Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമുമായി വഴക്ക് ഉണ്ടാക്കുന്നത് ഇക്കാര്യത്തിന്; അതെങ്കിലും ചെയ്യാൻ വിടൂവെന്ന് പറയും'; സ്വാസിക

ഇന്നത്തെ കാലത്തെ പെൺകുട്ടികൾ ആഗ്രഹിക്കുന്ന തരം വ്യക്തിത്വമാണ് ഭർത്താവ് പ്രേമിന്റേതെന്ന് നടി സ്വാസിക. ഭർത്താവിന്റെ എല്ലാകാര്യങ്ങളും ചെയ്യാനാഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്നാൽ പ്രേം ഒരിക്കലും അങ്ങനെയല്ലെന്നും സ്വാസിക പറഞ്ഞു. കുടുംബ ജീവിതത്തെ കുറിച്ച് മൈൽസ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക തുറന്നുപറഞ്ഞത്.

'എന്നോട് എന്തെങ്കിലും പരാതി പറയുന്ന ആളല്ല പ്രേം. എന്നെ ഡോമിനേറ്റ് ചെയ്യുന്ന , എവിടെ പോയി എന്തിന് പോയി എന്നൊക്കെ ചോദിക്കുന്ന ഭർത്താവിനെയാണ് എനിക്ക് ഇഷ്ടം. പക്ഷേ കിട്ടിയ ആൾ അങ്ങനെയൊന്നും ചോദിക്കില്ല. ഭയങ്കര പീസ് ഫുൾ ആയി നമ്മളെ കൊണ്ടുനടക്കുകയാണ്. ഞാൻ പ്രേമിനെ പരിചയപ്പെട്ടതിന് ശേഷം ഒരുപാട് വർക്ക് ചെയ്തു. വളരെ കുറച്ചേ കാണാൻ സാധിക്കുള്ളൂ, ഫോൺ ചെയ്യാറുള്ളൂ. പക്ഷേ അപ്പോൾ പോലും നിനക്ക് ഞാനൊരു പ്രയോറിറ്റി അല്ലല്ലോയെന്നൊക്കെ പറയാറ് പോലും ഇല്ല. പക്ഷേ ഞാൻ പറയാറുണ്ട്.

swasikamain

എനിക്ക് പ്രേം കഴിക്കുന്ന പാത്രങ്ങൾ എടുക്കാനും അതിൽ ഭക്ഷണം കഴിക്കാനും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുമൊക്കെ ഇഷ്ടമാണ്. ചെറുപ്പം മുതലേ 'പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന പൂങ്കുളാകുന്ന ഭാര്യ' ലൈനാണ് ഞാൻ ഇഷ്ടപ്പെട്ടത്. ഭർത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ഭക്ഷണം വാരിക്കൊടുക്കാനൊക്കെ ഇഷ്ടമാണ് എനിക്ക്. ഭക്ഷണം വാരി കൊടുക്കാറുണ്ട്. തിരിച്ച് തരികയും ചെയ്യും, പക്ഷേ ഞാൻ തന്നെ ഇനീഷ്യേറ്റീവ് എടുക്കണം.സ്വന്തമായി ചെയ്യില്ല. ആൾക്ക് എല്ലാം സ്വന്തമായി ചെയ്യണം. പങ്കാളിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും കൊടുക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്.

പ്രേമിന്റെ അലക്കിയ തുണി വിരിക്കാൻ പോലും പ്രേം അനുവദിക്കില്ല. അത് ഞാൻ സമ്മതിക്കില്ല. ഇതെങ്കിലും ഞാൻ ചെയ്യട്ടേയെന്ന് പറയും. ഇതിന്റെ പേരിലൊക്കെയാണ് ഞാനും പ്രേമും വഴക്ക് കൂടുന്നത്.

വിവാഹത്തിന് മുൻപ് അമ്മ തന്ന ഉപേദശം പ്രേമിന്റെ വീട്ടുകാരേയും സ്വന്തം വീട്ടുകാരെ പോലെ കരുതണമെന്നാണ്. അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ അവത് വലിയ സംഭവമാക്കി എടുക്കാതെ സ്വന്തം അമ്മ ആ അവസരത്തിൽ അങ്ങനെ പെരുമാറിയാൽ എന്ത് തോന്നും അത് പോലെ മാത്രമേ അതിനെ എടുക്കാവൂ എന്നാണ്. മനസ് റിലാക്സ്ഡ് ആക്കി വെക്കുക. ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിക്കാതിരിക്കുക. അവിടെ പോയി ജോലി ചെയ്യണം, വേറെ വീട്ടിൽ പോകാനുള്ളതാണ് അതുകൊണ്ട് ഈ ജോലി ചെയ്യണം എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. വീട്ടിൽ പണിയെടുക്കുമ്പോൾ കൂടെ നിർത്തുമായിരുന്നു. അങ്ങനെ അടുക്കള പണിയൊക്കെ എനിക്ക് ഒരുവിധം വശമുണ്ട്', സ്വാസിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+