Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാഗ്യ ധരിച്ച സ്വർണത്തെ കുറിച്ച് തെറ്റായ പ്രചരണം'; മറുപടിയുമായി സുരേഷ് ഗോപി..'ഇങ്ങനെ തകർക്കരുത്'

കൊച്ചി: മകളുടെ വിവാഹം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകളിൽ പ്രതികരിച്ച് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. മകൾ ഭാഗ്യ സുരേഷ് അണിഞ്ഞ ആഭരണങ്ങളെ കുറിച്ചാണ് വ്യാജ പ്രചരണം നടക്കുന്നതെന്നും ദയവായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. വായിക്കാം

'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ വിവരങ്ങളിൽ ഒരു വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ ഓരോന്നും അവരുടെ മാതാപിതാക്കളും മുത്തശ്ശിമാരും നൽകിയ സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജി എസ് ടി ഉൾപ്പെടെ എല്ലാ നികുതികളും ബില്ലും കൃത്യമായി നൽകിയാണ് ആഭരണങ്ങൾ വാങ്ങിയത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഡിസൈനർമാര്‍. ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത് അവസാനിപ്പിക്കുക. വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്', സുരേഷ് ഗോപി പോസ്റ്റിൽ പറഞ്ഞു.

 sureshbagya-

ഈ മാസം 17 നായിരുന്നു സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകളായ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരിൽ വെച്ചായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ ഭാഗമായിരുന്നു. വളരെ മിനിമലായ ആഭരണങ്ങൾ ആയിരുന്നു ഭാഗ്യ ധരിച്ചിരുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+