സുരേഷ് ഗോപിയുടെ ഈ രീതികളോട് യോജിപ്പില്ല: ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കരുത്; പ്രിയങ്ക അനൂപ്
അമ്മ എന്ന് പറയുന്ന സംഘടന താരങ്ങള്‍ വരുത്തിവെക്കുന്ന പ്രശ്നങ്ങള്‍ തീർക്കാനുള്ള സംഘടനയല്ലെന്ന് നടി പ്രിയങ്ക അനൂപ്. അംഗങ്ങള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് അവരായിട്ട് തന്നെ തീർക്കണം. എനിക്ക് ഒരു പ്രശ്നം ഉണ്ടായപ്പോള്‍, പ്രിയങ്ക എത്രയും പെട്ടെന്ന് അത് തീർക്കാന്‍ നോക്കണം എന്നാണ് സംഘടന പറഞ്ഞത്. പ്രശ്നങ്ങള്‍ ഒരോരുത്തരായി വരുത്തിവെക്കുന്നതാണല്ലോ. അത് തീർക്കാന്‍ മറ്റുള്ളവരുടെ പിന്തുണ വേണമെന്ന് പറയുന്നതില്‍ അർത്ഥമില്ലല്ലോയെന്നും താരം ചോദിക്കുന്നു.
എന്ത് പ്രശ്നം ആയാലും നമ്മള് അതിനെ നേരിട്ടെ മതിയാകുകയുള്ളു. അല്ലാതെ തിരിഞ്ഞ് നോക്കി അയ്യോ എന്ന് പറയാനില്ല. പൈസ നമുക്ക് ഉണ്ടാക്കാം. ഏതെങ്കിലും ഒരു നല്ല പടം കിട്ടി, അത് വലിയ വിജയം ആയാല്‍ തീർക്കാവുന്ന കടങ്ങളേയുള്ളു. ആ ഒരു വിശ്വാസം എനിക്കുണ്ട്. മലയാളത്തില്‍ പടം ഇല്ലല്ലോ എന്ന് കരുതി നമ്മള് വിഷമിച്ച് ഇരിക്കാന്‍ പാടില്ല. തമിഴിലാണ് അവസരമെങ്കില്‍ അവിടെ പോയി ചെയ്യണം. ചില ഓഫറുകളൊക്കെ വരുന്നുണ്ട്.

പ്രശ്നങ്ങള്‍ വരുമ്പോള്‍ മറ്റുള്ളവർ സമാനമായ രീതിയിലൂടെ എങ്ങനെയാണ് കടന്ന് പോയത്. അവർ അതിനെ എത്തരത്തില്‍ ബോള്‍ഡായി നേരിട്ടിട്ടുണ്ട് എന്ന് നോക്കും. ബോള്‍ഡായി നില്ക്കുക അല്ലാതെ എനിക്ക് ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടെന്നും പറഞ്ഞ് കരഞ്ഞ് അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണോ വേണ്ടത്. അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. നല്ല ബോള്‍ഡായിട്ട് തന്നെ ഞാന്‍ നടക്കും. പ്രശ്നങ്ങളെ മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർക്കുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടേയും കൂടെയും അഭിനയിച്ചിട്ടുണ്ട്. ഇനി തമിഴില്‍ വിജയിക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹം. ഒരുതവണ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും അടുത്തൊന്നും എത്താനായിട്ടില്ല. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തെ വളരെ അടുത്ത് കാണുകയും ഒരു ഫോട്ടോ എടുത്ത് വെക്കുകയും ചെയ്യും. പറ്റിയാല്‍ ഒരു പടത്തില്‍ കൂടെ അഭിനയിക്കണം. പിന്നെ ഇഷ്ടമുള്ള ഒരു താരം സല്മാന് ഖാനാണ്. അദ്ദേഹത്തിന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ ഒരിക്കല്‍ പോലും സാധിക്കില്ലെന്ന് അറിയാം. പക്ഷെ എനിക്ക് വലിയ ഇഷ്ടമാണ്.
അരൂരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും ജയിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഷാനിമോള്‍ ഉസ്മാന്, ദലീമ തുടങ്ങിയ എതിർസ്ഥാനാർത്ഥികളൊക്കെ വലിയ പാരമ്പര്യമുള്ളവരായിരുന്നു. ഞാന്‍ ആകെ ഒരു മാസമാണ് വർക്ക് ചെയ്തത്. അവരൊക്കെ എത്ര വർഷമാണ് വർക്ക് ചെയ്തത്. എന്നാലും കുറച്ച് വോട്ടൊക്കെ വാങ്ങിച്ചെടുക്കാന്‍ സാധിച്ചു. തോറ്റെങ്കിലും അതില്‍ നിന്നെല്ലാം ചില കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളൊക്കെ ഉണ്ടായി. അതിലൊക്കെ ചെന്ന് ചാടി. അത് എന്റെ തെറ്റാണ്. ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർക്കുന്നു.
സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ രീതികളോട് ഒട്ടും യോജിക്കാനാകില്ല. അദ്ദേഹത്തെ പണ്ട് കണ്ടത് പോലെ ആയിട്ടാകണം ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ചില സമയത്തെ ചിന്തകള്‍കൊണ്ടും ഫ്രസ്ട്രേഷനും കൊണ്ടാകും പ്രതികരണം ഇങ്ങനെയൊക്കെ ആയിപ്പോയത്. എന്നാല്‍ അങ്ങനെ ഒരു സുരേഷ് ഗോപിയെ കാണാന്‍ എനിക്ക് ഇഷ്ടമില്ല.
പത്രക്കാർ അവരുടെ ജോലിയാണല്ലോ ചെയ്യുന്നത്. ആ സമയത്ത് നമ്മള് സഹകരിച്ച് പോകുകയാണല്ലോ വേണ്ടത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സമാധാനമായിട്ട് പറയാം. അതുകൊണ്ട് തന്നെ ഇത്തരം രീതികളോട് യോജിപ്പില്ല. അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനോടൊക്കെ യോജിപ്പാണ്. ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്താല്‍ മതി. നിരവധി ആളുകള്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്.
ഒരു ആളുടേയും വെറുപ്പ് നമ്മള് സമ്പാദിക്കരുത്. ഈ ജനം തന്നെയാണ് നാളെ നമുക്ക് വോട്ട് ചെയ്യേണ്ടത്. അതായത് നാളെയും അവരെ ആവശ്യമുണ്ട്. എല്ലാവരുമായി പരമാവധി സ്നേഹത്തില്‍ സംസാരിച്ച് മുന്നോട്ട് പോകും. രാഷ്ട്രീയക്കാരായ സിനിമക്കാരില്‍ ഗണേഷേട്ടനോടാണ് മികച്ച ബന്ധം. കുടുംബവുമൊക്കെയായി നല്ല അടുപ്പമാണ്. എനിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ ഞാന്‍ നിരപരാധിയാണ് അവരെ ഒന്നും ചെയ്യരുതെന്നാണ് അദ്ദേഹം പറഞ്ഞത്. കേസില്‍ വിധി വന്നപ്പോള്‍ ആദ്യം വിളിച്ച് സംസാരിച്ചത് അദ്ദേഹവുമായിട്ടാണെന്നും പ്രിയങ്ക കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications