ഈയൊരൊറ്റ കാരണം കൊണ്ട് പെണ്ണായി ജനിക്കണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട് : സുരേഷ് ഗോപി
ഒരു പുരുഷനായി ജനിച്ചാൽ മതിയായിരുന്നു എന്ന് ഒരിക്കലെങ്കിലും തോന്നാത്ത സ്ത്രീകൾ വളരെ കുറവായാരിക്കും. അതു പോലെത്തന്നെ പല സന്ദർഭങ്ങളിലും പുരുഷന്മാർ തിരിച്ചും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള തന്റെ ഒരു തോന്നലിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സിനിമാ നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപി. സ്ത്രീകൾ ഇങ്ങനെ ആഭരണമിട്ട് അണിഞ്ഞൊരുങ്ങുന്നതു കാണുമ്പോൾ തനിക്ക് പെണ്ണായി ജവനിക്കണമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നാണ് സുരേഷ് ഗോപി മനോരമ ഓൺലൈനനിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
കയ്യിലുള്ള മോതിരം അവതാരികയ്ക്ക് മുന്നിൽ കാണിച്ച് അത് മകളുടെ കയ്യിൽ നിന്ന് അടിച്ചു മാറ്റിയതാണെന്ന് പറയുന്നുണ്ട്. അവളാകട്ടെ അത് അവളുടെ അമ്മയുടെ കയ്യിൽ നിന്ന് അടിച്ചു മാറ്റിയതാണെന്നും സുരേഷ് ഗോപി വെളിപ്പെടുത്തുന്നുണ്ട്. ആഭരണങ്ങളൊക്കെയിടാൻ ഭയങ്കര ഇഷ്ടമാണോ എന്ന അവതാരികയുടെ ചോദ്യത്തിന് ആ ഒറ്റക്കാരണം കൊണ്ട് പെണ്ണായി ജനിക്കേണ്ടതയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും താരം മറുപടി പറയുന്നുണ്ട്.

എന്റെ പെൺമക്കളും ഭാര്യയും ഒക്കെ വാങ്ങുന്ന ആഭരണങ്ങൾ കാണുമ്പോൾ ഭയങ്കര കൊതിയാണ് അതൊക്കെ ഇട്ട് നടക്കാൻ. അപ്പോഴെന്റെ ഭാര്യ പറഞ്ഞു മകളുടെ കല്യാണത്തിനൊക്കെ വേണമെങ്കിൽ വലിയ പേളിന്റെ ഒക്കെ ആഭരണം ഇടാം എന്ന്. ഇതൊക്കെ ഇപ്പോൾ നോർത്ത് ഇന്ത്യൻ കൾച്ചറിന്റെ ഒരു ഭാഗമാണ് എന്നൊക്കെ. പെണ്ണുങ്ങളുടെ ആഭരണങ്ങൾ ഒക്കെ ഇപ്പോൾ പുരുഷന്മാരും ഇടാറുണ്ടെന്ന് ഭാര്യ പറഞ്ഞു. ചിലപ്പോൾ ഞാൻ അതൊക്കെ ഇടും, അതൊന്നും പറയാൻ പറ്റില്ല എന്നാണ് സുരേഷ് ഗോപി അഭിമുഖത്തിൽ പറയുന്നത്.
കുറച്ചു ദിവസം മുൻപ് താരം പാടിയ തെലുങ്ക് ഗാനം സാമാജ വരാഗമന എന്ന പാട്ട് ട്രോളുകളിൽ നിറയുകയായിരുന്നു. ഒരുപാടാളുകൾ അതിൽ ചില വാക്കുകൾ പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞു. പാടിക്കഴിഞ്ഞ ശേഷം ആ പാട്ടിന്റെ ഒറിജിനൽ വീണ്ടും പോയി ഒന്നൂടെ കേട്ടു. എന്നാൽ പാടിയതിൽ തെറ്റില്ല എന്ന് അപ്പോൾ മനസിലായെന്നും താരം പറഞ്ഞു. ചിലർ എനിക്കെതിരെ നേരത്തെ തന്നെ സ്ക്രിപ്റ്റ് എഴുതി വച്ചിരിക്കുകയാണെന്നും സുരേഷ് ഹോപി പറഞ്ഞു.
പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ഗരുഡൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതിനു മുൻപ് തനിക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്നാണ് ആഗ്രഹമെന്ന് താരം പറഞ്ഞിരുന്നു. എന്നാൽ ഇതി വലിയ വിവാദങ്ങൾക്ക് വഴി വച്ചു.












Click it and Unblock the Notifications