'സൂര്യയുടേത് നാടകം; വിവാഹത്തിന് വരാത്തതിൽ വിജയകാന്തിനോട് ദേഷ്യം; ഇപ്പോൾ വന്നതിന് പിന്നിൽ'
ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു നടനും ഡി എം ഡി കെ നേതാവുമായ വിജയകാന്തിന് അന്തിമോപചാരമർപ്പിക്കാൻ അദ്ദേഹത്തിന്റെ സമാധിയിൽ നടൻ സൂര്യ എത്തിയത്. വിദേശത്ത് ചിത്രീകരണത്തിലായിരുന്നതിനാൽ സൂര്യക്ക് വിജയകാന്തിന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് അദ്ദേഹം സഹോദരൻ കാർത്തിക്കും പിതാവ് ശിവകുമാറിനൊപ്പം കഴിഞ്ഞ ദിവസം എത്തിയത്.
സമാധിക്ക് മുന്നിൽ കണ്ണീരടക്കാനാവാതെ സൂര്യ വിതുമ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ സൂര്യയുടേത് വെറും നാടകം മാത്രമാണെന്ന് ആരോപിക്കുകയാണ് നടനും സിനിമ നിരൂപകനുമായ ബെയിൽവാൻ രംഗനാഥന്‍. സൂര്യയുടെ കുടുംബത്തിന് വിജയകാന്തിനോട് ദേഷ്യമുണ്ടായിരുന്നുവെന്നാണ് രംഗനാഥൻ ആരോപിക്കുന്നത്.

സൂര്യ വീട്ടിൽ നിന്ന് വരുമ്പോൾ ഗ്ലിസറിൻ ഉപയോഗിച്ചിരുന്നോയെന്നും സമാധിക്ക് മുന്നിൽ കരഞ്ഞാൽ കാപ്റ്റൻ തിരിച്ചുവരുമോയെന്നും രംഗനാഥൻ വീഡിയോയിൽ പറയുന്നുണ്ട്. 'സൂര്യയുടേതും കുടുംബത്തിന്റേതും വെറും നാടകമാണ്. വിജയകാന്ത് മരിക്കുമ്പോൾ സൂര്യയുടെ അച്ഛൻ ശിവകുമാറും സഹോദരനുമൊക്കെ നാട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ടായിരുന്നു അവർ ആ സമയത്ത് വരാതിരുന്നത്', എന്നും രംഗനാഥൻ ചോദിച്ചു.
സൂര്യയുടെ വിവാഹത്തിന് ശിവകുമാർ വിജയകാന്തിനെ ക്ഷണിച്ചിരുന്നു. അന്ന് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയിരുന്നില്ല. ജയലളിത, കരുണാനിധി എന്നിവര്‍ വന്നിട്ടും വിജയകാന്ത് കല്ല്യാണത്തിന് വരാത്തതിൽ വിജയകാന്തിനോട് ശിവകുമാറിന് ദേഷ്യം ഉണ്ടായിരുന്നു. വിജയകാന്ത് അന്ന് വിവാഹത്തിന് വരാതിരുന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല. അന്ന് ജയലളിത, കരുണാനിധി എന്നിവർ സൂര്യയുടെ വിവാഹത്തിന് എത്തിയിരുന്നു. അതേ വേദിയില്‍ താന്‍ എത്തിയാല്‍ അത് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് അദ്ദേഹം സൂര്യയേയും ജ്യോതികയേയും നേരിട്ട് പോയി കണ്ടിരുന്നു', രംഗനാഥൻ പറഞ്ഞു.
ഒരു മാസത്തിന് ശേഷമാണ് കണ്ടത്. അദ്ദേഹം ഇരുവർക്കും സമ്മാനം നൽകുകയും ചെയ്തു. എന്നാൽ മകന്റെ വിവാഹത്തിന് വരാതിരുന്നതിന്റെ ദേഷ്യം കാലങ്ങളായി ശിവകുനമാറിന് വിജയകാന്തിന് ഉണ്ടായിരുന്നു. ഈ പിണക്കം ഫണ്ടായത് കൊണ്ടാണ് അദ്ദേഹം അന്തിമോപചാരം അർപ്പിക്കാൻ എത്താതിരുന്നത്. മരണശേഷം വിജയകാന്തിനെ കാണാൻ വരാതിരുന്നാൽ അത് തന്നേയും കുടുംബത്തേയും നെഗറ്റീവായി ബാധിക്കുമെന്ന ചിന്തയിലാണ് ഇപ്പോൾ അദ്ദേഹം കാണാൻ വന്നതെന്നും ഫയൽവാൻ വീഡിയോയിൽ പറയുന്നു. അതേസമയം സൂര്യയോ കുടുംബമോ രംഗനാഥിന്റെ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications