Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആൾടെ കൂടെ ക്ലോസായി സംസാരിക്കുന്നത് കണ്ടപ്പോൾ എന്തെങ്കിലും തോന്നിയോന്ന് ഞാൻ പ്രേമിനോട് ചോദിച്ചു': സ്വാസിക

കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയായിരുന്നു സ്വാസിക. സീരിയലിൽ സ്വാസിക ചെയ്ത സീത എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സിനിമകളിലും സജീവമാണ് സ്വാസിക. അടുത്തിടെയാണ് സ്വാസികയുടെ വിവാഹം കഴിഞ്ഞത്. നടനും മോഡലുമായ പ്രേം ജേക്കബാണ് സ്വാസികയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലാണ്. ഇപ്പോൾ പൊസസ്സീവിനസ്സിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസികയും പ്രേമും. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സുതുറന്നത്.

സ്‌ക്രീനിൽ തൊട്ടുരുമ്മി അഭിനയിക്കുമ്പോൾ പൊസസ്സീവിനസ്സ് തോന്നാറുണ്ടോ എന്ന ചോദ്യത്തിന് അതൊരു ക്യാറക്ടറല്ലെ, പ്രൊഫഷണല്ലേ. അങ്ങനെ വിചാരിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല. പ്രൊഫഷന്റെ ഭാഗമായി വന്നാൽ ചെയ്തല്ലേ പറ്റൂ. എനിക്ക് അങ്ങനത്തെ റോൾ വന്നാൽ ഞാൻ ചെയ്തല്ലേ പറ്റൂ, എന്നാണ് പ്രേം പറഞ്ഞത്.

Prem Swasika

പ്രേം ആഡും മോഡലിംഗും ചെയ്യുന്നത് കൊണ്ട് പ്രേമിന് അങ്ങനെ വരാൻ ചാൻസ് കൂടുതൽ പ്രേമിനാണ്. നീ എന്തായാലും ചെയ്യ്, എനിക്ക് വരുമ്പോൾ ഞാനും ചെയ്യും എന്ന് പറഞ്ഞു. ജോലിയുടെ ഭാഗമായി ചെയ്യുമ്പോഴൊന്നും എനിക്ക് പൊസസ്സീവിനസ്സ് ഇല്ല, എന്നാൽ നേരിട്ട് ഞങ്ങളെല്ലാവരും പുറത്തുപോകുന്ന സമയത്ത് ഒരു പെൺകുട്ടി വന്ന് ഭയങ്കരമായി കെട്ടിപ്പിടിച്ചാൽ ഒരുപക്ഷേ പൊസസ്സീവ് ആയേക്കാം, വാ പോകാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോകുമായിരിക്കാം. ക്യാമറയ്ക്ക് മുന്നിൽ ചെയ്യുന്ന കാര്യത്തിന് പൊസസ്സീവിനസ്സ് ഇല്ല, തിരിച്ചും അങ്ങനെയാണോ എന്ന് അറിയില്ല, സ്വാസിക പറയുന്നു.

താൻ എന്തോ കാര്യത്തിന് ചോദിച്ചു. ഞാൻ ഒരു മൂവി ചെയ്യുന്ന സമയത്ത് ധ്രുവ് എന്ന പറയുന്ന ആക്ടറോട് ഭയങ്കര ക്ലോസ് ആയി സംസാരിച്ചപ്പോൾ റൂമിൽ വന്നപ്പോൾ പ്രേമിനോട് ചോദിച്ചു. അങ്ങനെ സംസാരിക്കുന്നത് കണ്ടപ്പോൾ എന്തെങ്കിലും തോന്നിയോ എന്ന് ചോദിച്ചു. ഇല്ലാ എന്നാണ് പറഞ്ഞ് എന്ന് സ്വാസിക പറയുന്നു. വിശ്വാസം അല്ലേ എല്ലാം എന്നാണ് പ്രേം പറഞ്ഞത്.

ഒരു സിരീയലിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. സ്വാസികയാണ് പ്രേമിനെ പ്രൊപ്പോസ് ചെയ്തത്.
തനിക്ക് ഭർത്താവ് ഡോമിനേറ്റ് ചെയ്യുന്നതാണ് ഇഷ്ടമെന്ന് സ്വാസിക പറഞ്ഞിരുന്നു. എന്നാൽ തനിക്ക് സ്വാതന്ത്ര്യം എന്തും ചെയ്യാൻ സമ്മതവും തരുന്ന സ്വഭാവമാണ് പ്രേമിന്റേതെന്നും സ്വാസിക പറഞ്ഞിരുന്നു.

സ്വാസിക രാവിലെ എഴുന്നേറ്റ് തന്റെ കാൽതാട്ട് തൊഴാറുണ്ടെന്നും താനും അങ്ങനെ തിരിച്ച് ചെയ്യുമെന്നും പ്രേം പറയുന്നു. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറഞ്ഞു. സിനിമയിൽ കാണുന്നത് പോലെ ചായ എടുത്തുതരുന്നു, കഴിക്കാൻ വിളമ്പി തരുന്നു, ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും പ്രേം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+