സുരേഷ് ഗോപി ചിത്രത്തിന് പണി കൊടുത്ത സെന്‍സർ ബോർഡിന് മറു പണി: ദൈവങ്ങളുടെ പട്ടിക നല്‍കണം; അപേക്ഷ
തിരുവനന്തപുരം: സെന്‍സർ ബോർഡ് എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് സുരേഷ് ഗോപിയുടെ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന് പേരില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നിരിക്കുകയാണ്. സിനിമയുടെ പേരില്‍ കഥാപാത്രത്തിന്റെ ഇനീഷ്യലും ചേര്‍ത്ത് വി. ജാനകി അല്ലെങ്കില്‍ ജാനകി വി. എന്ന് നല്‍കണമെന്നാണ് കേസ് കോടതിയില്‍ എത്തിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. ഒടുവില്‍ ഈ മാറ്റങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നതായി ചിത്രത്തിന്റെ നിർമ്മാതാക്കളും വ്യക്തമാക്കി.
പേരിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും സജീവമായി നില്‍ക്കെയാണ് സെൻസർ ബോർഡിൻ്റെ കൈയിലുള്ള ആൺ-പെൺ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടു കൊണ്ട് വിവരവാകാശപ്രകാരമുള്ള ഒരു അപേക്ഷ സെന്‍സർ ബോർഡ് ഓഫീസിലേക്ക് എത്തിയിരിക്കുന്നത്. അഡ്വ. ഹരീഷ് വാസുദേവനാണ് ഇത്തരമൊരു അപേക്ഷ നൽകിയിരിക്കുന്നത്. മുംബൈയിലെ സെൻസർ ബോർഡ് ആസ്ഥാനത്താണ് അപേക്ഷ സമർപ്പിച്ചത്.

സെൻസർ ബോർഡിന്റെ പക്കലുള്ള ഇന്ത്യയിലെ ആൺ ദൈവങ്ങളുടെയും പെൺ ദൈവങ്ങളുടെയും പട്ടികയാണ് ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന തൻ്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ജാഗ്രത പുലർത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അദ്ദേഹം അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
'സിനിമയിലെ കഥകളിൽ കഥാപാത്രങ്ങളുടെ പേര് ഇടുമ്പോൾ ദൈവങ്ങളുടെ പേര് വരരുതല്ലോ. അതാണല്ലോ പുതിയ സംഘിന്യായം. ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ വെബ്സൈറ്റിൽ ദൈവങ്ങളുടെ പേര് പട്ടിക കാണാത്തത് കൊണ്ട് മാത്രമാണ് അപേക്ഷ കൊടുക്കേണ്ടി വന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി ദൈവങ്ങളുടെ പേര് പട്ടിക പ്രസിദ്ധീകരിക്കാൻ ബോർഡ് മുൻകൈ എടുത്തില്ലെങ്കിൽ ലിസ്റ്റ് കിട്ടുമ്പോൾ ഞാൻ പ്രസിദ്ധീകരിക്കാം.'- എന്ന് അദ്ദേഹം ഫേസ്ബുക്കിലും കുറിച്ചു.
താന്‍ എടുക്കാന്‍ പോകുന്ന സിനിമയിൽ ലൈംഗികഅക്ര ണത്തിന് വിധേയയാകുന്ന സ്ത്രീകഥാ പാത്രത്തിന് ഉചിതമായ വേണം. കൂടാതെ അതിക്രമം നടത്തുന്ന വില്ലൻ കഥാപാത്രത്തിന് ഇടേണ്ട പേരും തിരുമാനിക്കണം. എന്നാല്‍ ഈ കഥാപാത്രങ്ങളുടെ പേര് മതവികാരത്തിന് എതിരാകാതെയും നിയമ പ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമായിരിക്കണം. അതിനാല്‍ കൂടിയാണ് ഈ
വിവരങ്ങൾ തേടുന്നതെന്നും വിവരാവകാശ പ്രകാരം സമർിപ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ചിത്രത്തിന്റെ എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിക്കും. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പേരിലും പ്രധാന നടിയുടെ പേരിലും ജാനകി പേര് വന്നതാണ് വിവാദത്തിന് കാരണമായത്. രാമായണത്തിലെ സീതയുടെ മറ്റൊരു പേരാണ് ജാനകിയെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിലപാട്.
ടൈറ്റിലിൽ അനശ്വര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകൾക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയും വേണമെന്നായിരുന്നു സെൻസർ ബോർഡ് ആവശ്യപ്പെട്ടതെന്നും നിർമ്മാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് അനുസരിച്ച് എഡിറ്റ് ചെയ്ത പതിപ്പാണ് ഇന്ന് സെന്‍സർ ബോർഡിന് മുന്നില്‍ ഹാജരാക്കുക,
ജാനകി എന്ന പേര് ടൈറ്റിലിൽ നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും
സാമ്പത്തികമായും ബുദ്ധിമുട്ടാണ്. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് സെൻസർ ബോർഡിന്റെ അഭിഭാഷകൻ ഇനീഷ്യല്‍ ചേർക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. സിനിമയുടെ റിലീസ് വൈകിയാല്‍ അത് ഒടിടി കരാറില്‍ അടക്കം പ്രശ്നങ്ങളുണ്ടാക്കിയേക്കും. ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നിർമ്മാതാക്കളും സംവിധായകനുമെല്ലാം ചേർന്ന് പേര് മാറ്റാമെന്ന് തീരുമാനിച്ചത്. കേസുമായി മുന്നോട്ട് പോയാൽ നൂറ് ശതമാനം വിജയിക്കുമെന്ന് അറിയാമായിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.












Click it and Unblock the Notifications