Get Updates
Get notified of breaking news, exclusive insights, and must-see stories!

'നേവല്‍ കാണിക്കാത്തത് കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ', എന്ന് കമന്റ്: കിടിലന്‍ മറുപടി കൊടുത്ത് സ്വാസിക

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്വാസിക വിജയ്. സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമായ താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും അഭിനയ രംഗത്തേക്ക് എത്തിയപ്പോഴാണ് സ്വാസികയെന്ന പേരിലേക്ക് മാറുന്നത്.

2009 ല്‍ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്. തൊട്ടുപിന്നാലെ തന്നെ ഫിഡല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2020 ലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും സ്വാസിക നേടിയിരുന്നു. 2015 ല്‍ മഴവില്‍ മനോരമയിലൂടെ പുറത്ത് വന്ന ദന്തുപുത്രിയാണ് സ്വാസിക അഭിനയിച്ച ആദ്യ സീരിയല്‍.

swasika

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരമാണ് സ്വാസിക. തന്റെ സിനിമ-സീരിയല്‍ വിശേഷങ്ങളോടൊപ്പം തന്നെ പുത്തന്‍ ലുക്കിലുള്ള തന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം മികച്ച രീതിയിലുള്ള പ്രതികരണവും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുമുണ്ട്. അതേസമയം തന്നെ ചിലർ പതിവുപോലെ നെഗറ്റീവ് കമന്റുമായും രംഗത്ത് വരുന്നു.

കറുപ്പ് നിറത്തിലുള്ള പുത്തന്‍ വസ്ത്രം അണിഞ്ഞുകൊണ്ടുള്ള നിരവധി ചിത്രങ്ങളും കഴിഞ്ഞ ദിവസം സ്വാസിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. റിച്ചാർഡ് ആന്റണി പകർത്തിയ ചിത്രത്തിന്റെ സ്റ്റൈലിങ് നിർവ്വഹിച്ചിരിക്കുന്നത് വിന്നി ഫ്രാന്‍സിസാണ്. ചിത്രത്തിന് മികച്ചൊരു അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. 'വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോൽ ആത്മവിശ്വാസമാണ്' എന്നാണ് സ്വാസിക നല്‍കിയ അടിക്കുറിപ്പ്.

കമന്റ് ബോക്സില്‍ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളും പ്രേക്ഷകരും രേഖപ്പെടുത്തുന്നു. ഈ വേഷത്തില്‍ താരം കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സ്വാസിക ചേച്ചി നിങ്ങള്‍ സ്വർഗത്തിൽ നിന്ന് വന്ന ഒരു മാലാഖയെ പോലെയുണ്ടെന്നാണ് മറ്റൊരാളുടെ കമന്റ്.

അതേസമയം, തന്നെ പതിവ് പോലെ ചിലർ നെഗറ്റീവ് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കമന്റുകള്‍ ഒന്നോ രണ്ടെണ്ണം മാത്രമാണുള്ളതെന്നാണ് ആശ്വാസം. 'നേവല്‍ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ ഇല്ല മോളെ' എന്നാണ് ഒരു കമന്റായി രേഖപ്പെടുത്തിയത്. എന്നാല്‍ ഇതിന് സ്വാസിക ഒരു മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. 'അത്രയും മതി' എന്നാണ് സ്വാസിക നല്‍കിയ മറുപടി.

അത്രയും മതി എന്ന സ്വാസികയുടെ കമന്റിന് ആദ്യ കമന്റിട്ടയാള്‍ വീണ്ടും മറുപടിയായി രംഗത്ത് വന്നു. 'എന്ത് ക്രൂര ആടി പെണ്ണേ നീ. ഒന്നും ഇല്ലെങ്കിലും തന്റെ ഡൈ ഹാർഡ് ഫാന്‍ ബോയി അല്ലേ ഈ ഞാൻ. കൊള്ളാട്ടോ എന്നോട് തന്നെ ഇങ്ങനെയൊക്കെ പറയണം. അല്ലേലും നമ്മൾ ഫാൻസ്‌കാർക്ക് പുല്ലു വില അല്ലേ' എന്നാണ് അദ്ദേഹം പിന്നീട് കുറിച്ചത്. എന്നാല്‍ ഈ കമന്റിന് മറുപടി നല്‍കാന്‍ സ്വാസിക തയ്യാറായിട്ടില്ല.

അതേസമയം, നടിയുടെ പരാതിയില്‍ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു ആലുവ സ്വദേശിയായ നടി നൽകിയ പരാതി. പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ താരങ്ങൾ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും നടി ആരോപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+