Get Updates
Get notified of breaking news, exclusive insights, and must-see stories!

മേക്കപ്പിട്ട ശേഷം സിനിമ നഷ്ടമായി; നിര്‍മാതാവിന്റെ ബന്ധു എത്തി... ആ സംഭവം വിശദീകരിച്ച് സുരേഷ് കൃഷ്ണ

വില്ലനായും കുടുംബ കഥാപാത്രമായുമെല്ലാം മലയാള സിനിമയില്‍ നിറ സാന്നിധ്യമാണ് നടന്‍ സുരേഷ് കൃഷ്ണ. സിനിമയ്ക്ക് അകത്തും പുറത്തുമായി വലിയ സൗഹൃദ വലയമുള്ള വ്യക്തിയാണ് അദ്ദേഹം. കരുമാടിക്കുട്ടനിലെയും താന്തോന്നിയിലെയും പഴശ്ശിരാജയിലെയും സുരേഷ് കൃഷ്ണയുടെ വേഷം മലയാളി ഒരിക്കലും വേഗം മറക്കില്ല.

്‌സാമ്പത്തികമായി അത്ര പ്രതാപം നിറഞ്ഞതല്ല സുരേഷ് കൃഷ്ണയുടെ കുട്ടിക്കാലവും കുടുംബം പശ്ചാത്തലവും. അതുകൊണ്ടുതന്നെ പണം ചെലവഴിക്കുമ്പോള്‍ അദ്ദേഹത്തിന് ആദ്യം ഓര്‍മ വരുന്ന മുഖം സ്വന്തം അച്ഛന്റേത് തന്നെ. സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛന്‍ ആറ് മക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റുന്നതിന് നേരിട്ട കഷ്ടപ്പാടുകള്‍ താരം മറന്നിട്ടില്ല.

suresh krishna lost movie chance-2

അതിമോഹങ്ങളില്ലാതെയാണ് തന്റെ ജീവിത യാത്ര എന്ന് സുരേഷ് കൃഷ്ണ പറയുന്നു. കിട്ടുന്ന വേഷങ്ങള്‍ ഭംഗിയാക്കി മുന്നോട്ടു പോകുന്നു. സിനിമക്ക് പുറത്തുള്ള തന്റെ സൗഹൃദ വലയത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ പിന്നിട്ട ജീവിതകാലം സൂചിപ്പിക്കവെ സിനിമ നഷ്ടമായ സംഭവത്തെ കുറിച്ചും താരം എടുത്തു പറഞ്ഞു.

ഒരു സിനിമയില്‍ പ്രധാന വേഷം ചെയ്യാന്‍ ക്ഷണം ലഭിച്ചു. ഇഷ്ടപ്പെട്ട നായികയായിരുന്നു സിനിമയിലുണ്ടായിരുന്നത്. അഭനയിക്കാനായി മേക്കപ്പ് ഇട്ട ശേഷമാണ് തന്നെ പോലുള്ള മറ്റൊരാളെ സെറ്റില്‍ കണ്ടത്. അന്വേഷിച്ചപ്പോഴാണ് അദ്ദേഹമാണ് തനിക്ക് നിശ്ചയിച്ച വേഷം ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞത്. നിര്‍മാതാവിന്റെ പെങ്ങളുടെ മകനായിരുന്നു അത്...

കുവൈത്തില്‍ നിന്ന് വന്ന അദ്ദേഹം ഈ വേഷം ചെയ്യണമെന്ന് പറഞ്ഞുവത്രെ. കാര്യമായ വിഷമം കാണിക്കാതെ സെറ്റില്‍ നിന്ന് മടങ്ങാന്‍ തീരുമാനിച്ച സുരേഷ് കൃഷ്ണയോട് സോറി പറഞ്ഞ സംവിധായകന്‍ ചെറിയ തുക അടങ്ങിയ കവര്‍ കൈമാറുകയും ചെയ്തു. ഏതൊരാള്‍ക്കും മാനസികമായി പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസപ്പെടുന്ന സന്ദര്‍ഭമാണത്. എങ്ങനെ ഇത്തരം ഘട്ടങ്ങള്‍ അതിജീവിച്ചു എന്നതിനും സുരേഷ് കൃഷ്ണയ്ക്ക് മറുപടിയുണ്ട്.

വീട്ടിലെയും ചുറ്റുപാടികളിലെയും അനുഭവങ്ങളാണ് ഇത്തരം ഘട്ടങ്ങള്‍ അതിവീജിക്കാന്‍ സഹായിച്ചത്. ഭയന്ന് ഇരുന്നുപോയാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ പറ്റണം എന്നില്ല. ഒന്നല്ലെങ്കില്‍ അടുത്ത വഴി. എല്ലാ മേഖലയിലും ഒരുപാട് വഴികള്‍ തുറന്നുവച്ചിട്ടുണ്ട്. ഒന്ന് അടഞ്ഞാല്‍ മറ്റൊന്ന് കണ്ടുപിടിച്ച് പോകുകയാണ് വേണ്ടതെന്നും സുരേഷ് കൃഷ്ണ പറയുന്നു.

ചില പുതുമുഖങ്ങള്‍ ഒരു വഴി അടഞ്ഞാല്‍ മറ്റൊന്ന് എന്ന് ചിന്തിച്ചുപോകുന്നില്ല. ഏത് പ്രതിസന്ധിയിലും സഹായിക്കാന്‍ സാധിക്കുന്ന സുഹൃത്തുക്കളുള്ളത് തന്റെ ബലമാണെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. തന്റെ ശബ്ദം മാറിയാല്‍ പോലും അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും അവരുള്ളപ്പോള്‍ തനിക്ക് ഭയമില്ലെന്നും താരം വിശദീകരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+