Get Updates
Get notified of breaking news, exclusive insights, and must-see stories!

' നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങൽ നികത്താൻ ഒരു ജന്മംകൊണ്ട് സാധിച്ചെന്ന് വരില്ല': സാന്ത്വനത്തിലെ കണ്ണൻ

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. അടുത്തിടെയാണ് ഈ പരമ്പര അവസാനിച്ചത്. ബാലനും ദേവിയും ഹരിയും ശിവനും കണ്ണനുമൊക്കെ അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് ഈ പരമ്പര പറഞ്ഞത്. സാന്ത്വനം ഇത്ര പെട്ടെന്ന് അവസാനിക്കുെമന്ന് പ്രേക്ഷകർ കരുതിയിരുന്നില്ല.

അത് കൊണ്ട് തന്നെ വളരെ സങ്കത്തിലാണ് ആരാധകർ. ആരാധകർക്ക് മാത്രമല്ല സങ്കടം. താരങ്ങൾക്കും വിഷമമുണ്ട്. ഇപ്പോൾ സാന്ത്വനത്തിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്ചു സു​ഗത് സോഷ്യൽ മീഡിയിയിൽ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്.

Achu

മൂന്ന് മൂന്നര വർഷത്തോളം ഉള്ളിൽ കൊണ്ട് നടന്ന കഥാപാത്രം ഒരു നടനെ വിട്ട് വിദൂരതയിലേയ്ക്ക് യാത്രപറഞ്ഞകലുമ്പോൾ അതൊരു പ്രത്യേക അനുഭവം തന്നെയാണ്.. എത്രയൊക്കെ അനുഭവിച്ചറിഞ്ഞാലും അർഥം മനസിലാകാത്ത ഒരനുഭവം.. നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങൽ നികത്താൻ ഒരുപക്ഷേ ഒരു ജന്മം കൊണ്ട് പോലും ഒരു നടന് സാധിച്ചെന്നു വരില്ലെന്ന് അച്ചു കുറിച്ചു.

കുറേ വർഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാൾ ഒരിക്കലും കാണാൻ കഴിയാത്ത ദൂരത്തേയ്ക്ക് കണ്ണ് നിറഞ്ഞുകൊണ്ട് യാത്രപറഞ്ഞകലുമ്പോൾ അത് കണ്ട് നിൽക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ല. ഇടത്തെ ചുറ്റിപ്പറ്റിത്തന്നെ കഥാപാത്രങ്ങളുണ്ടാകും എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അച്ചു കുറിച്ചു

അച്ചുവിന്റെ കുറിപ്പ്:

മൂന്ന് മൂന്നര വർഷത്തോളം ഉള്ളിൽ കൊണ്ട് നടന്ന കഥാപാത്രം ഒരു നടനെ വിട്ട് വിദൂരതയിലേയ്ക്ക് യാത്രപറഞ്ഞകലുമ്പോൾ അതൊരു പ്രത്യേക അനുഭവം തന്നെയാണ്.. എത്രയൊക്കെ അനുഭവിച്ചറിഞ്ഞാലും അർഥം മനസിലാകാത്ത ഒരനുഭവം..
നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങൽ നികത്താൻ ഒരുപക്ഷേ ഒരു ജന്മം കൊണ്ട് പോലും ഒരു നടന് സാധിച്ചെന്നു വരില്ല..

കുറേ വർഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാൾ ഒരിക്കലും കാണാൻ കഴിയാത്ത ദൂരത്തേയ്ക്ക് കണ്ണ് നിറഞ്ഞുകൊണ്ട് യാത്രപറഞ്ഞകലുമ്പോൾ അത് കണ്ട് നിൽക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ല. ഇടത്തെ ചുറ്റിപ്പറ്റിത്തന്നെ കഥാപാത്രങ്ങളുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

ബാലനും ദേവിയും, ശിവനും അഞ്‌ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരൻമാമയും ദേവൂട്ടിയും കണ്ണനുമെല്ലാം, നമ്മള് വരുന്നതും കാത്ത് സാന്ത്വനം വീട്ടിൽ തന്നെയുണ്ടാവും.. എന്നെങ്കിലും നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോൾ ഒരുപക്ഷേ, നമ്മൾ പോലുമറിയാതെ കഥാപാത്രങ്ങൾ നമ്മിലേയ്ക്ക് വന്ന് ചേർന്നേക്കാം..അന്ന്, സാന്ത്വനം കുടുംബത്തിൽ നമുക്ക് ഒന്നൂടെ ജീവിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+