Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി 'ഇത്തവണ തൃശൂരിൽ വിജയിച്ചിരിക്കും, കാരണം വിശദീകരിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ

കൊച്ചി: നടൻ സുരേഷ് ഗോപി തൃശൂരിൽ ഇക്കുറി നൂറ് ശതമാനവും ജയിക്കുമെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. ഫേസ്ബുക്കിലൂടെയാണ് അഖിലിന്റെ പ്രതികരണം. സുരേഷ് ഗോപിയുടേത് തിരഞ്ഞെടുപ്പ് നാടകമാണെന്ന് ലൈവിൽ ഒരാൾ വിമർശിച്ചിരുന്നു. ഇതിനായിരുന്നു അഖിലിന്റെ മറുപടി. എന്തുകൊണ്ട് സുരേഷ് ഗോപി ഇത്തവണ തൃശൂർ പിടിക്കുമെന്നതും അഖിൽ വീഡിയോയിൽ വിശദമാക്കുന്നുണ്ട്. വായിക്കാം

'സുരേഷ് ഗോപി താമസിക്കുന്ന കൊല്ലത്തുള്ള പള്ളിയിലൊന്നും കിരീടം നൽകാതെ തൃശൂരിലെ പള്ളിയിൽ കൊണ്ടുപോയി സ്വർണം കിരീടം കൊടുത്തതിന് പിന്നിൽ നൂറ് ശതമാനം തിരഞ്ഞെടുപ്പ് ജയിക്കുകയെന്ന ലക്ഷ്യം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂർ വന്നതും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തന്നെയാണ്. ഇതാരാണ് പക്ഷേ ചെയ്യാത്തത്? ഇവിടുത്തെ മതേതര ബോധമുണ്ടെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര് കണ്ണിൽ കണ്ട ജാതി-മത- സംഘടന നേതാക്കളുടെ തിണ്ണ നിരങ്ങുന്നത് എന്തിനാണ്. പള്ളിയിൽ കുമ്പസാരം കൂടുകയും മുസ്ലീം മത നേതാക്കളുടെ വീടുകളിൽ പോകുകയും ചെയ്തിട്ട് സുരേഷ് ഗോപി പള്ളിയിൽ പോയി കിരീടം കൊടുത്തു എന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?.

 akhilmarar-sureshgopi-1

സുരേഷ് ഗോപി വർഷങ്ങൾക്ക് മുൻപ് ബെൻസൻ ,ബെൻസി എന്നീ കുട്ടികൾക്ക് വേണ്ടി ഇടപെട്ടത് പ്രശസ്തിക്ക് വേണ്ടിയിട്ടായിരുന്നോ?, അദ്ദേഹം സൂപ്പർതാരമായി നിൽക്കുന്ന സമയമാണത്. കാസർഗോഡ് എന്റോസൾഫാൻ വിഷയത്തിൽ അദ്ദേഹം ഇടപെട്ടിട്ടുണ്ട്. അതൊക്കെ ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ? സിനിമ മേഖലയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് അദ്ദേഹം സഹായം നൽകിയത് എന്തെങ്കിലും രീതിയിൽ പ്രശസ്തിക്കോ അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ ജയിക്കാനോ ആണോ? അദ്ദേഹം സിനിമയിൽ അത്യാവശം പ്രതിഫലം വാങ്ങുന്നുണ്ട്. 6 കോടിയോ മറ്റോ, എന്തിനാ?, അദ്ദേഹം അതിൽ മൂന്ന് കോടി പാവങ്ങളെ സഹായിക്കാനായിരിക്കും ഉപയോഗിക്കുക. ബിജെപിക്കാരനാണെന്ന് കരുതി അദ്ദേഹം ചെയ്യുന്ന എല്ലാത്തിനേയും വിമർശിക്കരുത്.

തൃശൂരിൽ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും. അത് സുരേഷ് ഗോപിയുടെ മിടുക്ക് കൊണ്ടോ ബി ജെ പിയുടെ സംഘടന സംവിധാനം കൊണ്ടോ ആയിരിക്കില്ല. അദ്ദേഹത്തെ അനാവശ്യമായി കടന്നാക്രമിച്ച് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി മാറ്റാനുളള നിങ്ങളുടെ നയം മാത്രമായിരിക്കും അതിന് കാരണം. ആക്രമിക്കാം ,പ്രതിരോധിക്കാം, പക്ഷേ എല്ലാത്തിനും പരിധിയുണ്ട്. സുരേഷ് ഗോപിയെ പരിധക്കപ്പുറം വിമർശിക്കുമ്പോൾ ജനങ്ങൾ വോട്ട് അയാൾക്ക് അനുകൂലമാക്കി മാറ്റും.

ബിഗ് ബോസ് ഹൗസിൽ ആരൊക്കെ എന്നെ അറ്റാക്ക് ചെയ്തു, അറ്റാക്ക് ചെയ്തവരല്ല, ചെയ്യപ്പെട്ടവനാണ് ജയിച്ചതെന്ന ബോധം വേണം. രാഷ്ട്രീയമായി ആളുകളെ എതിർക്കാൻ പലർക്കും അറിയില്ല', അഖിൽ മാരാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+