'മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ലിത്, ഓഫീസിൽ ചെല്ലുമ്പോൾ അവരെന്തോ കരുതിയിട്ടുണ്ട്'; സുരേഷ് ഗോപി
നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ. 66 വയസ്സിലെത്തി നിൽക്കുകയാണ് സുരേഷ് ഗോപി. പിറന്നാൾ ദിവസം അദ്ദേഹം പാർലമെന്റിൽ ആയിരിക്കും. സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ പാർട്ടി പ്രവർത്തകരും സിനിമാ താരങ്ങളുമൊക്കെ ആശംസ അറിയിച്ചിട്ടുണ്ട്. അതേ സമയം പിറന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങൾ ഒന്നുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
ശരിക്കും പിറന്നാൾ ആഘോഷം നക്ഷത്രത്തിന്റെ അന്നാണെന്നും ജന്മദിനം ഇഷ്ടക്കാർ ആഘോഷിക്കുന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ആഘോഷഷങ്ങളൊന്നും ഇല്ലെന്നും ഓഫീസിൽ ചെല്ലുമ്പോൾ അവരെന്തോ കരുതിയിട്ടുണ്ട്. അതെന്താണെന്ന് വെച്ചാൽ ഞാൻ സ്വീകരിക്കും, ജോലിക്ക് പോകും, സുരേഷ് ഗോപി പറഞ്ഞു.

മന്ത്രിയുടെ പിറന്നാൾ ആഘോഷം അല്ലിത്. അച്ഛന്റെയും അമ്മയുടെയും മകന്റെ, ഭാര്യയുടെ ഭർത്താവിന്റെ, മക്കളുടെ അച്ഛന്റെ ബന്ധുക്കളുടെ, കലാകാരൻ എന്ന നിലയിൽ ലോകത്തിലെ എല്ലാം ഇഷ്ടക്കാരുടെ ആഘോഷമാണിത്. അത്രയേ ഉള്ളൂ, എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കാെല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമ വിതരണ കമ്പനി നടത്തിയിരുന്നു കെ ഗോപിനാഥൻ പിള്ളയുടെയും ജ്ഞാന ലക്ഷ്മിയുടെയും നാല് മക്കളിൽ മൂത്തയാളാണ് സുരേഷ് ഗോപി. 1958 ജൂൺ 26ന് ആണ് സുരേഷ് ഗോപി ജനിച്ചത്. ആറാം വയസ്സിൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാസ താരമായാണ് സിനിമ മേഖലയിലേക്ക് എത്തിയത്. സുരേഷ് ജി നായർ എന്നായിരുന്നു യഥാർത്ഥ പേര്. സംവിധായകൻ കെ ബാലാജിയാണ് പേര് സുരേഷ് ഗോപി എന്നാക്കിയത്.
1987 ൽ മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിക്ക് ഏറെ ശ്രദ്ധ നൽകി. 1992- ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് - രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന തലസ്ഥാനം എന്ന ചിത്രം വഴിത്തിരിവായി. പിന്നീട് ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളായി.
2019 ൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി ജെപിയുടെ രാജ്യസഭാ എം പിയായിരുന്ന സമയത്ത് തൃശൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴായിരുന്നു പരാജയം. എന്നാൽ 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മികച്ച വിജയം നേടി. കേരള ബി ജെ പി നിന്നുള്ള ആദ്യത്തെ ബി ജെ പി എം പിയായി മാറി. 74686 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത. മൂന്നാം മോദി മന്ത്രിസഭയിൽ വിനാേദസഞ്ചാരം,പെട്രോളിയം - പ്രകൃതിവാതക സഹമന്ത്രിയാണ്.












Click it and Unblock the Notifications