോ എത്തിയത്. അവതാകരൻ സുരേഷ് ഗോപിയായിരുന്നു.
ഇപ്പോൾ എങ്ങനെയാണ് ഈ പരിപാടിയുടെ അവതാരകനായി മാറിയതെന്ന് പറയുകയാണ് സുരേഷ് ഗോപി. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. താനും ഭാര്യയും ഹിന്ദിപതിപ്പ് കാണാറുണ്ടായിരുന്നുവെന്നും ആദ്യത്തെ സീരീസ് അവസാനിക്കുന്ന ദിവസം രാധിക തന്നോട് പറഞ്ഞിരുന്നു ഇത് മലയാളത്തിൽ ചെയ്യണമെന്ന് ആരെങ്കിലും തീരുമാനിച്ചാൽ അന്ന് ഈ പ്രോഗ്രാം ചെയ്യുന്നത് ഏട്ടനായിരിക്കുമെന്ന് എന്ന് സുരേഷ് ഗോപി പറഞ്ഞു.
" ടെലിവിഷൻ ഗെയിം ഷോകൾക്ക് പുതിയൊരു ഭാവം നൽകുന്നതിന് ഹു വാണ്ട്സ് ടു ബി എ മില്യണയർ എന്ന ലോകം കീഴടക്കിയ ഒരു പരമ്പരയുടെ ഇന്ത്യൻ പതിപ്പ് വന്നപ്പോൾ അത് അമിതാഭ് ബച്ചൻ എന്ന എക്കാലത്തെയും ഗംഭീര നടനാണ് അത് അവതരിപ്പിച്ചത്. ആദ്യ എപ്പിസോഡ് ഞാനും ശ്രീമതിയും കൂടെയിരുന്ന് കണ്ടിരുന്നു.

ഇത് എന്റെ ജീവിതത്തിലേക്ക് വന്ന് ഭവിക്കാൻ പോവുകയാണെന്ന് അന്ന് സത്യത്തിൽ എനിക്ക് അറിയില്ല. പിന്നീട് അതിന്റെ സ്ഥിരം പ്രേക്ഷകരായി ഞാനും രാധികയും മാറി. ആദ്യത്തെ സീരീസ് അവസാനിക്കുന്ന ദിവസം രാധിക എന്നോട് പറഞ്ഞത് ഇപ്പോഴും ഞാനോർക്കുന്നുണ്ട്. ഏട്ടാ, ഇത് മലയാളത്തിൽ ചെയ്യണമെന്ന് ആരെങ്കിലും തീരുമാനിച്ചാൽ അന്ന് ഈ പ്രോഗ്രാം ചെയ്യുന്നത് ഏട്ടനായിരിക്കും എന്ന് " സുരേഷ് ഗോപി പറയുന്നു.
ഇന്ന് ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി ഹെഡുമായ കെ മാധവൻ അന്ന് ഇക്കാര്യം തന്നോടു പറഞ്ഞപ്പോൾ ആദ്യം ഒഴിഞ്ഞുമാറുകയാണ് ചെയ്തെന്ന് സുരേഷ് ഗോപി പറയുന്നു. 2011 ൽ മാധവൻ ആദ്യം വന്നപ്പോൾ ചെയ്യില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും മോഹൻലാലാണ് മാധവനോട് പറഞ്ഞത് ഇത് ചെയ്യാൻ അവൻ ഒരുത്തനേ ഉള്ളൂ എന്ന്. അവൻ തന്നെയാണ് ഇത് ചെയ്യേണ്ടതെന്നും മോഹൻലാൽ പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ അതിന് ആദരവ് പകർന്നുകൊണ്ടാണ് താൻ കോൻ ബനേഗ ക്രോർപതിയുടെ മലയാളം പതിപ്പ് നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന കരാറിൽ താൻ ഏർപ്പെടുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications